ജറൂസലം ഇസ്രയീലിന്റെ തലസ്ഥാനം ആക്കാനുള്ള നീക്കത്തിനെതിരെ അല്‍ അസ്ഹര്‍

0
2022

ജറൂസലം ഇസ്രയീലിന്റെ തലസ്ഥാനം ആക്കാനുള്ള അമേരിക്കയുടെ നീക്കത്തെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ചോദ്യം ചെയ്യുന്നു. ലോക മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് അമേരിക്കയുടെ ഈ തീരുമാനം. ലോകത്തിന്റെ സമാധാനം കെടുത്താനും അക്രമങ്ങള്‍ തുറന്നു വിടാനുമാണ് ഇതുവഴി വെക്കുകയുള്ളൂവെന്നും അല്‍ അസ്ഹര്‍ ഊന്നിപ്പറഞ്ഞു. ഫലസ്തീനിലെ പുണ്യകേന്ദ്രങ്ങള്‍ നശിപ്പിക്കുകയും അവരുടെ ജീവിത വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായീലിന്റെ ഈ തീരുമാനത്തെ പിന്തുണക്കുന്നതുമൂലം മുസ്ലിംകള്‍ക്ക് ലോകരാഷ്ട്രീയ വ്യവസ്ഥിതിയോട് തന്നെ വിശ്വാസം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി. ജറൂസലം ഫലസ്തീന്റെ സാംസ്‌കാരിക നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്. ഇസ്‌റായീലിന്റെ ജീവിതരീതികളുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. നിലവിലെ യുഎസ് നീക്കത്തിനെതിരെ യുഎന്നിനെയും അന്താരാഷ്ട്ര കമ്യൂണിറ്റിയെയും അസ്ഹര്‍ സന്ദര്‍ശിക്കുകയും അമേരിക്കയുടെ തീരുമാനം പിന്‍വലിക്കാന്‍ വേണ്ടി ശ്രമിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.
ഫലസ്തീനും ഇസ്‌റായീലും തലസ്ഥാന നഗരിയായി അവകാശമുന്നയിക്കുന്ന സ്ഥലമാണ് ജറൂസലം. 1948വരെ ഫലസ്തീന്‍ഭൂമിയായിരുന്നു ഇത്. 48ലെ അറബ്-ഇസ്‌റായീല്‍ യുദ്ധത്തോടെ ജറൂസലമിനെ ഇസ്‌റായീല്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. 1967ല്‍ ജോര്‍ദാനുമായയള്ള 6 ദിന യുദ്ധത്തില്‍ കിഴക്കേ ജറൂസലം ഇസ്‌റായീല്‍ സ്വന്തമാക്കി. ഇസ്‌റായീല്‍ ഭരണകാര്യാലയങ്ങളെ ജറൂസലമിലേക്ക് മാറ്റിസ്ഥാപിച്ചു. ഈ നീക്കത്തെ യുഎന്നും ഇന്റര്‍നാഷല്‍ കമ്മ്യൂണിറ്റിയും എതിര്‍ത്തിരുന്നു. ഫലസ്തീനിത് ഭീഷണിയാണെന്നും ജറൂസലം ഫലസ്തീന്‍ഭൂമിയാണെന്നും അവര്‍ പറഞ്ഞു. ഇസ്‌റായീല്‍ ഇതൊന്നും ഗൗനിച്ചില്ല.
2015ല്‍ 850,000 പേര്‍ ജറൂസലമില്‍ താമസക്കാരായുണ്ട്. 2011ലുള്ളതിനെക്കാള്‍ 50,000 പേര്‍ അധികരിച്ചു. ജൂതന്മാരാണ് ധാരാളമായി കുടിയേറുന്നത്. അന്തേവാസികളായ ഫലസ്തീനികളെ പുകച്ച്ചാടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജറൂസലമിലുള്ള ഭൂരിപക്ഷവും തീവ്രയാഥാസ്ഥിക ജൂതന്മാരാണ്. അവരോ ഇസ്‌റായീലോ ഒരു എതിപ്പിനെയും വകവെക്കുന്നില്ല.
അമേരിക്കന്‍ പ്രസിടന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജറൂസലം ഇസ്‌റായീല്‍ തലസ്ഥാനമാക്കാനുള്ള തീരുമാനത്തെ പിന്തുണക്കയെന്നത്. മധ്യസ്ഥത ചമഞ്ഞുനിന്നിരുന്ന അമേരിക്കയുടെ മുഖംമൂടിയഴിഞ്ഞുവീഴുകയാണ് ഈ നീക്കത്തിലൂടെ. ഇതിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം കത്തുകയാണിപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here