ഇത് തുംകൂര്‍. ബാംഗ്ലൂര്‍, മൈസൂര്‍ എന്നീ ജില്ലകളുമായി ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയിലെ വേറൊരു ജില്ല. ഇസ് ലാമിന്റെ പാരമ്പര്യ ചരിത്രങ്ങളുറങ്ങുന്ന ഇവിടെ വ്യത്യസ്ത ഗ്രാമങ്ങളിലായി ഉദ്ദേശം 40% മുസ് ലിംകള്‍ ജീവിക്കുന്നു. ഗ്രാമങ്ങള്‍ തോറും ഉയര്‍ന്ന് നില്ക്കുന്ന പള്ളി മിനാരങ്ങള്‍, മതപൈതൃകത്തിന്റെ പോയകാലത്തെ വിളിച്ചോതുന്ന ദര്‍ഗകള്‍, നീണ്ടതാടിയും തൊപ്പിയും ശീലമാക്കിയ പുരുഷന്മാര്, ബുര്‍ഖയണിഞ്ഞ് മാത്രം പുറത്തിറങ്ങുന്ന സ്ത്രീകള്‍.. കാഴ്ചയില്‍ ഹൃദയഹാരി പകരുന്ന ദേശമാണ് തുംകൂര്‍. പക്ഷേ, അടുത്തറിയുമ്പോഴാണ് ഹൃദയം നോവിക്കുന്ന കഥകളുടെ കെട്ടഴിയുന്നത്.
പ്രായ പൂര്‍ത്തിയെത്തിയ കുട്ടികള്‍ക്ക് തെറ്റുകൂടാതെ ഫാതിഹ പോലും പൂര്‍ത്തിയാക്കാന്‍ നന്നേ പ്രയാസം. നിസ്കാരവും റമളാന്‍ നോമ്പും ജീവിതത്തില്‍ പതിവാക്കുന്നവര്‍ എണ്ണത്തിനു പോലുമില്ല. ഇത്തരം നിര്ബന്ധബാധ്യതകളെ ബോധ്യപ്പെടുത്തേണ്ട മൗലാന്മാരുടെ കാര്യവും മറിച്ചല്ല.
സ്വയം നിര്വ്വഹിക്കുന്നവര്ക്കല്ലേ മറ്റുള്ളവരുടെ കാര്യമോര്‍ത്ത് വേദനിക്കേണ്ടതുള്ളൂ. മറ്റുള്ളവരോട് നോമ്പന്വേഷിക്കാനും ഇല്ലെന്ന് പരസ്പരം ഉറപ്പ് വരുത്താനും ഇവിടെ നാണം തോന്നുന്നില്ല എന്നതാണ് അദ്ഭുതം.
മതവിജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്കുന്ന മദ്രസ സംവിധാനങ്ങളുടെ കാര്യമായ അഭാവമാണ് മതശോഷണത്തിന്റെ പ്രധാനകാരണം. വളരുന്ന തലമുറ മതത്തിന്റെ പടിവാതിക്കല്‍ നിന്ന് അകന്നു പോവുകയാണ്. അധാര്‍മികതയുടെ പരിസരങ്ങളിലാണ് അവരുടെ കുതിച്ചോട്ടം. മതപ്രബോധകര്‍ക്ക് ഇതില്‍ എത്രമാത്രം സഹിക്കാനാവും.
വിദ്യാഭ്യാസ നഗരം എന്ന് പേര് കേട്ട ഈ നാടിന്റെ വൈജ്ഞാനിക നിയന്ത്രണം ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ്. മുസ് ലിം സംസ്കാരങ്ങളോടും ആചാരങ്ങളോടും എതിര്‍മുഖം സ്വീകരിക്കുന്ന ഇത്തരം വിദ്യാലയങ്ങളാണ് ഇവിടത്തെ മുസ് ലിംകളുടെയും ആശ്രയം. നിഷിദ്ധ ശരീര ഭാഗങ്ങള്‍ വരെ സ്കൂള്‍ ഡ്രസ്കോഡിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നിടേണ്ടി വരുന്നു. ഇവിടെ ഒരു മാറ്റം അനിവാര്യമല്ലേ.
അല്‍ഹംദുലില്ലാഹ്, രണ്ടു വര്‍ഷം മുമ്പാണ് (2014) മതപ്രബോധകര്‍ ഇവിടെയെത്തിയത്. നിസ്വാര്‍ത്ഥ സേവനവും നിരന്തര പ്രയത്നവും കൊണ്ട് മാറ്റത്തിന്റെ പുതുവെളിച്ചം തെളിഞ്ഞുകൊണ്ടിരിക്കുന്നു. മതജീവിതത്തിന്റെ അഭാവവും മതപ്രബോധനത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞ നമ്മള് വിശ്രമിക്കരുതല്ലോ.
വളര്‍ന്ന് വരുന്ന തലമുറയാണ് പ്രധാനം. മദ്റസ സിസ്റ്റത്തിന് ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്കുവേണ്ടി സജീവമായി നടക്കുന്നു. സിറ, ബൊമ്മന്‍ഹള്ളി, ജി.എച്ച് രിസാല, ജി.എ പാള്ള്യ, പി.എച്ച് കോളനി എന്നിവിടങ്ങളിലാണ് പ്രധാന പ്രവര്‍ത്തന മേഖല. ആധുനിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത മനസ്സിലാക്കി ഇസ് ലാമിക് ഇംഗ്ലീഷ് സ്കൂളുകളും സംവിധാനിച്ചിരിക്കുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.
ദീനീ ചലനങ്ങള്‍ക്ക് വേഗം പകരുന്ന മോറല്‍ ക്ലാസ്, റിലീഫ്, എജ്യൂഹെല്പ്പ്, ഇഫ്താര്‍ മീറ്റ്, തുടങ്ങിയ കര്‍മപദ്ധതികളും നടപ്പിലാക്കി വരുന്നു.
കൊണ്ടോട്ടി ബുഖാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാപ്പിഹെല്പ്പ് ദഅ്വ മിഷന് ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബാധ്യതകളും ഉത്തരവാദിത്വങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നഷ്ടപ്പെടുത്തുന്നു. അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ച ദീനീ ഖാദിമീങ്ങള്‍ക്ക് ഈ സംഘത്തെ പിന്തുണക്കാനും സഹായിക്കാനും കഴിയും. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
പ്രാര്‍ത്ഥനയോടെ..
ഫാറൂഖ് ബുഖാരി നഈമി
(ചെയര്മാന്)
സി.പി ശഫീഖ് ബുഖാരി
(ഡയറക്ടര്‍)
ബന്ധപ്പെടുക
ഉനൈസ് ബുഖാരി
(കോഓഡിനേറ്റര്‍)
994728 278