പല്ലുതേക്കല്‍, തലതടവല്‍

0
2503

മിഖ്ദാദ് ബാഖവി ചുങ്കത്തറ

പല്ലുതേക്കല്‍
നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ ഒന്നാണ് വുളൂഅ് (അംഗശുദ്ധി വരുത്തല്‍). തുടക്കത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ക്കും മുന്‍കൈ കഴുകലിനു ശേഷം വളരെ പ്രധാനപ്പെട്ടതാണ് പല്ലുതേക്കല്‍. അതിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരാളം ഹദീസുകളുണ്ട്. ‘എന്റെ സമൂദായത്തിന് പ്രയാസം ഉണ്ടാകുമെന്ന പേടിയില്ലായിരുന്നുവെങ്കില്‍ എല്ലാ വുളൂഇന്റെ അവസരത്തിലും പല്ലുതേക്കല്‍ ഞാന്‍ നിര്‍ബന്ധമാക്കുമായിരുന്നു’ എന്ന ആശയം ഉള്‍കൊള്ളുന്ന നബിവചനം ഇവയിലൊന്നാണ്. നമ്മുടെ അശ്രദ്ധ കൊണ്ട് പലപ്പോഴും ഇതിന്റെ മഹത്തായ പ്രതിഫലവും അതിലൂടെ കിട്ടുന്ന ധാരാളം നേട്ടങ്ങളുമാണ് നഷ്ടപ്പെടുന്നത്.
ആവശ്യമില്ലാത്ത സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് പലപ്പോഴും പല നല്ല കാര്യങ്ങളും നമുക്ക് അന്യമായിപ്പോകുന്നത്. സ്വന്തം കൈവിരല്‍ അല്ലാത്ത പൂച്ചെടിക്കൊമ്പുപോലുള്ള ഏതെങ്കിലുമൊരു വസ്തു പല്ലിലും നാവിലും ഒരു പ്രാവിശ്യം നടത്തിയാല്‍ ഈ സുന്നത്ത് ലഭിക്കുന്നതാണ്.
ഉറങ്ങാന്‍ കിടക്കല്‍, ഉണരല്‍, ഭക്ഷണ ശേഷം, വായ പകര്‍ച്ചയാകല്‍,… എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പല്ലുതേക്കല്‍ ശക്തിയായ സുന്നത്താണ്. നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ഉറക്കം കൊണ്ടൊന്നുമല്ലാതെ സ്വാഭാവികമായി വായ വൃത്തികേടായാല്‍ പല്ലുതേക്കല്‍ സുന്നത്തില്ല. കറാഹത്താണ്. മരണാസന്നനായ വ്യക്തിക്ക് പല്ലുതേച്ച് കൊടുക്കലും സുന്നത്താണ്. ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പ്പെടല്‍ അത് എളുപ്പമാക്കുമെന്ന് പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്.

തലതടവല്‍
സുന്നത്തുകളില്‍ വളരെ പ്രധാനപ്പെട്ടതാണ് തലമുഴുവന്‍ തടവല്‍. തലയില്‍നിന്ന് അല്‍പം തടവലെ ശാഫിഈ മദ്ഹബ് അനുസരിച്ച് നിര്‍ബന്ധമൊള്ളു. ആ അല്‍പ ഭാഗം തലയുടെ അതിര്‍ത്തിക്കുള്ളില്‍ പെട്ടതാകണം. നീട്ടിയിട്ടാല്‍ തലയുടെ അതിര്‍ത്തിക്ക് പുറത്ത് പോകുന്ന മുടി നനഞ്ഞാല്‍ മതിയാകുകയില്ല. നീണ്ടമുടിയുള്ള സ്ത്രീകളും പുരുഷന്മാരും തലയുടെ മുന്‍വശത്തുള്ള മുടിയുടെ മുകളില്‍ തടവിയാല്‍ അത് നീട്ടിയിട്ടാല്‍ തലയുടെ അതിര്‍ത്തിയുടെ പുറത്താകുമെന്നതിനാല്‍ വുളൂഅ് ശരിയാവുകയില്ല.
ഹനഫീ മദ്ഹബില്‍ തലയുടെ നാലിലൊന്നും മാലികീ മദ്ഹബില്‍ തലമുഴുവനും തടവല്‍ നിര്‍ബന്ധമാണ്. ശാഫിഈ മദ്ഹബില്‍ തലയുടെ അല്‍പം മാത്രമെ പറ്റുകയുള്ളു – കൂടുതലാകാന്‍ പാടില്ല എന്ന് പിടിവാശിയുള്ളത് പോലെയാണ് നമ്മുടെ സമീപനം. സുന്നത്തിനെ തുടരുന്നതിലുള്ള ഇമാം ശാഫിഈ (റ) വിന്റെ കര്‍ക്കശ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ മഹാനവര്‍കള്‍ തല അല്‍പം മാത്രം തടവി നിര്‍ത്തിയിട്ടുണ്ടാവുമെന്ന് കരുതാന്‍ നിവൃത്തിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here