നൂഹ് (അ)

അബ്ദുല്ല ഫറൂഖ്

0
273

മനുഷ്യവംശത്തിലേക്ക് അയക്കപ്പെട്ടതിൽ വെച്ച് ആദ്യത്തെ റസൂലെന്ന പദവിയുള്ള പ്രവാചകനാണ് നൂഹ് നബി(അ). ആദം നബിയുടെയും നൂഹ് നബിയുടെയും ഇടയിലുള്ള കാലതാമസം ഒരു നൂറ്റാണ്ട് മുതൽ പത്ത് നൂറ്റാണ്ട് വരെയാണെന്ന് ചരിത്രകാരമാർക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ആദം നബി(അ)ന്റെ ശേഷം ജനങ്ങൾ വിഗ്രഹാരാധനയിലും മുഴുകിയപ്പോഴാണ് നൂഹ് നബിയുടെ നിയോഗമുണ്ടാകുന്നത്. അത് അമ്പതാം വയസ്സിലാണെന്നും മുപ്പത്തഞ്ചാം വയസ്സിലാണെന്നും എഴുപതാം വയസ്സിലാണെന്നും പറയപ്പെടുന്നുണ്ട്.
നൂഹ് നബി(അ)യുടെ ചരിത്രവും നിഷേധികളായ സമൂഹത്തെ മഹാപ്രളയം കൊണ്ട് ശിക്ഷിച്ചതും ഖുർആൻ പലയിടങ്ങളിലും പ്രതിപാദിക്കുന്നുണ്ട് (അഅറാഫ്, യൂനുസ്, അമ്പിയാഅ, മുഅമിനൂൻ, ശഅറാഅ, അൻകബൂത്ത്, സ്വഫാത്ത്, ഖമർ, നൂഹ് ).
രഹസ്യവും പരസ്യവുമായുള്ള വർഷങ്ങൾ നീണ്ട പ്രബോധനത്തിലൂടെ ചുരുങ്ങിയ ആളുകൾ മാത്രമാണ് ഏക ദൈവ വിശ്വാസത്തിലേക്ക് കടന്ന് വന്നത്. തന്റെ സമൂഹത്തിന്റെ പ്രവർത്തിയിൽ വേദനിച്ച പ്രവാചകന്റെ പ്രാർത്ഥനയാണ് മഹാപ്രളയത്തിന് നിമിത്തമായത്. പ്രളയത്തിന് മുമ്പായി ഒരു കപ്പൽ നിർമിക്കുകയും മുഴുവൻ ജീവി വർഗങ്ങളിൽ നിന്നുമുള്ള ഇണകളെ അതിൽ കയറ്റുകയും ചെയ്തു. നാൽപത് ദിവസങ്ങൾക്ക് ശേഷം കപ്പൽ ജൂദി പർവ്വതത്തിന്റെ മുകളിൽ നങ്കൂരമിട്ടു.
ഭൂമിയിലെ വെള്ളത്തിന്റെ അളവറിയാൻ പ്രവാചകൻ ആദ്യം കാക്കയെയും പിന്നീട് പ്രാവിനെയും പുറത്തേക്ക് വിട്ടു. കാലിൽ ചെളിയും കൊക്കിൽ കതിരുമായി വന്ന പ്രാവിൽ നിന്ന് വെള്ളം വറ്റിയിട്ടുണ്ടെന്ന് മനസ്സിലായി.
നൂഹ് നബി(അ)ന്റെ മക്കളായ ഹാം, സാം, യാഫിസ്, യാം എന്നിവർ വിശ്വസിക്കുകയും കപ്പലിൽ കയറി രക്ഷപ്പെടുകയും ചെയ്തു. അവിശ്വാസികളായിരുന്ന ഭാര്യ ആബിറും മകൻ കൻആനും നശിച്ചവരുടെ കൂട്ടത്തിൽപെടുന്നു.
ഖതാദ് (റ) പറയുന്നു: നൂഹ് നബിയും സമൂഹവും റജബ് 10ന് കപ്പൽ കയറുകയും 150 ദിവസം സഞ്ചരിക്കുകയും ഒരു മാസം ജൂദി പർവ്വതത്തിൽ തങ്ങുകയും ചെയ്തു. കപ്പലിൽ നിന്ന് പുറത്തിറങിയത് മുഹറം 10 നാണ്. പ്രളയ ശേഷം 350 വർഷം ജീവിച്ച നൂഹ് നബി (അ) 1780 വർഷം ഭൂമിയിൽ കഴിഞ്ഞിരുന്നു. മസ്ജിദുൽ ഹറാമിലാണ് അദ്ദേഹത്തിന്റെ മഖ്ബറ എന്ന് പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here