നവധാന്യ പ്രസ്ഥാനം

മുസ്വദിഖുൽ ഇസ്‌ലാം

0
157


പ്രകൃതിസംരക്ഷണത്തിൽ കർഷകർക്കും ജൈവകൃഷിക്കും അനിഷേധ്യമായ പങ്കുണ്ട്. നവധാന്യ എന്നത് പ്രകൃതിസംരക്ഷണം, ജൈവകൃഷി, രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ അവകാശങ്ങൾ, വിത്ത് സംരക്ഷണം എന്നിവക്ക് വേണ്ടി പ്രമുഖ ശാസ്ത്രജ്ഞയും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. വന്ദനശിവയുടെ നേതൃത്യത്തിൽ രൂപം കൊണ്ട സംഘടനയാണ്.
ഇവർ സ്ഥാപിച്ച റിസർച്ച് ഫൗണ്ടേഷൻ ഫോർ ടെക്നോളജിത്തന്റെ എകോളജി (RFSTE) യുടെ ഒരു പദ്ധതി പ്രകാരമാണ് നവധാന്യ തുടങ്ങുന്നത്. 54 രാജ്യങ്ങളിൽ വിത്ത് ഖജനാവുകൾ (Seed bank) സ്ഥാപിക്കാൻ ആവശ്യമായ സഹായങ്ങൾ നവധാന്യ ചെയ്യുകയുണ്ടായി.
ഇടനിലക്കാരില്ലാത്ത കച്ചവടം, ജൈവ ശൃഖല വിൽപന മേളകൾ തുടങ്ങിയവ നടത്താൻ വേണ്ട സഹായങ്ങൾ അവർ നൽകിവരുന്നു. ഉത്തരാഞ്ചലിലെ ഡൂൺ താഴ്വരയിൽ ബീജവിദ്യാ പാഠം എന്ന നാമത്തിൽ ജൈവ വൈവിധ്യ സംരക്ഷണ-ജൈവ കൃഷി വിദ്യഭ്യാസ കേന്ദ്രവും നവധാന്യക്ക് കീഴിലുണ്ട്. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന വിനാശകാരിയായ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്ന ഇക്കാലത്ത് നാവധാന്യപോലുളള സംഘടനകൾക്ക് പ്രസക്തിയേറെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here