സലഫിസം നാടുകാണിയില്‍ നിന്ന് ഈജിപ്തിലേക്ക്

0
2400

ഈജിപ്തിലെ സൂഫി മസ്ജിദിന് നേരെ ഇന്നലെ നടന്ന ആക്രമണത്തില്‍ മരണപ്പെട്ടത് , ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 235 പേരാണ്; സുന്നി വിശ്വാസികള്‍. ഒരര്‍ത്ഥത്തില്‍ നാടുകാണിയില്‍ സലഫികള്‍ മഖ്ബറ തകര്‍ത്ത സംഭവവും ഈജിപ്ത്തിലെ ആക്രമണവും സമാന സ്വഭാവം പുലര്‍ത്തുന്നു. രണ്ടിന്റെയും ആശയമരമായ പ്രചോദനം സമാനമാണ് പരമ്പരാഗത ഇസ്‌ലാമിനോടുള്ള വിരോധം, സൂഫികളോടും മഖ്ബറകളോടും ഉള്ള എതിര്‍പ്പ്, വഹാബി ഇസ്‌ലാമിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് വേറെയൊരു അര്‍ത്ഥത്തില്‍ ഐ.എസ് ആശയങ്ങളുടെ സംസ്ഥാപനം.
നാടുകാണിയിലെ മുഹമ്മദ് സ്വാലിഹ്(റ)വിന്റെ ദര്‍ഗ തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന് അവകാശപ്പെട്ടു മുജാഹിദ് വിസ്ഡം ഗ്രൂപ് സംസ്ഥാന നേതാക്കള്‍ ഇറക്കിയ പ്രസ്താവന സാമ്യം പുലര്‍ത്തുന്നത്, മാലിയിലെ തിമക്തുവിലെ സൂഫി മഖ്ബറകള്‍ക്കും പരമ്പരാഗത ഇസ്‌ലാമിക ടെസ്റ്റുകള്‍ക്കും നേരെ ഭീകരമാക്രമണം നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ മുസ്ലിംകള്‍ ശക്തമായി രംഗത്തു വന്നപ്പോള്‍ ആക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അന്‍സാറുസ്സുന്ന എന്ന സലഫി സംഘടന ഇറക്കിയ വിശദീകരണ കുറിപ്പിനോട് ആണ്.ആക്രമണം മതപരമായി ശരിയാണ് എന്നും പിന്നില്‍ തങ്ങള്‍ അല്ല ഇന്നുമായി അവരുടെ അവകാശവാദം. വിസ്ഡം മൗലവിമാര്‍ ഇറക്കിയ പത്രക്കുറിപ്പിലും പറയുന്നത്, ഇസ്‌ലാമിക രാജ്യമായിരുന്നു എങ്കില്‍ ആക്രമണം ശരിയാണ് എന്ന തരത്തിലാണ്. അഥവാ, ‘ഇസ്‌ലാമികമായ’ ന്യായീകരണം. അന്യമതസ്ഥരുടെ ആചാരമാണ് മഖ്ബറ സന്ദര്‍ശനം എന്നും, അതിനാല്‍ അത് ചെയ്യുന്നവര്‍ എല്ലാം മുസ്ലിംകളല്ല എന്നും ദ്യോതിപ്പിക്കുന്ന തരത്തില്‍ സലഫിസുടാപ്പിമൗദൂദി ടീമുകള്‍ ഒരു പോലെ കാമ്യയ്ന്‍ നടത്തുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. അന്യമതസ്ഥരുടെ ആരാധനകളെ അക്രമിക്കല്‍ ഇന്ത്യയില്‍ അസാധ്യമാണ്; അതിനാല്‍ മാത്രം അത് ശരിയല്ല എന്നുമാണ് ഇവര്‍ പുറമേക്ക് പറയുന്നത്.
എത്ര അപകടകരമാണ് ഈ വാദങ്ങള്‍. പ്രഭാഷണങ്ങളിലൂടെ, പത്ര മാസികകളിലൂടെ എല്ലാം സലഫി, മൗദൂദി , സുടാപ്പികള്‍ പ്രചരിപ്പിക്കുന്ന പരമ്പരാഗത ഇസ്‌ലാമിക അനുഷ്ടാനങ്ങളോടുള്ള ഹിംസാത്മകവും, സ്വതന്ത്ര വ്യാഖ്യങ്ങളില്‍ അധിഷ്ഠിതവുമായ നിലപാടുകള്‍ തന്നെയാണ് ഇമ്മട്ടില്‍ ആക്രമണം നടത്താന്‍ അവരെയൊക്കെ പ്രേരിപ്പിക്കുന്നത്. സലഫിസം കേരളത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളെ പറ്റി മുല്ലാ നാസര്‍ എഴുതുന്ന പോസ്റ്റുകള്‍ മാധ്യമം ലേഖകനും ജമാഅത്തുകാരനും ആയ ഹസനുല്‍ ബന്നയെബന്നയെപോലുള്ള നിരവധി മൗദൂദികളെ നോവിക്കുന്നതും, പ്രകോപിപ്പിക്കുന്നതും അതുകൊണ്ടൊക്കെത്തന്നെയാണ്.

കടപ്പാട M Luqman

LEAVE A REPLY

Please enter your comment!
Please enter your name here