ജൂതായിസത്തിന്റെ അടിവേര് അറിയുമോ?

0
4656

1b95ce0fc1a5a2a9ed9d62ad0fe489ebയഹൂദി എന്ന അറബി പദം സ്‌നേഹം എന്നര്‍ത്ഥമുള്ള മവദ്ദത് എന്നതില്‍ നിന്നാണെന്നും ഖേദിച്ചുമടങ്ങല്‍ എന്നര്‍ത്ഥം വരുന്ന തഹവ്വുദില്‍ നിന്നാണെന്നും പറയപ്പെടുന്നു. യഅ്ഖൂബ് നബിയുടെ വലിയ പുത്രനായ യഹൂദയിലേക്ക് ചേര്‍ത്തിയാണ് യഹൂദി എന്ന പദം വരുന്നതെന്നാണെന്ന് അഭിപ്രായവുമുണ്ട്.
(ഇബ്‌നുകസീര്‍, ബൈളാവി)
യഹൂദികള്‍ മൂസാ നബിയുടെ അനുയായികളാണെന്ന് വാദിക്കുന്നവരാണ്. തൗറാത്ത് തങ്ങളുടെ വേദഗ്രന്ഥമാണെന്നും അവകാശപ്പെടുന്നു. ഇവര്‍ നബി(സ)യുടെയും ഈസാനബിയുടെയും പ്രവാചകത്വം നിഷേധിക്കുന്നു. ഈസാ നബി ജാരസന്തതിയാണെന്ന് പറയുന്നു. ഉസൈര്‍(റ) ദൈവപുത്രനാണെന്നാണ് ജൂതന്മാരുടെ വിശ്വാസം. ഉസൈറിന് ദൈവികത നല്‍കാനുള്ള ജൂതശ്രമത്തെ ഖുര്‍ആന്‍ പ്രതിരോധിക്കുന്നു [9/30].
യഹൂദികളുടെ ഉസൈര്‍ ദൈവപുത്രനാണെന്ന വാദവും നസ്വാറാക്കളുടെ ഈസ ദൈവമാണെന്ന വാദവും, ബാലിശമാണെന്നും കേവലം അധരവ്യായാമമാണെന്നുമാണ് ഖുര്‍ആനിന്റെ ഭാഷ്യം.

ജൂതന്മാര്‍ ഉസൈര്‍ ദൈവമാണെന്ന വിശ്വാസം നിലനിര്‍ത്താനുള്ള കാരണം ഇങ്ങനെ വായിക്കാം:
മാലിഖത് ബനൂഇസ്‌റാഈലിനെ അതിജയിച്ചു. അവരിലെ പണ്ഡിതരെ കൊന്നു, വൃദ്ധന്മാരെ ബന്ദികളാക്കി. എന്നാല്‍ ഉസൈര്‍(റ)ന് രക്ഷ ലഭിച്ചു. ബനൂഇസ്‌റാഈലിലെ പണ്ഡിതന്മാരും അറിവും നഷ്ടപ്പെട്ടതില്‍ ദുഃഖിതനായ ഉസൈര്‍ കണ്ണുനീര്‍ പൊഴിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ഒരു ഖബറിടത്തിനരികില്‍ ഒരു സ്ത്രീ വിലപിക്കുന്നു. അവള്‍ ഭക്ഷണ-വസ്ത്ര സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതില്‍ വേവലാതി പറയുന്നു. അപ്പോള്‍ ഉസൈര്‍(റ) പറഞ്ഞു, നിനക്ക് ഇത്രകാലം ഭക്ഷണം നല്‍കിയത് അല്ലാഹുവല്ലേ, അവന്‍ മരിക്കുന്നവനല്ല. എന്നും ജീവിക്കുന്നവനാണ്. പിന്നെന്തിന് പരിഭ്രമിക്കണം? അപ്പോള്‍ അദ്ദേഹത്തോട് ആ സ്ത്രീ തിരിച്ച് ചോദിക്കുന്നു. ബനൂഇസ്രാഈലിലെ പണ്ഡിതര്‍ക്കും മുമ്പേ അറിവുള്ളവനാരാണ്? അല്ലാഹുവെന്ന് മറുപടി പറഞ്ഞു. അവള്‍ പറഞ്ഞു: പിന്നെന്തിന് ദുഃഖിക്കണം? പിന്നീട് ഒരു നദിക്കരയില്‍പോയി കുളിച്ച് 2 റകഅത് നിസ്‌കരിക്കാല്‍ കല്‍പിച്ചു. അവിടെ ചെന്ന് കര്‍മങ്ങളെല്ലാം നിര്‍വഹിച്ചു. അപ്പോള്‍ ഒരു ശൈഖ് പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വായയിലേക്ക് വലിയ കല്ലിടുന്നപോലെ എന്തോ ഇട്ടു. അതോടെ ഉസൈര്‍ വലിയ തൗറാത് പണ്ഡിതനായി. എന്നാല്‍ ആദ്യം അവര്‍ (ബനൂഇസ്രാഈല്‍) നിഷേധിച്ചെങ്കിലും പിന്നീട് ഉസൈര്‍(റ) തന്റെ കൈവിരല്‍കൊണ്ട് തൗറാത് എഴുതിയതോടെ അവര്‍ക്ക് വലിയ അത്ഭുതമായി (ഇബ്‌നുകസീര്‍ 2/514).
ഈ സംഭവം പിന്നീട് ഉസൈര്‍ ദൈവപുത്രനാണെന്ന വാദത്തിലേക്കെത്തിച്ചു.
സൂറതുല്‍ബഖറയില്‍ ബനൂഇസ്രാഈലിന്(യഹൂദികള്‍) ലഭിച്ച അനുഗ്രഹങ്ങളും അവരുടെ പത്ത് മോശം സമീപനങ്ങളും പറയുന്നുണ്ട്,

ചില അനുഗ്രഹങ്ങള്‍
-ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചു -49
-ചെങ്കടല്‍ കീറി -50
-മന്നും സല്‍വയും ഇറക്കി
-മൂസാനബിക്ക് തൗറാത് നല്‍കി 53
-മൂസാനബിയുടെ അടി കാരണം 12 അരുവികള്‍ ഉണ്ടായി

മോശമായ സമീപനങ്ങള്‍
-കേട്ടു, എതിര് ചെയ്തു- അവര്‍ പറഞ്ഞു
-പശുക്കുട്ടിയെ ആരാധിച്ചു.
-അല്ലാഹുവിനെ കാണാതെ വിശ്വസിക്കില്ലെന്ന് പറഞ്ഞു
-അവരോട് പറഞ്ഞതല്ലാത്തത് അവര്‍ പറഞ്ഞു
-ഒരു ഭക്ഷണത്തിന്റെ മേല്‍ ക്ഷമിക്കാന്‍ കഴിഞ്ഞില്ല
-അല്ലാഹുവിന്റെ കലാമില്‍ മാറ്റത്തിരുത്തലുകള്‍ നടത്തി
-ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു. അമ്പിയാക്കളെ കൊന്നു

എന്തുകൊണ്ട് നബി(സ)യുടെ പ്രവാചകത്വം നിഷേധിക്കുന്നു?
യഹൂദ ക്രൈസ്തവ വിഭാഗങ്ങള്‍ നബി(സ)യുടെ പ്രവാചകത്വം നിഷേധിക്കുന്നു. ജൂതന്മാരില്‍പെട്ട ഐസവിയ്യ, ഇനാനിയ്യ, ശുംഊനിയ്യ വിഭാഗങ്ങള്‍ മുഹമ്മദ് നബി വാഗ്ദത്ത പ്രവാചകനാണെന്ന് വിശ്വസിക്കുന്നു. അവിടുത്തെ മുഅ്ജിസതുകള്‍ അംഗീകരിക്കുന്നു. അതോടൊപ്പം അറബികള്‍ക്ക് മാത്രമുള്ള പ്രവാചകനാണെന്നും വാദിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ വിശ്വാസവും പൂര്‍ണ്ണമല്ല. എന്തുകൊണ്ടാണ് അവര്‍ അവിടുത്തെ പ്രവാചകത്വം നിഷേധിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു.
‘വേദക്കാര്‍ അറിവ് ലഭിച്ചിട്ടും വ്യതിചലിച്ച് നില്‍ക്കുന്നത് അവരുടെ അസൂയകൊണ്ട് മാത്രമാണ്.’
ബനൂഇസ്രാഈലില്‍നിന്നും മാത്രമേ പ്രവാചകന്മാര്‍ വരൂ എന്ന അവരുടെ മത്സരബോധമാണ് അറബികളില്‍നിന്ന് നിയോഗിക്കപ്പെട്ട നബി(സ)യെയും ഇസ്‌ലാമിനെയും എതിര്‍ക്കാനും അവരെ പ്രേരിപ്പിക്കുന്നത്.

സാലിം ആമപ്പൊയില്‍

LEAVE A REPLY

Please enter your comment!
Please enter your name here