ദരിദ്ര ഗ്രാമങ്ങളിലെ നോമ്പനുഭവങ്ങള്‍

0
2251

അസ്‌റ് നിസ്‌കാര ശേഷം പള്ളിയില്‍ നിന്ന് അറിയിപ്പ് വന്നു:
നോമ്പ് കഞ്ചി വിളങ്കപെടുകതു.. അണൈവരും വന്ത് വാങ്കി കൊള്ളുങ്കള്‍…
നിമിഷ നേരം കൊണ്ട് പള്ളി അങ്കണം നിറഞ്ഞു.
പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന കഞ്ഞി വാങ്ങാന്‍
പാത്രവുമായി ക്യൂ നില്‍ക്കുന്നവരില്‍ എല്ലാ മതക്കാരുമുണ്ട്.
നോമ്പുകാരുടെ ഇഫ്താര്‍ വിഭവം ഈ കഞ്ഞിയാണ്. ദരിദ്ര ഗ്രാമങ്ങളില്‍ ദഅവാ പ്രവര്‍ത്തനെത്തിയ ഞങ്ങളും ലളിതമായ ഈ ഇഫ്താറില്‍ പങ്ക് ചേര്‍ന്നു. കരിയും പൊരിയും ശീതള പാനീയങ്ങളും ഒന്നുമില്ലാത്ത നോമ്പ്തുറ.
പിറ്റേ ദിവസം നോമ്പ്തുറ ഞങ്ങളുടെ വകയാണ്. എല്ലാ വീടുകളും കയറി ക്ഷണിച്ചു.
അടുപ്പ് പുകയാന്‍ തുടങ്ങിയപ്പോഴേക്ക് ആളുകളെത്തി തുടങ്ങി…
വൈകുന്നേരമായപ്പോഴേക്ക് എല്ലാവരും വന്നു…
നോമ്പുള്ളവരും ഇല്ലാത്തവരും.
മഗ്രിബ് ബാങ്കിന് ഇനി പതിനഞ്ച് മിനുട്ട് മാത്രം..
എല്ലാവരും വരിയായി ഇരിക്കുന്നു. ഞങ്ങളിലൊരാള്‍ എഴുന്നേറ്റ് നിന്നു ചെറിയ ഉപദേശം:
അല്ലാഹുവിന്റെ റഹ്മത് നെ കുറിച്ച്.. റമളാനിന്റെ മഹത്വത്തെ സംബന്ധിച്ച്… നിസ്‌കരിക്കേണ്ട രൂപം
കാണിച്ച് കൊണ്ട്…
ബാങ്ക് മുഴങ്ങി..
എല്ലാവരും (നോമ്പുള്ളവരും ഇല്ലാത്തവരും) നോമ്പ് തുറന്നു.
അവര്‍ മടങ്ങി അന്നവും അറിവും ലഭിച്ച സന്തോഷത്തോടെ
……
കൊച്ചു കൊച്ചു ഇഫ്താറുകളാണ് നിരവധി ഗ്രാമങ്ങളുടെ ദീനീ പുരോഗതിക്ക് അടിത്തറ പാകിയത്.
ഇനിയും ഒരുപാട് പിന്നാക്ക ഗ്രാമങ്ങളെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നു. നിങ്ങള്‍ കുടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ…
Happy Help Charitable Socitey

Sadiqali Bukhari:
994728 2786
Abdul Aleem Bukhari:
9037185369

LEAVE A REPLY

Please enter your comment!
Please enter your name here