നാസിം ഹഖ്ഖാനിയും നഖ്ഷബന്ദി ത്വരീഖത്തും

0
3136

ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ കൂടുതല്‍ സംഭാന അര്‍പ്പിച്ചുട്ടുള്ള ഒരു പാട് സൂഫി പ്രസ്ഥാങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇസ്ലാമിന്റെ സമാധാനത്തിന്റെയും ശാന്തിയുടെയും മിതവാദത്തിന്റെയും മുഖം ലോകം സൂഫി പ്രസ്ഥാനങ്ങളിലൂടെ ദര്‍ശിച്ചു. ത്വരീഖത്ത് ശരീഅത്തിന്‍റെ പൂരണമായിട്ടാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഇഹ്സാന്‍ ഈമാനിന്റെയും ഇസ്ലാമികശരീഅത് നിയമങ്ങളെയും പ്രായോഗിക ജീവിതത്തില്‍ ശക്തിപ്പെടുത്തുന്നതാണ്, ഒരിക്കലും അവയെ ക്ഷയിപ്പിക്കുന്നതല്ല.

ശരീഅത്തില്‍ നിന്നും അകലുന്ന ത്വരീഖത്ത് പ്രസ്ഥാനങ്ങളെ കുറിച്ച് സതീര്‍ത്ഥ്യരായ പണ്ഡിതരും യഥാര്‍ത്ഥ സൂഫി പ്രസ്ഥാനത്തിന്റെ ഉപാസകരായി ഇസ്ലാമിക ലോകം കാണുന്ന മഹാന്മാരും മുന്നറിയിപ്പു നല്കിയുട്ടു. അത്തരം സംഘങ്ങളുടെ പ്രധാന അടയാളം ശരീഅത് നിയമങ്ങളുടെ ലംഘനമാണ്.

സൂഫി പ്രസ്ഥാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ കൂടുതല്‍ പ്രചാരം നേടിയിട്ടുള്ള ഹഖ്ഖാനി ത്വരീഖത്തിന്റെ ഒരു വിശകലനം ശാരിയായ തസവ്വുഫിന്റെ പശ്ചാത്തലത്തില്‍ നടത്തുമ്പോള്‍ ശീഅത്തില്‍ നിന്നും ആ പ്രസ്ഥാനവും അതിന്റെ നേതാക്കളും ഒരുപാടു അകലം പാലിക്കുന്നു എന്ന് കാണാം.

പടിഞ്ഞാറ് ആവശ്യപ്പെടുന്ന പോലെ കേവലം മന്ത്രത്തിന്റെയും മാരണത്തിന്റെയും മായാവലയം സൃഷ്ടിച്ചു ജനങ്ങളെ ആകര്ഷിപ്പിക്കാന്‍ പോന്ന സൂഫിസത്തിന്റെ ബാഹ്യമായ പ്രകടനങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ സൂഫിസത്തിന്റെ മൌലിക ഭാവങ്ങള്‍ ഹഖ്ഖാനി ത്വരീഖത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നില്ല. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പല ആ ത്വരീഖത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കേരളത്തിലെ ചില വ്യാജ ത്വരീഖത്ത് വാദികള്‍ ആതിഥ്യം അരുളിയിട്ടുണ്ട് , പക്ഷെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ പെട്ടന്നു പിടിപ്പിക്കാന്‍ കഴിയാത്ത വിധം ശരീഅത്ത്‌ വിരുദ്ധത കൊണ്ട് പ്രസിദ്ധമായ ത്വരീഖത്താണ് നാസിം ഹഖ്ഖാനിയുടേത്‌ എന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. അങ്ങിനെ പ്രകടമായ വേരോട്ടം അന്നെ നിലച്ചതാണ്കേരളത്തില്‍. ഇസ്ലാമിക വിദ്യാഭ്യാസ രീതിയുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ തുലോം കുറവുള്ള ശ്രീലങ്ക പോലുള്ള രാജ്യങ്ങളില്‍ ഇവരുടെ വേരോട്ടം വളരെ കൂടുതലാണ്. വഹാബികളെ ബദ്ധവൈരികളായി കാണുന്നു എന്നത് കൊണ്ട് നമ്മളിവരെ ഏറ്റെടുക്കാന്‍ പോവുകയാണെങ്കില്‍ ശിയാക്കളും ഇക്കാര്യത്തില്‍ പിന്നിലല്ല എന്ന് നാം കാണും.

ഇന്റര്‍നെറ്റ് ടെക്നോളജിയേയും സോഷ്യല്‍ നെറ്റ്വര്‍ക്ക് കളെയും വളരെ ഫലപ്രദമായി ത്വരീഖത്ത് പ്രചാരണത്തിനു വേണ്ടി ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവര്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റും മറ്റു സോഷ്യല്‍ നെറ്റ് വാര്‍ക്കുകളും ധാരാളം ഉണ്ട്. അത് കൊണ്ട് ഒരു പഠിതാവിന് അവരെ കുറിച്ചുള്ള അന്വേഷണവും പഠനവും വളരെ സുഖകരമായി നടത്താവുന്നതാണ്.

പക്ഷെ പഠിക്കുന്നത്തിനു പകരം സുന്നികളും അവരും തമ്മിലുള്ള ചില അടയാള ബന്ധങ്ങളെ മാത്രം വിലയിരുത്തി അവരെ മഹത്വ വല്‍ക്കരിക്കുന്ന , അവരുടെ അനുവാചകരും പ്രോക്താക്കളുമായി മാറുന്ന ഒരു അധപ്പതനത്തിന്റെ കാഴ്ച മുസ്ലിം യുവാക്കളിലും മുതിര്‍ന്നവരിലും കണ്ടു വരുന്നുണ്ട്. പണ്ഡിതര്‍ എന്ന് പറയുന്നവര്‍ പോലും ഇവരുടെ മായാ വലയത്തില്‍ പെട്ട് പോയത് വിഷയത്തിന്റെ ഘൌരവും വളര്‍ത്തുന്നു.

ഇവിടെ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ കേവലം ആരോപണമായി തള്ളാന്‍ കഴിയാത്ത വിധം അവരുടെ തന്നെ ഒഫീഷ്യല്‍ നെറ്റ് വര്‍ക്ക്കളിലൂടെ നമുക്ക് കിട്ടിയ തെളിവുകളാല്‍ സമ്പന്നമാണ്.

ഹഖ്ഖാനി സൂഫി പ്രസ്ഥാനത്തിനു ആ പേരിലുള്ള പ്രചാരം സിദ്ധിച്ചത് ഈ അടുത്തു (മെയ്‌/ 07 /2014 ) മരിച്ച മുഹമ്മദ്‌ നാസിം ആദില്‍ ഖുബ്രുസി അല്‍ ഹഖ്ഖാനി വഴിയാണ്. തുർക്കിക്കടുത്തു   സൈപ്രസ്സില്‍ ആണ് അദ്ദേഹത്തിന്റെ ജനനം ((April 21/ 1922 )

പ്രസ്ഥാനത്തിന്റെ പേര് ഹഖ്ഖാനിയില്‍ നിന്നും നാസിമിയയിലേക്ക് മാറാനുള്ള ചര്‍ച്ചകളും നടന്നിട്ടുണ്ട്. ഇസ്താംബൂളില്‍ ഒരു യൂണിവേഴ്സിറ്റിയില്‍ കെമിക്കല്‍ എന്ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ ആത്മീയ കാര്യങ്ങളില്‍ തല്പരനായി വിവിധ ആത്മീയ ഗുരുക്കളെ തേടി നടന്നു. അവസാനം അബ്ദുല്ല അദ്ദസ്ഥഖാനിയുമായി ബൈത്തു ചെയ്തു. ഈ ശൈഖു തന്നെയും ശരിയായ സൂഫിമാര്‍ഗത്തില്‍ നിന്നും തെന്നിമാറിയാണ് സഞ്ചരിക്കുന്നത് എന്ന് അന്നത്തെ ആധികാരിക പണ്ടിതരല്‍ പ്രഖ്യാപിക്കപ്പെട്ട ആളാണ്‌. അമ്ഗീരക്കാന്‍ പറ്റിയ മാര്‍ഗ്ങ്ങളില്‍ കൂടിയല്ല ഈ രണ്ടു പേരുടെയും പ്രസ്ഥാനം രൂപംകൊണ്ടത്‌ എന്ന് മുസ്ലിം ലോകത്തിനെ അറീക്കാന്‍ നഖ്ഷബന്തി ഷെയ്ഖ്‌ സൈദ്‌ അഹ്മദ് ബിന്‍ സുലൈമാന്‍ ദര്‍വീഷ് ഫതവ ഇറക്കിയിട്ടുണ്ട്. പക്ഷെ തിരിച്ചു അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ മുസ്ലിം ലോകത്തിനെ തൃപ്തിപ്പെടുത്തുന്ന തെളിവ് സഹിതമുള്ള വിശകലങ്ങള്‍ക്കു ഹഖ്ഖാനികള്‍ മുതിര്‍ന്നിട്ടില്ല. യഥാര്‍ത്ഥ നഖശബന്തി ത്വരീഖത്ത് ആണ് തങ്ങളുടെത് എന്ന് വാദിക്കുന്നവരാണ് ഹഖ്ഖനികള്‍ പക്ഷെ യഥാര്‍ത്ഥ സില്സിലയിലെ പരിഹാസ്യമായ മാറ്റം വരുത്തലുകള്‍ നടത്തി ശേഇഖ് നാസിമിനെ നാല്പതാം ശേഇഖ് ആയി അവരോധിക്കുകയാണ് ഹഖ്ഖാനികള്‍ ചെയ്തിട്ടുള്ളത്. എട്ടാം നമ്പര്‍ സില്സിലയില്‍ ഖിളിര്‍ നബിയുടെ പേര് ചെര്‍ത്തിയിട്ടുണ്ട്. ഖിളിര്‍ നബിയുടെ ഫോടോ വരഞ്ഞു ഒരു മീന്റെ ബാക്ക്ഗ്രൌണ്ടില്‍ നിര്‍ത്തിയ ചിത്രം അവരുടെ ബ്ലോഗില്‍ കാണാം.

നാസിമിനെ അനുയായികള്‍ സുല്താനുല്‍ ഔലിയാ എന്ന് വിളിക്കുന്നു. എല്ലാ കാലത്തെയും വലിയ ശൈഖായും ചിലര്‍ പരിച്ചപ്പെടുത്തും. പക്ഷെ ഇദ്ദേഹത്തിന്റെ പ്രധാന പരിപാടി ഏതു മതത്തിലേയും ആത്മീയ നേതാക്കളെ നേരില്‍ കണ്ടോ ആളെവിട്ടോ ബന്ധം സ്ഥാപിക്കലാണ്. എന്നിട്ട് അവരും ശരിയായ ആത്മീയ വഴിയിലാണ് സഞ്ചരിക്കുന്നത് എന്ന് അനുയായികള്‍ക്ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. അമേരിക്ക ശ്രീലിങ്ക ,യൂറോപ്പ് തുടങ്ങിയിടങ്ങളില്‍ കണ്ടു വരുന്ന അനിസ്ലാമിക പ്രവണതകള്‍ ഉള്ള ഒരുപാട് മിസ്ടിക് പ്രസ്ഥാനങ്ങളോടും നേതാക്കന്മാരോടും അടുത്ത ആത്മീയബന്ധം വെക്കുന്നു. വളരെ നിഗൂഡമായ വ്യവഹാരങ്ങള്‍ അവരോടൊന്നിച്ചു നടത്തുന്നതും അവരെ മഹത്വ വല്ക്കരിച്ചു പ്രസംഗിക്കുന്നതും എഴുതുന്നതും സ്ഥിരം പരിപാടിയാണ്. ശരീഅത്ത്‌ വിരുദ്ധ പ്രവര്‍ത്തങ്ങളെ കുറിച്ച് ശ്രദ്ധയില്‍ പെടുട്ടിയാല്‍ വളരെ വിചിത്രമായ മറുപടികളിലൂടെ വിജ്ഞാന കുതുകികളെ നിരാശപ്പെടുത്തിക്കളയും വിദ്വാന്മാര്‍.

ഇസ്ലാല്മിന്റെ മൌലിക നിയമങ്ങളെ കാറ്റില്‍ പറത്തി ആത്മീയതയുടെ പേരില്‍ എന്തൊക്കെയോ ബാഹ്യമായ പ്രകടനങ്ങള്‍ നടത്തി ആത്മീയ ദാഹികളെ ചൂഷണം ചെയ്യുന്ന നിരവധി സംഘങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു പ്രസ്ഥാനം മാത്രമാണ് നാസിം ഹഖാനിയുടെ നഖ്ഷബന്ദി ഹഖ്ഖാനി ത്വരീകത്.

LEAVE A REPLY

Please enter your comment!
Please enter your name here