ഖുദ്സിന്റെ നാൾവഴികൾ

0
52

മുശീറുൽ ഹഖ് വിളയിൽ


ഫലസ്തീനില്‍ ഇസ്രയേല്യരുടെ ആദ്യ ഭരണകൂടം സ്ഥാപിതമാകുന്നത് ബി.സി 995ാം വര്‍ഷത്തിലാണ് . അതേസമയം ഫലസ്തീനില്‍ ആദ്യമായി കുടിയേറിപ്പാര്‍ക്കുന്നതും ഭരണം നടത്തുന്നതും കനാനികളും യബീസുകളുമാണെന്നും ചരിത്രത്തില്‍ കാണാം. അതായത് യഹൂദര്‍ ഈ നാട്ടിലെത്തുന്നതിന്ന് 1200 വര്‍ഷം മുമ്പേ ഇവര്‍ ഇവിടെ താമസക്കാരായി ഉണ്ടായിരുന്നു . ആ കാലഘട്ടത്തിൽ ലോകം ഭരിച്ചിരുന്നവരിൽ മിക്ക ഭരണകര്‍ത്താക്കളും ഫലസ്തീനിലെത്തുകയും ജറൂസലം അടക്കമുള്ള നഗരങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബാബിലോണിയന്‍ ചക്രവര്‍ത്തി നബൂദ് നസ്ര്‍, പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് രണ്ടാമന്‍, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര തുടങ്ങി ആ കാലഘട്ടത്തിലെ വന്‍ശക്തികളെല്ലാം ഫലസ്തീനിലെത്തിയിരുന്നു. രണ്ടാം ഖലീഫ ഉമര്‍ (റ ) കാലഘട്ടത്തിലാണ് ഖുദ്‌സ് ഇസ്‌ലാമിക സാമ്രാജ്യത്തിലോട്ടടുക്കുന്നത് . വിശ്വാസികളുടെ മനസ്സുകളിൽ ഇസ്ലാമിലെ പ്രഥമ ഖിബ് ല എന്ന വിഷേശണത്തിൽ നേരത്തേ തന്നെ മസ്ജിദുൽ അഖ്സ ഇടം നേടിയിരുന്നു. കുരിശുയുദ്ധാനന്തരം ചെറിയൊരു ഇടവേളയിലാണ് ഖുദ്‌സിന്റെമേലുള്ള ആധിപത്യം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നത്. ഇസ്ലാമിക സാമ്രാജ്യം ശക്തിപ്രാപിച്ചതിൽ പിന്നെ ദീർഘ കാലം ഖുദ്സും , ജറുസലമും ഇസ്ലാമിനോട് ഒപ്പം തന്നെയായിരുന്നു. ഖുദ്സിന്റെ മേലുള്ള ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധികാരം നഷ്ടപ്പെടുന്നത് 11ാം നൂറ്റാണ്ടില്‍ കത്തോലിക്ക ബാവ ഗ്രിഗറി ഏഴാമന്റെ കാലത്താണ് .ലോകത്താകമാനം വളർന്നു പന്തലിച്ച ഇസ്ലാമിൻറെ വ്യാപനത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യൻ ഐക്യം സാധിപ്പിച്ചെടുത്തു കൊണ്ട് മുന്നേറാനാണ് അവർ ശ്രമിച്ചത്. അതേ സമയം ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലയെടുപ്പായി അറിയപ്പെട്ടിരുന്ന മുസ്‌ലിം സ്‌പെയിയിന്റെ തകർച്ചയും , ടൊളിഡോയുടെ പതനവും ക്രൈസ്തവ അധിനിവേശത്തിനു വേഗം കൂട്ടി. തുടർന്ന് പോപ്പ് അര്‍ബന്‍ രണ്ടാമന്റെ നേതൃത്വത്തില്‍ കരുക്കൾ നീക്കി കൊണ്ട് ബൈത്തുല്‍ മുഖദ്ദിസ് ആക്രമിച്ചു പിടിച്ചടക്കാനുള്ള യുദ്ധങ്ങൾക്ക് തുടക്കം കുറിച്ചു. ബൈത്തുൽ മുഖദ്ദസിനെ ജീവൻ നൽകി സംരക്ഷണം നൽകേണ്ടിയിരുന്ന ഫാത്തിമി ഭരണകൂടം ഖുദ്‌സ് സംരക്ഷിക്കുന്നതിനു പകരം സ്വന്തം ഇങ്കിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണ് ഉണ്ടായത് . അങ്ങനെ ഖുദ്സിനെ കൃസ്ത്യൻ സൈന്യം പിടിച്ചെടുക്കുകയും ഖുദ്‌സ് ക്രിസ്ത്യാനികളുടെ മേൽ നോട്ടത്തിൽ കിഴിയിലാവുകയും ചെയ്തു. ബൈത്തുല്‍ മുഖദ്ദിസില്‍ കടന്ന ക്രിസ്ത്യൻ പട്ടാളം രക്തപങ്കിലമായ അക്രമം അഴിച്ചു വിടുകയും, പതിനായിരക്കണക്കിന് വിശ്വാസികളെ കൊന്നു തള്ളുകയും ചെയ്തു. ഈ സംഭവത്തിന് സാക്ഷിയായിരുന്ന “റയ്‌മോണ്‍ പാതിരി ” ‍ ക്രിസ്ത്യൻ പട്ടാളത്തിൻറെ ആക്രമണത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ് : ”എൻറെ കാൽ മുട്ടോളം രക്തം ഉയർന്നിരുന്നു.അട്ടിയായി കിടക്കുന്ന ശവ ശരീരങ്ങൾക്ക് മുകളിൽ ചവിട്ടി യിട്ടല്ലാതെ പള്ളിയുടെ ഉള്ളിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. കുരിശു യുദ്ദങ്ങളിലൂടെ കൃസ്ത്യൻ വലതുപക്ഷം നടത്തിയ നിരന്തര അക്രമണങ്ങളിലും മറ്റുമായി നിരവധി ചരിത്ര നഗരങ്ങൾ നാമവശേഷമാവുകയുണ്ടായി. ഇതിനുശേഷമാണ് തുർക്കിയിലെ സെൽജൂക്കുകൾ കടന്നുവരുന്നത് . മുസ്ലിംകളിൽ നിന്ന് കൈവിട്ടു പോയ പല ഇസ്ലാമിക നഗരങ്ങളും തിരിച്ചെത്തിച്ചത് സ്വലാഹുദ്ദീൻ അയ്യൂബിയുടെ പടയോട്ടങ്ങളിലൂടെയായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട യുദ്ദമായിരുന്നു ഹിത്വീന്‍ യുദ്ദം. ആധുനിക ഇസ്‌ലാമിക ചരിത്രത്തില്‍ ഹിത്വീന്‍ യുദ്ധത്തിന് വലിയ പ്രാധാന്യമുണ്ട്. മുസ്‌ലിംകള്‍ക്ക് കാലങ്ങളായി സാധിക്കാതെ പോയ ഖുദ്‌സ് വിമോചനം സ്വലാഹുദ്ദീന്‍ അയ്യൂബി (റ)യുടെ നേതൃത്വത്തില്‍ സാധ്യമാക്കിയത് ഈ യുദ്ധത്തിലൂടെയാണ്.
ഫലസ്തീനില്‍ കടന്നതിന് ശേഷംസ്വലാഹുദീന്റെ സൈന്യം ഖുദ്‌സ് നഗരം അധീനപ്പെടുത്തി ബൈത്തുല്‍ മുഖദ്ദസിനെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. ബൈത്തുല്‍ മുഖദ്ദസില്‍ ചോര വീഴരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ നിലപാടുകള്‍ കത്തുകളിലൂടെ മറുപക്ഷത്തെ അറിയിച്ചു. എന്നാല്‍, യൂറോപ്യര്‍ നിരസിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ സ്വലാഹുദ്ദീന്‍ യുദ്ധത്തിന് തയ്യാറെടുത്തു. തുടർന്ന് യൂറോപ്യര്‍ സന്ധിക്കു തയ്യാറാകുകയും മോചനദ്രവ്യം നല്‍കി പട്ടണം വിടാന്‍ സമ്മതിക്കുകയുമായിരുന്നു. അങ്ങനെ ഹിജ്‌റ 583 റജബ് 27ന്, മുത്ത് നബിയുടെ മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള രാപ്രയാണവും ആകാശാരോഹണവും നടന്ന അതേ ദിവസം മുസ്‌ലിംകള്‍ ഖുദ്‌സില്‍ പ്രവേശിച്ചു.

ഖുദ്സിലെ രക്തക്കറകൾ
സൈക്‌സ്-പീക്കോ (1916), സാന്‍ റിമോ (1920), ലൊസാന്‍ (1923) തുടങ്ങിയ ഒന്നാം ലോകയുദ്ധാനന്തര കരാറുകളിലൂടെ മാറ്റി വരയ്ക്കപ്പെട്ടതാണ് ഇന്ന് കാണുന്ന അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ രാജ്യാതിര്‍ത്തികള്‍. ബ്രിട്ടനും ഫ്രാന്‍സിനുമായിരുന്നു അന്ന് മേധാവിത്വം.ഒന്നാം ലോക യുദ്ധവും 1916മേയ് 16ന് ഒപ്പുവച്ച സൈക്‌സ്പികോ കരാറുമാണ് പശ്ചിമേഷ്യയുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചതും ആധുനിക ഫലസ്തീന്റെ ഭാവിക്കുമേല്‍ വലിയ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ കാരണം ആയതും . അൽ അഖ്സക്കു മേലുള്ള അക്രമണം നേരത്തെ തന്നെ തുടങ്ങിവച്ച ഒന്നായിരുന്നു.1929 ൽ ബുറാഖ് ഗേറ്റ് വഴി ജൂത തീവ്രവാദികൾ മസ്ജിദുൽ അഖ്സ പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി അഖ്സക്കുള്ളിലേക്ക് കടന്നുകയറ്റം ആരംഭിച്ചിരുന്നു.ബുറാഖ് വിപ്ലവം എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതിക്ക് ഫലസ്തീൻ ജനത ശക്തമായി തിരിച്ചടി നൽകുകയുണ്ടായി. പലസ്തീനിലെ ജനങ്ങളുടെ ശക്തമായ പ്രതിരോധം കാരണം ജൂത തീവ്രവാദികളുടെ ആ പ്രയത്നം പരാജയപ്പെടുകയാണുണ്ടായത്.ഒരുപാട് പലസ്തീനികൾ ഇതിന്റെ ഭാഗമായി മരിച്ചു വീഴുകയുണ്ടായി.പിന്നീട് 1948-ലെ ഇസ്രായേൽ രൂപീകരണത്തിനുശേഷം പല സന്ദർഭങ്ങളിലായി മസ്ജിദുൽ അഖ്സക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. 1969-ൽ ആസ്ത്രേലിയൻ തീവ്രവാദിയായ ഒരു ക്രിസ്ത്യാനി മസ്ജിദുൽ അഖ്സക്കുള്ളിലേക്ക് കടന്നുകയറുകയും വ്യാപകമായ തീവെപ്പ് നടത്തുകയും ചെയ്തു.ഇതിനെത്തുടർന്ന് ചരിത്രസ്മാരകങ്ങൾ പലതും കത്തി നശിക്കുകയുണ്ടായി .പിന്നീട് 1997-ൽ നടന്ന ഒരു കയ്യേറ്റത്തിന്റെ ഭാഗമായി 20 ൽപരം ഫലസ്തീനികൾ മരിച്ചുവീണു.1996-ൽ അഖ്സക്കുള്ളിലേക്ക് തുരങ്കം നിർമ്മിച്ചുകൊണ്ട് ജൂത തീവ്രവാദികൾ കയ്യേറ്റത്തിനുഉള്ള മറ്റൊരു ശ്രമം നടത്തിയിരുന്നു. അതിനെ തുടർന്നുണ്ടായ സംഘർഷത്തിലും മറ്റുമായി 64 പലസ്ഥിനികൾക്കാണ് ജീവഹാനി സംഭവിച്ചത്.തുടർന്ന് 2000-ൽ ഏരിയേൽ ഷാരോൺ ഇസ്റാഈലി സൈന്യതിന്റെ അകമ്പടിയോടെ അഖ്സക്കുള്ളിൽ കയറാൻ വേണ്ടി വന്ന സമയത്ത് അതിനെ ശക്തമായി പ്രതിരോധിക്കാനാണ് ഫലസ്തീൻ ജനത ശ്രമിച്ചത്.ഇതിനെ തുടർന്നാണ് രണ്ടാം ഇൻതിഫാദ ഉണ്ടാവുന്നത്.
അമേരിക്കയുടെ തെൽ അവീവ് പ്രഖ്യാപനം
1947ല്‍ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഫലസ്തീനിനെ വിഭജിച്ച് ഇസ്രയേലെന്ന രാഷ്ട്രത്തെ ലോക ശക്തികൾ ഉയർത്തിക്കൊണ്ടു വന്നപ്പോൾ , ജറൂസലം മൂന്ന് സെമിറ്റിക് മതവിഭാഗങ്ങള്‍ക്കും തുല്യമായി നിലനിര്‍ത്തുകയാണുണ്ടായത്. എന്നാല്‍ 1948 -ലെ യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജറൂസലം ഇസ്രയേല്‍ ആക്രമിച്ച് പിടിക്കുകയും ഇസ്റാഈലിനോട് ചോർക്കുകയും ചെയ്തു. തുടർന്ന് 1967ലെ ആറുദിന യുദ്ധത്തില്‍ ജോര്‍ദാന്റെ കീഴിലായിരുന്ന കിഴക്കന്‍ ജറൂസലമും ഇസ്റാഈൽ പിടിച്ചടുത്തു. ഇസ്റാഈലിന്റെ അക്രമണ രാഷ്ട്രിയത്തെ ഒരു രാജ്യവും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ജറൂസലമിന്റെമേല്‍ പൂർണ്ണാധികാരം കൈക്കലാക്കാൻ വേണ്ടി 1980ല്‍ ഇസ്രായേൽ പാര്‍ലമെന്റ് ‘ജറൂസലം നിയമം’ പാസ്സാക്കി. ഈ നിയമ പ്രകാരം ജറൂസലം മുഴുവന്‍ ഇസ്രായേലിന്റെ തലസ്ഥാനമാണ് എന്നതായിരുന്നു പ്രധാന വാദം. ഈ നിയമം യു.എൻ സഭയിൽ ശക്തമായ എതിർപ്പുകളെ നേരിട്ടു. അമേരിക്ക മാത്രമായിരുന്നു ഈ നിയമത്തിനോട് ചെറിയ മൃതു സമീപനം പുലർത്തിയത്. ഒരേ സമയം രണ്ടു രീതിയിലുള്ള പ്രവർത്തനങ്ങളും ആയിട്ടാണ് ഇസ്രായേൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അഖ്സ പള്ളിക്കു മേൽ നിരന്തരം ആക്രമണം നടത്തി പ്രക്ഷോഭം സൃഷ്ടിക്കുന്ന സമയത്ത് വെസ്റ്റ് ബാങ്ക്, ശൈഖ് ജറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അതിരൂക്ഷമായി ഫലസ്തീനികളെ കുടിയിറക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു. 1948 നുശേഷം ആദ്യമായി ഇസ്രായേൽ കീഴടക്കാൻ ശ്രമിച്ചത് അഖ്സ ഉൾപ്പെടുന്ന കിഴക്കൻ ജെറുസലേമിനെ ആയിരുന്നു . മസ്ജിദുൽ അഖ്സ കയ്യടക്കി പലസ്ഥിനിന്നെ നാമവശേഷമാക്കിമാറ്റലാണല്ലോ ഇസ്റാഈലിന്റെ ലക്ഷ്യം. ആ സമയത്ത് കിഴക്കൻ ജെറുസലേം ജോർദാനിന്റെ അധീനതയിലായിരുന്നു ഉണ്ടായിരുന്നത്. ജോർദാൻ പലസ്ഥീൻ പൗരന്മാർക്ക് അവർ താമസിക്കുന്നിടത്തിന്റെ രേഖകൾ വരേ നിർമിച്ച് നൽകിയിരുന്നു. അത് കൊണ്ട് തന്നെ അവരെ ആർക്കും രേഖകളില്ലാത്തതിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ നടത്തി കിഴക്കൻ ജറൂസലം പിടിച്ചടക്കുക എന്ന തന്ത്രത്തിലൂടെ പരാജയപ്പെടുത്താൻ സാധിക്കില്ലായിരുന്നു. എന്നാൽ 1967 ലെ ആറു ദിന യുദ്ദത്തിൽ ജറൂസലം ഇസ്റാഈൽ കീഴടക്കി. ലോക രാജ്യങ്ങളൊന്നും ഇസ്റാഈലിന്റെ ഈ അധിനിവേഷം അംഗീകരിക്കുക യുണ്ടായില്ല. അവർ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. അന്ന് ഇസ്റാഈലിന്റെ ഈ നീക്കത്തെ അംഗീകരിച്ചത് അമേരിക്ക മാത്രമായിരുന്നു. തുടർന്ന് അധിനിവേഷം നടത്തി കയ്യടക്കിയ സ്ഥലങ്ങളിൽ നിന്ന് ഇസ്റാഈൽ വലിയ രീതിയിൽ തന്നെ കുടിയൊഴിപ്പിക്കൽ തുടർന്നു. അധിനിവേഷ ഭൂമിയിൽ നിന്ന് ഒരാളേയും കുടിയൊഴിപ്പിക്കാൻ പാടില്ലന്ന യു.എ. ൻ നിയമം നിലനിൽക്കെയാണ് ഇസ്റാഈൽ ഇത്തരം കടന്ന കൈകൾ പ്രയോഗിച്ചു കൊണ്ടിരുന്നത്. ഇത്തരമൊരു പദ്ദതിയിലേക്ക് ജൂത വലതുപക്ഷത്തെ നയിച്ചത് അവർ പാസ്സാകിയ ” റഗുലേഷൻ ലോ” ആയിരുന്നു. ഈ നിയമമനുസരിച്ച്1948 – 1987 നിടയിൽ ഇസ്റാഈൽ കീഴടക്കിയ പ്രദേശത്തുള്ളവരെ ആട്ടിയോടിക്കുന്നതിന് സമ്മതം നൽകുന്നുണ്ടായിരുന്നു.
അതിന് ശേഷമാണ് അമേരിക്കയിൻ പ്രസിഡന്റായിരുന്ന ടോണാർഡ് ട്രാംപിന്റെ ഭരണകാലത്ത് അദ്ദേഹം ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പ്രഖ്യാപനം നടത്തിയത്.തെൽഅവീവിനെ ഇസ്രാഈലിന്റെ ഭാഗമാക്കി ഔദ്യോഗിക പ്രഖ്യാപനം. ഇത്തരമൊരു പ്രഖ്യാപനത്തിലേക് ട്രാംപിനെ നയിയിക്കുന്നതിന്ന് പിന്നിൽ പ്രവർത്തിച്ച ഘടകം 1995ല്‍ യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയ ‘ജറൂസലം എംബസ്സി ആക്ട്’ ആയിരുന്നു. തെല്‍അവീവില്‍നിന്ന് യു.എസ് നയതന്ത്രാലയം1999 മേയ് 31ന് മുമ്പ് ജറൂസലമിലേക്ക് മാറ്റുമെന്ന മുന്നറിപ്പായിരുന്നു അത് .അമേരിക്കയുടെ ഈ പ്രഖ്യാപനം ഇസ്റാഈൽ ആക്രമണങ്ങൾക്കുള്ള ശക്തമായ സപ്പോർട്ടുമായിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷം ജൂതരുടെഅക്രമം ഇരട്ടിയായി വർധിക്കുകയുംചെയ്തു. നിരന്തരം തുടർന്ന് കൊണ്ടിരികുന്ന സംഘർഷങ്ങൾക്കെതിരിൽ ശക്തമായ ചെറുത്ത് നില്പോടെ ഒന്നിച്ച് നിൽക്കാൻ അറബ് രാഷ്ട്രങ്ങൾ ഇത് വരേ തയ്യാറയിട്ടില്ല എന്നുതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അമേരിക്കൻ പിന്തുണ ഉള്ള കാലത്തോളം ഇസ്റാഈൽ അധിനിവേഷം തുടർന്ന് കൊണ്ടിരിക്കും. അതിനെ മറികടക്കണമെങ്കിൽ ആഗോള മുസ്ലിം ശ്രദ്ദ ഉണർന്നേ മതിയാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here