നാണയത്തിലെയും കറന്‍സിയിലെയും സകാത്‌

0
2422

ഫുലൂസില്‍ (നാണയത്തുട്ടുകള്‍) സകാത്തുണ്ടോ?
ഉ. ഇല്ല. കാരണം നമ്മുടെ നാടുകളില്‍ ഉപയോഗിക്കുന്ന നാണയത്തുട്ടുകള്‍ മറ്റു രാജ്യങ്ങളില്‍ ഇടപാട് നടത്താന്‍ പര്യപ്തമല്ല.
സ്വര്‍ണ്ണവും വെള്ളിയും മിക്‌സ് ചെയ്ത പാത്രങ്ങളില്‍ സകാത്ത് കൊടുക്കുന്നതിന്റെ രീതി എങ്ങിനെ?
ഉ. സ്വര്‍ണ്ണം, വെള്ളി എന്നിവ വ്യത്യസ്ത ആനുപാതികങ്ങളാല്‍ ഉരുക്കിയുണ്ടാക്കിയ പാത്രങ്ങളില്‍ അധികമുള്ളത് ഏതാണെന്നറിയില്ലെങ്കില്‍ കൂടുതലുള്ളതിനെ സ്വര്‍ണ്ണമായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും വെള്ളിയായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും നല്‍കണം.
ഉദഹരണം: ഇരു ലോഹങ്ങളാലും 2/3, 1/3 എന്ന ആനുപാതത്താല്‍ നിര്‍മ്മിച്ച പാത്രത്തിന്റെ 2/3 സ്വര്‍ണ്ണമാണോ വെള്ളിയാണോ എന്നറിയാത്തിടത്ത് 2/3 സ്വര്‍ണ്ണമാണെന്ന് കണക്കാക്കി അതിന്റെ സകാത്തും 2/3 വെള്ളിയാണെന്ന് കണക്കാക്കി അതിന്റെ സകാത്തും നല്‍കണം.
നിസ്വാബെത്തിയ നഖ്ദില്‍ സകാത്തിനെ പേടിച്ച് ഇടക്ക് വെച്ച് വില്‍പ്പനയോ കൈമാറ്റമോ നടത്തുന്നതിന്റെ വിധിയെന്ത്?
ഉ. സകാത്തിനെ പേടിച്ച് കുതന്ത്രത്തോടെ ഒഴിഞ്ഞ് മാറല്‍ കറാഹത്താണ്. കാരണം അത് ആരാധനയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. എന്നാല്‍ കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ വജീസില്‍ ഹറാമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗസ്സാലി ഇമാം അതിനെക്കുറിച്ച് ഇഹ്‌യാഇല്‍ വിശേഷിപ്പിച്ചത് അല്ലാഹുവിന്റെ അടുക്കല്‍ സകാത്ത് കൊടുക്കേണ്ടവന്റെ ബാധ്യതയില്‍ നിന്ന് അവന്‍ ഒഴിവാകുകയില്ല എന്നാണ്.
കറന്‍സിയില്‍ സകാത്ത് നിര്‍ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കുന്നതിനുള്ള നിബന്ധന എന്തെല്ലാമാണ്?
ഉ. കറന്‍സിയില്‍ സകാത്ത് നിര്‍ബന്ധമാണ്. കാരണം ഇന്ന് നമ്മുടെ നാടുകളില്‍ പ്രസിദ്ധമായ കറന്‍സി ഗവണ്‍മെന്റ് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടു കൂടെ മികച്ച രൂപത്തിലുള്ള വസ്തു വിലയായി അടിക്കുന്നതാണ്. പ്രസ്തുത കറന്‍സി നിലവിലുള്ള നാട്ടില്‍ മുന്‍ കാലങ്ങളില്‍ നടപ്പിലുണ്ടായിരുന്നത് വെള്ളിയായിരുന്നെങ്കില്‍ 595 ഗ്രാമിന് തുല്ല്യമായ കറന്‍സി വര്‍ഷം തികഞ്ഞാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. എന്നാല് മുന്‍ കാലങ്ങളില്‍ നടപ്പിലുണ്ടായിരുന്നത് സ്വര്‍ണ്ണമായിരുന്നെങ്കില്‍ 85 ഗ്രാമിന് തുല്ല്യമായ കറന്‍സി വര്‍ഷം തികഞ്ഞാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. ഉദാഹരണത്തിന് ഇന്ത്യയെ സമ്പന്ധിച്ചിടത്തോളം മുമ്പ് നടപ്പിലുണ്ടായിരുന്നത് വെള്ളി നാണയങ്ങളായത് കൊണ്ട് 595 ഗ്രാമിന് തുല്ല്യമായ ഇന്ത്യന്‍ രൂപ കൈവശമുണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here