ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം കൂടുന്നു

0
2641

ദൂബൈ: ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഇന്‍ ദുബൈ(ഐ എ സി എ ഡി). 2013നെ അപേക്ഷിച്ച് ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം കൂടിയിരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. 2013ല്‍ ദുബൈയില്‍ മാത്രം ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം 2,269 ആണ്. എന്നാല്‍ 2014ല്‍ ഇവരുടെ എണ്ണം 2,815 ആയി ഉയര്‍ന്നു. 91 രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും സ്ഥിരതാസക്കാരുമായ വ്യക്തികളാണ് ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇസ്‌ലാമിലേക്ക് പുതുതായി കടന്നുവരുന്നവരില്‍ ഏറിയ പേരും സ്ത്രീകളാണ്. മൊത്തം 2,815പേരില്‍ 2,047 പേരും സ്ത്രീകളാണ്. 768 പേര്‍ പുരുഷന്‍മാരുമാണ്. ഇസ്‌ലാമിന്റെ സൗന്ദര്യവും കാരുണ്യവുമാണ് ജനങ്ങളെ ആകര്‍ഷിക്കുന്നതെന്ന് ഐ എ സി എ ഡി ഡയറക്ടര്‍ ഉമര്‍ അല്‍ ഖത്വീബ് ചൂണ്ടിക്കാട്ടി. എല്ലാ കാലത്തേക്കും യോജിച്ച മതമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നും സമാധാനപരമായ ജീവിതമാണ് മതത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാമറൂണിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ടീമിലെ കോച്ചുള്‍പ്പെടെയുള്ള മുഴുവന്‍ അംഗങ്ങളും ഇസ്‌ലാമിലേക്ക് മാറിയത് കഴിഞ്ഞ വര്‍ഷമാണ്. മതത്തിന്റെയും ദേശത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാത്ത മതമാണ് ഇസ്‌ലാമെന്ന് പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരുന്നവര്‍ മുഴുവന്‍ അംഗീകരിക്കുന്നതായി ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. 1996 മുതല്‍ 2011 വരെ ദുബൈയില്‍ മാത്രം 17,704 പേര്‍ ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നതായും ഇവരില്‍ 65 ശതമാനവും സ്ത്രീകളായിരുന്നുവെന്നും ഐ എ സി എ ഡി കണക്കുകള്‍ വ്യക്തമാക്കുന്നു

(അവലംബം: സിറാജ് ദിനപത്രം)

LEAVE A REPLY

Please enter your comment!
Please enter your name here