തരുൺ ഭാരത് സംഘ്

മുസ്വദിഖുൽ ഇസ്‌ലാം

0
308


മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ജലം. ഇന്ന് ജലം പാഴാക്കപ്പെടുകയും അമിതമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധജലം ഒട്ടും ലഭിക്കാത്ത ഒരു കാലം വിദൂരത്തൊന്നുമല്ല. അതിനാൽ ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വർധിച്ച് വരികയാണ്. തരുൺ ഭാരത് സംഘ് എന്ന സംഘടന അത്തരത്തിൽ ജലസംരക്ഷണം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുന്ന ഒരു സന്നദ്ധ സംഘടനയാണ്. The waterman of india അഥവാ ഇന്ത്യയുടെ ജല മനുഷ്യൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് ആണ് തരുൺ ഭാരത് സംഘ് നെ നയിക്കുന്നത്.
ജലസംരക്ഷണത്തിൽ അദ്ധേഹം നൽകിയ മികവുകളും മുന്നേറ്റങ്ങളും കാരണം അദ്ദേഹത്തിന് 2015ൽ നോബേൽ പ്രൈസ് ഓഫ് വാട്ടർ എന്നറിയപ്പെടുന്ന സ്റ്റോക്ഹോം, വാട്ടർ പ്രൈസ് അദ്ധേഹത്തിന് ലഭിച്ചു.’ദി ഗാർഡിയൻ’ അദ്ദേഹത്തിനെ ഭൂമിയെ രക്ഷിക്കാൻ സാധിക്കുന്ന 50 പേരിൽ ഉൾപ്പെടുത്തി. ഒരു കുഗ്രാമത്തിൽ 1985 ൽ പ്രവർത്തനമാരംഭിച്ച ഈ സംഘടന ഡാമുകൾ, മഴവെള്ള സംഭരണിയും മറ്റു ജലസംരക്ഷണ പദ്ധതിയിൽ ഇന്ന് ഇന്ത്യയിലുടനീളം പ്രാവർത്തികമാക്കുകയും നിർമിക്കുകയും ചെയ്തിട്ടുണ്ട്.ഇവരുടെ കഠിനശ്രമഫലമായി രാജസ്ഥാനിലെ അർവാരി, രുപരെൽ, സർസ, ബഗനി, ജഹവാലി തുടങ്ങിയ 5 നദികൾ ആയിരത്തോളം ഗ്രാമങ്ങളിലൂടെ വീണ്ടും ഒഴുകാൻ തുടങ്ങി. ഇതോടെ ആ പ്രദേശങ്ങളിലെ പാരിസ്ഥിതിക ഘടനയിലും പ്രദേശവാസികളുടെ സാമൂഹിക- കാർഷിക ജീവിതത്തിലും വ്യക്തമായ മാറ്റങ്ങൾ വരുത്തി.
TBS പ്രവർത്തകർ നിർമിച്ച ജൊഹാദുകൾ, ചെക്ക്ഡാമുകൾ തുടങ്ങിയവ നദികളിലും തടാകങ്ങളിലും ജലനിരപ്പ് ഉയർത്താൻ കാരണമാക്കി. അതിനെ തുടർന്ന് ആരവല്ലി നിരകളിലെ ഖനികളിൽ നിന്ന് നീരാവി വരാൻ തുടങ്ങി. അതോടെ ഖനി ഉടമകൾ നിയമയുദ്ധം ആരംഭിച്ചു. ആരവല്ലിയിലെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് തൊണ്ണൂറ്റിയൊന്നിൽ ഒരു പൊതു താൽപര്യ ഹർജി പരമോന്നത നീതിപീഠത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടു. ഇതിനെ തുടർന്ന് അടുത്ത വർഷം കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം ആരവല്ലി മലനിരകളിലെ ഖനനം നിരോധിച്ചു. തുടർന്ന് പ്രസ്തുത പ്രദേശങ്ങളിലെ ജലസമൃദ്ധി വർധിക്കുകയും നീണ്ട വർൾച്ചക്ക് ശേഷം നദികൾ വീണ്ടും ഒഴുകാനും തുടങ്ങി. ഇതിലെ പ്രധാന നദിയായിരുന്ന അർവാരി നദിക്ക് 2000 ത്തിൽ അന്താരാഷ്ട്ര നദി പുരസ്കാരം ലഭിച്ചു.
T B S പോലെയുള്ള സംഘടനകൾ സമകാലിക ലോകത്ത് ജലം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയും പ്രാധാന്യവും തുറന്ന് കാട്ടുന്നു.രാജേന്ദ്ര സിംഗ്‌ പോലുള്ള ജലസംരക്ഷകർ ജലം പാഴാക്കി കളയുന്ന ആധുനിക ലോകത്തിന് അത്യാവശ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here