നിസ്‌കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ രൂപങ്ങള്‍

0
9995

ജംഉം ഖസ്വ്‌റും

നിസ്‌കാരം ജംഉം ഖസ്വ്‌റും
ആക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ?

ഉ: രണ്ട് മര്‍ഹല ( 132 കി.മി) ദൈര്‍ഖ്യമുള്ള ഹലാലായ യാത്രചെയ്യുന്നവന് ഇസ്‌ലാം അനുവതിച്ചതാണ് ജംഉം ഖസ്വ ്‌റും. രണ്ട് സമയത്തുള്ള നിസ്‌കാരങ്ങള്‍ രണ്ടിലൊരു സമയത്ത് ഒരുമിച്ച് നിസ്‌കരിക്കലാണ് ജംഅ്. ഉദാ: ളുഹ്‌റും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വ്വഹിക്കുക. രണ്ടും ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് മുന്തിച്ച് ജംആക്കുക എന്നും രണ്ടും അസ്വറിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന് പിന്തിച്ച് ജംആക്കുക എന്നും പറയുന്നു.
നാല് റക്അത്തുള്ള നിസ്‌കാരത്തെ രണ്ട് റക്അത്തായി ചുരുക്കി നിസ്‌കരിക്കുന്നതിന് ഖസ്വ ്‌റ് എന്നും പറയുന്നു. യാത്രക്ക് മുമ്പ് നഷ്ടപ്പെട്ട നിസ്‌കാരം ഖസ്വ ്‌റാക്കുകയില്ല.

jammau

ഖസ്വ ്‌റ് സ്വഹീഹാകുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാം?
ഉ: 1. ഖസ്വ ്‌റാക്കി നിസ്‌കരിക്കുന്നു എന്ന് തക്ബീറത്തുല്‍ ഇഹ്‌റാമില്‍തന്നെ കരുതുക. ഈ നിയ്യത്ത് കൂടാതെ തക്ബീറ് ചൊല്ലിയാല്‍ ഖസ്വ ്‌റ് സ്വഹീഹാകുകയില്ല. 2. പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനോട് തുടരാതിരിക്കുക. 3. നിസ്‌കാരം അവസാനിക്കുന്നത് വരെ യാത്രയിലായിരിക്കുക. 4. ഖസ്വ ്‌റിന്റെ നിയ്യത്തിന്ന് വിരുദ്ധമായതൊന്നും നിസ്‌കാരത്തില്‍ സംഭവിക്കാതിരിക്കുക. ഖസ്വ ്‌റാക്കുന്നു എന്ന് കരുതിയോ ഇല്ലയോ എന്നോ ഖസ്വ ്‌റാക്കണോ പൂര്‍ത്തിയാക്കി നിസ്‌കരിക്കണോ എന്നോ ഇമാം പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനാണോ ഖസ്വ ്‌റാക്കി നിസ്‌കരിക്കുന്നവനാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ഖസ്വ ്ര്‍ സ്വഹീഹാകുകയില്ല.

മുന്തിച്ച് ജംആക്കുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാം?
ഉ: 1. തര്‍ത്തീബ്. (ക്രമപ്രകാരം ചെയ്യല്‍) ജംആക്കി നിസ്‌കരിക്കുന്ന രണ്ട് നിസ്‌കാരങ്ങളില്‍ ആദ്യത്തെ നിസ്‌കാരം ആദ്യം നിര്‍വ്വഹിക്കുക. ഉദാ: ളുഹ്‌റും അസ്വറുമാണ് ജംആക്കുന്നതെങ്കില്‍ ആദ്യം ളുഹ്‌റ് പിന്നെ അസ്വറ്. 2. ആദ്യത്തെ നിസ്‌കാരം അവസാനിക്കുന്നതിന്ന് മുമ്പ് രണ്ടാമത്തെതിനെ അതിലേക്ക് മുന്തിച്ച് ജംആക്കി നിസ്‌കരിക്കുന്നു എന്ന് കരുതുക. 3. ആദ്യത്തെ നിസ്‌കാരം കഴിഞ്ഞ ഉടനെ രണ്ടാമത്തെത് നിര്‍വ്വഹിക്കുക. 4. ഒന്നാമത്തെ നിസ്‌കാരത്തില്‍ നിന്ന് വിരമിച്ച് രണ്ടാമത്തതില്‍ പ്രവേശിക്കുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക. 5. ഒന്നാമത്തെ നിസ്‌കാരം സാധുവായിട്ടുണ്ടെന്ന് ധാരണയുണ്ടാവുക. ആദ്യത്തെ നിസ്‌കാരം കഴിഞ്ഞപ്പോള്‍ തന്നെ അതു ശരിയായിട്ടില്ലെന്ന് നിസ്‌കരിക്കുന്നവന് ബോധ്യപ്പെട്ടാല്‍ അത് മടക്കി നിസ്‌കരിക്കണം. അതിന് ശേഷമെ രണ്ടാമത്തത് നിര്‍വ്വഹിക്കാവൂ.

പിന്തിച്ച് ജംആക്കുന്നതിന്റെ നിബന്ധനകള്‍ എന്തെല്ലാം?
ഉ: 1. ഒന്നാമത്തെ നിസ്‌കാരത്തിന്റെ സമയം അവസാനിക്കുന്നതിന് മുമ്പ് അതിനെ അടുത്ത നിസ്‌കാരത്തിലേക്ക് പിന്തിച്ച് ജംആക്കാന്‍ കരുതുക. 2. യാത്ര അവസാനിക്കുന്നതിന് മുമ്പ് രണ്ടാം നിസ്‌കാരം നിര്‍വ്വഹിക്കുക.

മുന്തിച്ചും പിന്തിച്ചും ജംആക്കുന്ന നിസ്‌കാരങ്ങള്‍ ഏതെല്ലാം?
ഉ: ളുഹ്‌റ് അസ്വര്‍, മഗ്‌രിബ് ഇശാഅ് എന്നീ നിസ്‌കാരങ്ങള്‍ മുന്തിച്ചും പിന്തിച്ചും ജംആക്കാവുന്നതാണ്. അതേസമയം അസ്വറും മഗ്‌രിബും തമ്മില്‍ മുന്തിച്ചോ പിന്തിച്ചോ ജംആക്കാന്‍ പറ്റില്ല. ജുമുഅയും അസ്വറും മുന്തിച്ച് ജംആക്കാം. പിന്തിച്ച് ജംആക്കാന്‍ പറ്റില്ല. സുബ്ഹിയില്‍ ജംഉം ഖസ്വ ്‌റും മഗ്‌രിബില്‍ ഖസ്വ ്‌റും പറ്റില്ല.

യാത്രയുടെ തുടക്കവും അവസാനവും തീരുമാനിക്കുന്നത് എങ്ങനെയാണ്?
ഉ: ഒരു നാട്ടില്‍നിന്ന് പുറപ്പെടുന്നവന്‍ ആ നാടിന്റെ അതിര്‍ത്തി വിട്ടുകടക്കുന്നതോടെ യാത്ര തുടങ്ങുന്നതാണ്. യാത്രയില്‍ ഒരു സ്ഥലത്ത് പൂര്‍ണ്ണമായ നാല് ദിവസം താമസിക്കാന്‍ കരുതിയാലും ദിവസം നിര്‍ണ്ണയിക്കാതെ താമസിക്കല്‍ കൊണ്ടും യാത്ര അവസാനിച്ചതായി കണക്കാക്കും. എന്നാല്‍ ആവശ്യം ഏതുസമയത്തും സാധിച്ചേക്കാമെന്ന പ്രതീക്ഷയും, സാധിച്ചാല്‍ ഉടനെ മടങ്ങുമെന്ന തീരുമാനമുണ്ടെങ്കില്‍ 18 ദിവസം വരെ ഖസ്വ ്‌റാക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here