നിസ്‌കാരത്തിലെ സൂറതുകള്‍ക്ക് നിബന്ധനയുണ്ട്

0
3501

ഫാതിഹ കഴിഞ്ഞതിന് ശേഷം മയ്യിത്ത് നിസ്‌കാരമല്ലാത്ത എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ട് റക്അത്തുകളില്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഒന്നും ഓതാതെ റുകൂഇലേക്ക് പോകുന്നത് സുന്നത്ത് നിസ്‌കാരത്തിലാണെങ്കിലും കറാഹത്താണ്. കറാഹത്തില്‍ നിന്ന് ഒഴിവാകാന്‍ ഒരു ആയത്തെങ്കിലും ഓതിയാല്‍ മതി. പ്രത്യേക തടസ്സങ്ങളൊന്നുമില്ലെങ്കിലും തന്നെ സുന്നത്ത് നിസ്‌കാരങ്ങളില്‍ ഇത് പാടെ ഒഴിവാക്കുന്ന ഒരു പതിവ് വ്യാപകമായിട്ടുണ്ട്. ഇത് ശരിയല്ല.
ഒരു ആയത്ത് ഓതിയാലും സുന്നത്ത് കിട്ടുമെങ്കിലും സാധാരണ ഗതിയില്‍ ഒരു സൂറത്ത് മുഴുവനും ഓതലാണ് സുന്നത്ത്. ഫര്‍ള് നിസ്‌കാരങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള സൂറത്ത് സുബഹി നിസ്‌കാരത്തിലും അതിനേക്കാള്‍ കുറവ് ളുഹറിലും അതിന്റെ താഴെ അസ്വറിലും അതിലും താഴെയുള്ളത് ഇശാഇലും അതിലും താഴെ മഗ്‌രിബിലും ആകുന്നതാണ് സുന്നത്ത്. അസ്വറ്, ളുഹറ് എന്നീ നിസ്‌കാരങ്ങളില്‍ ഏറ്റവും ചെറിയ സൂറത്ത് തന്നെ പതിവാക്കുന്നത് സുന്നത്തിനെതിരാണ്.
ഏതെങ്കിലും ഒരു സുന്നത്ത് പ്രവര്‍ത്തന രംഗത്ത് നിന്ന് പാടെ നീക്കം ചെയ്യപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്താല്‍ അതിനെ പുന:സ്ഥാപിക്കലും വീണ്ടെടുക്കലും പ്രയാസമാണ്. ഉദാഹരണത്തിന് സുബഹിക്ക് വേണ്ടിയുള്ള രണ്ട് ബാങ്കുകള്‍.
സാധാരണ ഗതിയില്‍ ഇമാം മഅ്മൂമുകള്‍ക്ക് പ്രയാസമുണ്ടാകുന്ന രീതിയില്‍ നീട്ടി നിസ്‌കരിക്കാന്‍ പാടില്ല. എന്നാല്‍ സബ്ബിഹിസ്മ, ഹല്‍അതാക തുടങ്ങിയ വാരിദായ സൂറത്തുകള്‍ ഓതാന്‍ മഅ്മൂമുകളുടെ സൗകര്യങ്ങളോ സമ്മതമോ നോക്കേണ്ടതില്ലാ എന്നാണ് നിയമം. അത്രമാത്രം ഇവക്ക് പ്രാധാന്യമുണ്ട്.
ഒരു മഹല്ലില്‍ പുതുതായി വന്ന ഒരാള്‍ ആദ്യ വെള്ളിയാഴ്ച സുബഹിയില്‍ സജദയും ഹല്‍ഹതാ..സൂറത്തുകള്‍ ഓതുകയും ഓത്തിന്റെ സുജൂദ് നിര്‍വ്വഹിക്കുകയും ചെയ്തു. ജമാഅത്തില്‍ സ്ഥരമായി പങ്കെടുക്കുന്ന ഒരു കാരണവര്‍ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയത് ഒരത്ഭുത വാര്‍ത്തയും കൊണ്ടായിരുന്നു. കിഴക്ക് നിന്ന് വന്ന മുദരിസിന്റെയും കുട്ടികളുടെയും അടുക്കല്‍ റുകൂഇന് മുമ്പ് സുജൂദ് കൂടുതലുണ്ട് എന്നതായിരുന്നു അത്.
സുബഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ ഒന്നാം റക്അത്തില്‍
അലം നശ്‌റഹ്, അല്‍കാഫിര്‍ എന്നീ രണ്ട് സൂറത്തുകളും രണ്ടാം റക്അത്തില്‍
അലം തറ, ഇഖ്‌ലാസ് എന്നീ സൂറത്തുകളും സുന്നത്തുണ്ട്. മാത്രമല്ല പ്രസ്തുത നിസ്‌കാരത്തില്‍ അലം നശ്‌റഹ്, അലം തറ എന്നീ സൂറത്തുകള്‍ പതിവാക്കിയാല്‍ മൂലക്കുരു രോഗം ബാധിക്കുകയില്ലെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
ഒന്നും ഓതാതെ റുകൂഇലേക്ക് പോകുന്നത് സുന്നത്ത് നിസ്‌കാരത്തിലാണെങ്കിലും കറാഹത്താണ്. കറാഹത്തില്‍ നിന്ന് ഒഴിവാകാന്‍ ഒരു ആയത്തെങ്കിലും ഓതിയാല്‍ മതി. ഉറക്കെ ഓതേണ്ട നിസ്‌കാരങ്ങളില്‍ പതുക്കെയും പതുക്കെ ഓതേണ്ട നിസ്‌കാരങ്ങളില്‍ ഉറക്കെയും ഓതല്‍ കറാഹത്താണ്. അവനവന്‍ സ്വന്തം കേള്‍ക്കുന്ന രൂപത്തിലുള്ളത് പതുക്കെയും തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ കേള്‍ക്കാവുന്ന ഉച്ചത്തിലുള്ളത് ഉറക്കെയും ആയി കണക്കാക്കപ്പെടും. ഇമാം മെല്ലെ ഓതുന്നവയില്‍നിന്ന് ഇടക്കിടെ ചില വാചകങ്ങള്‍ അല്‍പം ഉറക്കെയാക്കല്‍ സുന്നത്തുണ്ട്.

9747393562

LEAVE A REPLY

Please enter your comment!
Please enter your name here