തിരുനബിയുടെ നാഗരിക ആലോചനകൾ

0
51

അനസ് ആമപ്പൊയിൽ


ബഹുസ്വരതയിലും നയതന്ത്രജ്ഞതയിലും നാഗരികതയിലും വേരൂന്നിയതായിരുന്നു പ്രവാചകരുടെ മദീനാ രാഷ്ട്രം അഭയാർഥികളുടെ പുനരധിവാസവും
ഗോത്രവർഗങ്ങളുടെ ഏകീകരണവും രാജ്യസുരക്ഷയും കമസമാധാനപാലനവും
പ്രതിരോധവും സാമ്പത്തികവും എല്ലാം ഉൾക്കൊള്ളിക്കുന്ന 5 ഉപഖണ്ഡികകൾ
അടക്കം 52 ഖണ്ഡികകൾ ഉള്ള മദീന ചാർട്ടർ തിരുനബിയുടെ നാഗരിക ആലോചനകളുടെ നേർസാക്ഷ്യമാണ്. അൽ കിതാബ് അറിയപ്പെടുന്ന മദീന ചാർട്ടറിനെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖാണ് ആദ്യമായി വസ്തുനിഷ്ഠമായ പഠനം നടത്തിയത്. അദ്ദേഹത്തിന്റെ പക്കൽ ഇതിന്റെ മൂല പ്രമാണം ഉണ്ടായിരുന്നുവെന്ന് ഇറാഖി പണ്ഡിതനായ അകം ദിയ ഉമരിയും വാട്ട് ഡബ
മോണ്ട്. ഗോമെറി (പശ്ചാത്യ പണ്ഡിതൻ)യും രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്.


മദീന ചാർട്ടർ: നാഗരികതക്കൊരു മാനിഫെസ്റ്റോ


മദീന ചാർട്ടറെന്ന ഭ്രദമായ ഭരണഘടന യായിരുന്നു തിരുനബിയുടെ രാഷ്ട
സംവിധാനത്തിന്റേയും നാഗരിക മുന്നേറ്റങ്ങളുടെയും അടിത്തറ. 5 ഉപഖണ്ഡികകൾ അടക്കം 52 ഖണ്ഡികകൾ ഉള്ള മദീന ചാട്ടറിന്റെ ഒന്നു മുതൽ 23 വരെയുളള ഭാഗം മുഹാജിറുകളും അൻസാറുകളും തമ്മിലുള്ള അന്യോനതയെ
ബലപ്പെടുത്തുവാനും 24 മുതൽ 47 വരെയു
ള്ള ഖണ്ഡികകൾ യഹൂദൻമാരുമായുള്ള
സാമൂഹികവും രാഷ്ട്രീയവും മതപരവുമാ
യുള്ള ബന്ധങ്ങളെ വ്യവസ്ഥാപിതപ്പെടു
ത്തുവാനും ഉള്ളതാണ്. 5 ഉപ ഖണ്ഡികക
ളിൽ രണ്ടെണ്ണം ആദ്യ ഭാഗത്തും ബാക്കി
മൂന്നെണ്ണം രണ്ടാം ഭാഗത്തുമാണ് ഉൾക്കൊ
ള്ളിച്ചിട്ടുള്ളത്. ഇതിന് ആദ്യഭാഗം ബദർ
യുദ്ധത്തിന് ശേഷവും രണ്ടാം ഭാഗം ബദർ
യുദ്ധത്തിന് മുമ്പും ക്രോഡീകരിച്ചതാണ
ന്ന് പറയപ്പെടുന്നു.
മദീനയിൽ അന്നുണ്ടായിരുന്ന 9 ജൂത
ഗോത്രങ്ങളെ ഭരണഘടനയിൽ പ്രത്യേകം
എടുത്തു പറയുന്നുണ്ട്. 1. ബനൂ ഔഫ്, 2.
ബനു നജ്ജാർ, 3. ബനൂ ഹാരിസ്, 4. ബനൂ
സഈദ്, 5, ബനൂ ജഷാം, 6, ബനൂ ബ്ലൗസ്,
7, ബനൂ ജഫ്ന, 8. ബനൂ ശുത്വബ, ബനൂ സഅലബ എന്നിവയാണവ. ഈ
ജൂത വിഭാഗങ്ങളോട് ഉത്തമ സഹവർത്തി
ത്വവും മാറ്റവും കാഴ്ച വെക്കാൻ മുസ്ലിങ്ങൾ
ബാധ്യസ്ഥരാണെന്ന ഇരുപത്തിയാറാം
ഖണ്ഡികയിലെ പരാമർശം ശ്രദ്ധേയമാണ്.
മുസ്ലിമേതര മതവിഭാഗങ്ങളെ മുസ്ലീങ്ങളെ
പോലെ തന്നെ പ്രത്യേക വിശ്വാസികളായി
കണക്കാക്കണമെന്നും മതാനുഷ്ഠാനങ്ങ
ൾക്കുള്ള സ്വാത്രന്ത്യം വകവെച്ചു നൽകണ
മെന്നുമാണ് ഇതിന്റെ താല്പര്യം. ഇരു സമു
ദായങ്ങൾക്കിടയിൽ ഉള്ള സഹവർത്തിത്വം (Mutual understanding) സൽപെരുമാറ്റം (Fair
dealing) അക്രമങ്ങൾക്കും അന്യായങ്ങ
ൾക്കും എതിരായ സൂക്ഷ്മമായ ജാഗ്രതയും
മദിന ചാർട്ടറിന്റെ ബഹുസ്വര സമീപനത്തെ
ദൃഢപ്പെടുത്തുന്നതാണ്. മുപ്പത്തിയേഴാം
ഖണ്ഡികയിൽ പരാമർശിക്കുന്ന കാര്യം
നോക്കുക, മുസ്ലിംങ്ങളും യഹൂദരും അവ
രവരുടെ സാമ്പത്തിക ചെലവുകൾ സ്വയം
കണ്ടെത്തേണ്ടതും ഇവരിൽ ഏതെങ്കിലും
ഒരു വിഭാഗം ആക്രമിക്കപ്പെടുകയാണെങ്കിൽ
ഇരു വിഭാഗവും സംയുക്തമായി ശത്ര
വിനെ ചെറുക്കേണ്ടതുമാണ്. രാഷ്ട സുരക്ഷ
യിൽ എല്ലാ പൗരന്മാരുടെയും ജനവിഭാഗ
ങ്ങളുടെയും കൂട്ടുത്തരവാദിത്വവും സാമ്പ
ത്തിക ബാധ്യതയും ഉറപ്പുവരുത്തുകയാണ്
പ്രസ്തുത ഖണ്ഡിക. ഒരു വിഭാഗം ബാഹ്യ
ശ്രതുവിൽ നിന്ന് ഭീഷണി നേരിടുമ്പോൾ
എല്ലാവരും ഒരുമിച്ച് അവരെ നേരിടുവാനു
ള്ള സൈനിക നീക്കം നടത്തണമെന്നും
സൈനിക ചെലവുകൾ എല്ലാ വിഭാഗവും
അനുപാതികമായി വഹിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട് പ്രസ്തുത ഖണ്ഡി
ക. ഏതെങ്കിലും സഖ്യ നേതാക്കൾ ബോധ
പൂർവ്വം കരാർ ലംഘനം നടത്തുന്ന പക്ഷം
അതത് സഖ്യകക്ഷികളിലെ സാധാരണ
ജനങ്ങളായ നിരപരാധികൾ നിയമ നടപടി
കൾക്ക് വിധേയരാകേണ്ടതില്ല എന്ന വകു
പ്പ് നിരപരാധികൾക്കുള്ള പരിരക്ഷ ഉറപ്പാ
ക്കുന്നു. അബദ്ധത്തിൽ കരാർ ലംഘനം
നടത്തിയാൽ നിയമനടപടി ഉണ്ടാകില്ലെന്ന
വ്യവസ്ഥ കൂടുതൽ മനുഷ്യ സ്പർശമു
ള്ളതാക്കുകയും ചെയ്യുന്നുണ്ട്. പ്രതികയി
ലെ 40, 45, 46, 47 ഭാഗങ്ങൾ പങ്കുവെക്കുന്ന
ആശയവും ശ്രദ്ധേയമാണ് യാത്രക്കാർ,
അതിഥികൾ, തുടങ്ങി വ്യത്യസ്ത സാമൂ
ഹിക വിഭാഗങ്ങളുടെ വ്യക്തിത്വം (Persona
lity) സുരക്ഷിതത്വം (Safety) കൂട്ടുത്തരവാ
ദിത്വം (Accountability) തുടങ്ങിയ സാമൂഹി
കവും രാഷ്ട്രീയവുമായ മൂല്യങ്ങളാണ് അ
തിൽ പ്രതിപാദിക്കുന്നത്.
ഒന്നാം ഭാഗത്തിലെ നാല് മുതൽ 11
വരെയുള്ള ഖണ്ഡികകൾഎല്ലാ ഗോത്രങ്ങൾ
ക്കും ബാധകമായ ഒരു കാര്യം ഒന്നിച്ചൊരു
പരാമർശത്തിൽ ഒതുക്കാതെ ഓരോ ഗോത
ങ്ങളുടെയും പേരുകൾ എടുത്ത് പറഞ്ഞു
ഒരേ ആശയം തന്നെ ആവർത്തിക്കുന്നത്
കാണാം. ആധുനിക കാലത്തെ നിയ
വ്യവഹാര ഭാഷയും അപ്രകാരം തന്നെയാ
ണെന്നത് മദീന ചാർട്ടറിന്റെ സമഗ്രതയെ
അടയാളപ്പെടുത്തുന്നുണ്ട്. ഓരോ ഗോത
ത്തിലും സംഭവിച്ചേക്കാവുന്ന ഹത്യകൾ,
അംഗഭംഗങ്ങൾ മറ്റു മാനഹാനികൾ എന്നി
വയ്ക്ക് മതിയായ് പ്രായശ്ചിത്ത തുക ദിയ
നൽകേണ്ട ബാധ്യത ഓരോ ഗോത്രങ്ങളി
ലും നിജപ്പെടുത്തുന്നതിലൂടെ ഒരു സോഷ്യ
ൽ ഇൻഷുറൻസ് പാക്കേജിന്റെ പ്രയോജനം
ജനങ്ങൾക്ക് ലഭിക്കുന്നു. മുസ്ലീങ്ങളെ സംബ
ന്ധിച്ചിടത്തോളം മക്കയിൽ തങ്ങൾക്ക് നഷ്ട
പ്പെട്ട സാമൂഹിക അംഗീകാരം (Social recog
nition), സാമുദായിക പരിഗണന (Commu
nal consideration), വിശ്വാസ കർമാനുഷ്ഠാ
നങ്ങൾക്കുള്ള അവകാശം (Freedom for
belief and rituals) മുതലായവ മദീന ചാർട്ടർ
അവർക്ക് വകവെച്ചു നൽകുന്നുമുണ്ട്.
6
മദീന റിപ്പബ്ലിക്കിന്റെ ജനപക്ഷ വായന
മദീന ചാർട്ടറിനെ കുറിച്ചും തിരു
നബിയുടെ പ്രഥമ ഇസ്ലാമിക്ക് റിപ്പബ്ലിക്കി
നെ കുറിച്ചും അക്കാദമികവും സ്വതന്ത്രവു
മായ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.
പമുഖ ആംഗലേയ പണ്ഡിതനായ ബർണാഡ് ലെവിസിന്റെ അഭിപ്രായത്തിൽ
മദീന ചാർട്ടർ കേവലമൊരു രാഷ്ടീയ
ഉടമ്പടിയല്ല. മറിച്ച് അന്യ സമുദായങ്ങളെ
യും അവരുടെ സകല വിശ്വാസങ്ങളെയും
പ്രതീകങ്ങളെയും പരിഗണിച്ചുകൊണ്ട്
നിർമ്മിച്ച ഉദാത്തമായൊരു ഉഭയകക്ഷി
രേഖയാണത്രേ. വിഖ്യാത അക്കാദമികനായ
വില്യം ജോൺ ആഡന്റെ അഭിപ്രായം
ഇപ്രകാരമാണ്, വ്യക്തികളും അവരുടെ
അനന്യമായ കഴിവുകളും സ്വാധീനങ്ങളും
സാമൂഹിക നിർമ്മിതിക്ക് ഉപയോഗിക്കാ
മെന്ന് തെളിയിച്ച ചരിത്രത്തിലെ ഇദംപ്
ഥമമായ അനുഭവമാണ് മദീന ചാർട്ടർ.
പവാചകരെ വിമർശനാത്മകമായി വിലയി
രുത്തിയ വില്യം മൂറിന്റെ തന്നെ നിരീക്ഷ
ണം ശ്രദ്ധേയമാണ്. മുഹമ്മദിന് മുമ്പ് നിര
വധി ഭരണകൂടങ്ങളും ഭരണകർത്താക്കളും
കടന്നുപോയിട്ടുണ്ട് സ്വന്തം സഹജരുടെ
ക്ഷേമൈശ്വര്യങ്ങൾക്കു വേണ്ടി ഇത്തര
ത്തിൽ കൃത്യമായ ഒരു അവകാശ പ്രതിക
കൊണ്ടുവരാനായത് മുഹമ്മദിന് മാത്രമാ
ണ്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു
മദീനയിൽ പ്രവാചകർ കൊണ്ടു വന്ന
മാറ്റത്തെക്കുറിച്ച് എഴുതി. വിശ്വാസവും
മനോധൈര്യവും ഇസ്ലാം അനുയായികൾ
ക്കു നൽകി. മുസ്ലിംകളായ എല്ലാവരും
സമന്മാരാണെന്ന് സഹോദര്യ സന്ദേശവും
നൽകി. ഇങ്ങനെ ഒരു ജനകീയ തത്വം പ
വാചകർ ജനങ്ങൾക്കു മുമ്പിൽ വരച്ചു കാ
ണിച്ചു. അമേരിക്കൻ ഭരണഘടന ശില്പി
യും അമേരിക്കൻ ഐക്യനാടുകളുടെ
സ്ഥാപകരിൽ പ്രമുഖനുമായ ജെയിംസ്
മാഡിസൺ രാഷ്ട്രീയത്തെ കൂട്ടങ്ങളുടെ
വ്യവഹാരം എന്നാണ് വിശേഷിപ്പിച്ചത്.
ബഹുസ്വര വാദത്തെ അതിന്റെ പ്രായോഗി
ക രാഷ്ടീയ തലത്തിൽ ആദ്യമായി അവത
രിപ്പിച്ചത് ഇദ്ദേഹമാണെന്ന് വിലയിരുത്ത
പ്പെടുന്നു. രാഷ്ട്രീയ വ്യവഹാരം എന്നത് ഒരു
രാഷ്ടത്തിനുള്ളിൽ വിവിധ വിഭാഗങ്ങൾക്ക്
അവർ അർഹിക്കുന്ന അധികാരവും
അവകാശങ്ങളും നൽകി അനുരഞ്ജന
വും സമവായവും സാധ്യമാക്കാലാണെന്ന
ബ്രിട്ടീഷ് രാഷ്ട്രമീമാംസകനായ ബർണാഡ്
Lolos mong In defence of politics oom
കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. ചുരുക്ക
ത്തിൽ ആധുനിക രാഷ്ട്രമീമാംസകളുടെയും
ബഹുസ്വരതയുടെയും പ്രാഗ്രൂപമായി
പ്രവാചകരുടെ മദീന ചാർട്ടർ നിലകൊള്ളു
ന്നുണ്ട്.
നാഗരിക വളർച്ചയുടെ മദീന പകർപ്പുകൾ
മദീനാ റിപ്പബ്ലിക്കിന്റെ ആത്യന്തിക
നേട്ടം പ്രസ്താവ്യമാണ്. മദീനയിലും പരി
സരങ്ങളിലും അധിവസിച്ചിരുന്ന 76 ഓളം
വരുന്ന സ്വത്രന്തപരമാധികാര യൂണിറ്റുകൾ
ചേർന്ന് ഒരു ഏകീകൃത പരമാധികാരരാഷ്ട
രൂപീകരണത്തിന് വഴിതെളിഞ്ഞു എന്നതാ
ണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗോത
സംഘർഷങ്ങൾക്ക് അറുതി വരുത്തി സു
സ്ഥിരവും സുരക്ഷിതവുമായ ഒരു നഗര
രാഷ്ട പിറവിക്ക് മദീന സാക്ഷ്യംവഹിച്ചു.
ക്രമസമാധാനം, സാംസ്കാരിക വളർച്ച,
നാഗരിക വികാസം, സ്ത്രീകൾ ഉൾപ്പെടെ
യുള്ള ദുർബലവിഭാഗങ്ങളുടെ ശാക്തീക
രണം, വിജ്ഞാന സമ്പാദനത്തിനും പ്രസര
ണത്തിനും ഔപചാരിക രീതികൾ രൂപപ്പെ
ടുത്തുക തുടങ്ങി ഇങ്ങനെ നീളുന്നു തിരു
നബിയുടെ നാഗരിക ആലോചനകളുടെ
സുവർണ്ണ ചരിതം. അബ്ദുസ്സുഫ്ഫയും
തിരു വചനങ്ങളുടെ സംരക്ഷണവും ഇസ്ലാ
മിക ശരീഅത്തിനെ അന്ത്യനാൾ വരെ
യുള്ള ജനങ്ങൾക്ക് സുരക്ഷിതമായി എത്തി
ക്കുവാനുള്ള നാനോന്മുഖ വിദ്യാഭ്യാസ
പദ്ധതികളും നാഗരികവളർച്ചയുടെ അനുര
ണനങ്ങളായി വേണം വിലയിരുത്താൻ.

LEAVE A REPLY

Please enter your comment!
Please enter your name here