ധീരതയുടെ പര്യായം : സുബൈറു ബ്നുൽ അവ്വാം (റ)

0
121

മുബശ്ശിർ പള്ളം

അബൂ അബ്ദില്ല എന്ന ഉപനാമമുള്ള സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറീക്കപ്പെട്ട വരിൽ പ്രധാനിയാണ് സുബൈർ (റ).ഹവാരി റസൂൽ (തിരു നബിയുടെ ആത്മ മിത്രം) എന്ന സ്ഥാനപ്പേരിനു ടമയാണവർ. എന്റെ ഉറ്റ സ്നേഹിതൻ സുബൈർ (റ) ആണെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുമുണ്ട്. മുഴുവൻ പേര് സുബൈറു ബ്നുൽ അവ്വാം ബ്നു ഖുവൈലിദ് ബ്നു അസദു ബ്നു അസദുൽ ഉസ്സ ബ്നു ഖുസയ്യ് ബ്നു കിലാബ് എന്നാണ്. ഖുസയ്യ് എന്നവരിൽ വെച്ചാണ് തിരുനബി പരമ്പരയുമായി ബന്ധിക്കുന്നത്. നബി (സ്വ) യുടെ പിതൃ സഹോദരിയായ സ്വഫിയ്യ (റ) യുടെ മകനാണ് സുബൈർ (റ).അസ്മാഅ് ബിൻത് അബീ ബക്കർ , ഉമ്മു ഖാലിദ്, റബാബ്, സൈനബ്, ഉമ്മു കുൽസൂം എന്നിവർ ഭാര്യമാരാണ് . ഇവരിൽ നിന്നായി പതിനെട്ടോളം മക്കളുണ്ട്. എട്ടാം വയസ്സിൽ സ്വിദീഖ് (റ) വിന് പിറകെ നാലാമതൊ അഞ്ചാമതൊ ആയാണ് ഇസ്ലാമാശ്ലേഷണം. മുഹാജിറുകളിൽ നിന്ന് മദീനയിൽ ആദ്യമായി കുഞ്ഞ് പിറന്നത് സുബൈർ(റ) വിനാണ്. അബ്ദുല്ലാഹിബ്നു സുബൈർ (റ) എന്ന ആ കുട്ടി ജനിച്ചത് അസ്മാഅ് (റ) യിലായിരുന്നു.

സുബൈർ (റ) ന്റെ പിതൃ സഹോദരൻ ബഹുദൈവ വിശ്വാസത്തിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടപ്പോൾഅതിന് തയ്യാറാകാത്തതിന്റെ പേരിൽ ധാരാളം ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നു.എന്നിട്ടും പരിശുദ്ധ ദീനിൽ ഉറച്ചു നിന്നു .അവസാനം പിതൃ സഹോദരന് പിന്മാറേണ്ടി വന്നു. നബി (സ്വ) കൊല്ലപ്പെട്ടുവെന്ന വാർത്ത കേട്ട് ഊരിപ്പിടിച്ച വാളുമായി മക്കയിലൂടെ നബി തങ്ങളെ അന്വോഷിച്ച് നടന്നു അവസാനം മുത്ത് നബി (സ്വ) യെ കണ്ടപ്പോൾ പറഞ്ഞു: അങ്ങ് കൊല്ലപ്പെട്ടുവെന്ന വാർത്ത കേട്ടപ്പോൾ മുശ്രിക്കുകളെ മുഴുവൻ കൊന്നൊടുക്കാൻ ഉദ്ദേശിച്ച് പുറപ്പെട്ടതാണ് ഞാൻ . ഇത് കേട്ട മുത്ത് നബി (സ്വ) അവരെ സമാധാനിപ്പിക്കുകയും അവർക്ക് ബറകതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ബദ്ർ യുദ്ധത്തിൽ സൈന്യത്തിന്റെ വലതുഭാഗത്തെ നിയന്ത്രണം ഏറ്റെടുത്തതും , മക്ക ഫത്ഹിലെ മൂന്ന് പതാക വാഹകരിൽ ഒരാളായതും അവരുടെ മഹത്വമാണ്. തന്റെ അറുപത്തി നാലാം വയസ്സിൽ ജമൽ യുദ്ധത്തിലാണ് അവർ ശഹീദാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here