കുറിയിലും പ്രൊവിണ്ടന്റ് ഫണ്ടിലും സകാതുണ്ടോ?

0
2373

♦ മുഅല്ലിം ക്ഷേമനിധിക്ക് സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. മുഅല്ലിമീങ്ങള്‍ക്ക് സഹായം നല്‍കാനുള്ള ധര്‍മ്മ സഹായ ഫണ്ടാണ് മുഅല്ലിം ക്ഷേമനിധി. ഉദാര മനസ്‌കര്‍ ഇതിലേക്ക് സംഭാവന നല്‍കുന്നു. മുഅല്ലിമീങ്ങള്‍ ഒരു ദിവസത്തെ ശമ്പളം ഇതിലേക്ക് സംഭാവനയായി നല്‍കുന്നു. ഒരു പ്രത്യേക വ്യക്തിക്ക് നിധിയായി സൂക്ഷിപ്പില്ലാത്തത് കൊണ്ട് ഇതിന് സകാത്ത് നിര്‍ബന്ധമില്ല.

♦ ബാങ്ക് നിക്ഷേപങ്ങളിബാങ്ക് നിക്ഷേപങ്ങളില്‍ സകാത്തുണ്ടോ?
ഉ. ഒരു വ്യക്തി ദിവസം തോറും നിശ്ചിത സംഖ്യ ബാങ്കില്‍ നിക്ഷേപിക്കുന്നു. ഏത് ദിവസമാണോ തന്റെ നിക്ഷേപം 595 ഗ്രാം വെള്ളിക്ക് മതിയായ ഇന്ത്യന്‍ രൂപ ആകുന്നത് എങ്കില്‍ നിസ്വാബ് (സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്നതിനുള്ള മൂല്യം) തികഞ്ഞതായി കണക്കാക്കുകയും വര്‍ഷാരംഭം പ്രസ്തുത ദിനം മുതല്‍ ആരംഭിക്കുകയും അങ്ങിനെ ഒരു വര്‍ഷം തികഞ്ഞാല്‍ പ്രസ്തുത സംഖ്യക്ക് സകാത്ത് കൊടുക്കേണ്ടതുമാണ്.

money-gold-coins

♦ കുറിക്ക് സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. നാട്ടിന്‍ പുറങ്ങളില്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ടവസാനിക്കുന്ന പണക്കുറികളുണ്ട്. ഓരോ മാസവും നിശ്ചിത സംഖ്യ അടക്കണമെന്ന വ്യവസ്ഥയിലാണ് ഇവ നടക്കുന്നത്. ഉദാഹരണത്തിന് അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു കുറി ഓരോരുത്തരും നൂര്‍ രൂപ അടക്കണമെന്ന വ്യവസ്ഥയില്‍ അമ്പത് പേരെ വെച്ച് നടത്തുന്നു. എല്ലാ മാസവും പതിനഞ്ചാം തിയ്യതി നറുക്കെടുക്കുന്നു. ആ ആഴ്ച്ചയിലെ സംഭരിത കാശ് നറുക്ക് ലഭിച്ചവര്‍ കൊണ്ട് പോകുന്നു. എന്നാല്‍ ആദ്യ മാസം മുതല്‍ നറുക്ക് വീഴുന്നവര്‍ സകാത്തില്‍ നിന്ന് രക്ഷപ്പെടും. 595 ഗ്രാം വെള്ളിക്ക് 3000 രൂപയെങ്കില്‍ നറുക്ക് കിട്ടാന്‍ ഭാഗ്യമുള്ള ഓരോ വ്യക്തിയും മുപ്പത് മാസം കഴിയുന്നതോടെ 3000 രൂപ ഡെപ്പോസിറ്റുള്ള പ്രമാണിയായിത്തീരുന്നു. നിസ്വാബെത്തിയ കാശ് ഒരു വര്‍ഷം തികയുന്നതോടു കൂടെ രണ്ടര ശതമാനം സകാത്ത് കൊടുക്കാന്‍ ഇവര്‍ ബാധ്യസ്ഥരാകും.

♦  സെക്യൂരിറ്റി തുകക്ക് സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. പല സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കും ജോലിക്ക് ചേരാന്‍ സെക്യൂരിറ്റി തുക കെട്ടി വെക്കേണ്ടി വരുന്നു. ഉദാഹരണത്തിന് ഒരു വ്യക്തി സ്വകാര്യ സ്‌കൂളില്‍ ടീച്ചറായി ചേരുന്നുവെങ്കില്‍ പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ സെക്യൂരിറ്റി തുകയായി നല്‍കേണ്ടി വരുന്നു. താന്‍ ഈ കൊടുക്കുന്ന തുക ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ തിരിച്ച് ലഭിക്കും എന്ന വ്യവസ്തയോടെയാണ് എന്നത് കൊണ്ട് ഇതൊരു കടത്തിന്റെ സ്ഥാനത്ത് നിലകൊള്ളുന്നു. അപ്പോള്‍ നല്‍കാനുള്ള നിസ്വാബും (സകാത്ത് കൊടുക്കാന്‍ മതിയായ മൂല്യം), വര്‍ഷം തികയുക എന്ന ശര്‍ത്തും എത്തുന്നതോടെ ഓരോ വര്‍ഷവും രണ്ടര ശതമാനം സകാത്ത് കൊടുക്കാന്‍ അയാള്‍ ബാധ്യസ്തനാകുന്നു. കടത്തില്‍ സകാത്ത് നല്‍കേണ്ടതിന്റെ മുമ്പ് പറഞ്ഞ രീതി ഇവിടെയും ബാധകമാണ്.

♦ പ്രൊവിഡന്റ് ഫണ്ടില്‍ സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് സര്‍ക്കാര്‍ മാസാന്തം പല ഇനത്തിലായി നിശ്ചിത സംഖ്യ പിരിക്കുന്നു. ഇതില്‍ പലതും തിരിച്ച് ലഭിക്കുന്നതാണ്. പക്ഷെ അവധി നിര്‍ണ്ണിതമല്ല. ഉദാഹരണത്തിന് പതിനായിരം രൂപ ശമ്പളമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മടക്കി ലഭിക്കാവുന്ന ഇരുന്നൂറ്റി അന്‍പത് രൂപ അഞ്ച് ഇനങ്ങളിലായി നല്‍കുന്നു. ഈ ഇരുന്നൂറ്റി അന്‍പത് രൂപ വ്യത്യസ്ത പേരിലാണ് ഓരോ മാസവും അദ്ദേഹം അടക്കുന്നത്. അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ അരികില്‍ അഞ്ച് തരം കണക്കുകളുണ്ടാകും. എങ്കിലും മടക്കിക്കിട്ടേണ്ടവന്‍ ഒരാളാണെന്നത് കൊണ്ട് ഓരോ മാസവും അദ്ധേഹം ഇരുന്നൂറ്റി അന്‍പത് രൂപ കടം നല്‍കിയവനാകുന്നു. അങ്ങിനെ ഈ തുക 595 ഗ്രാം വെള്ളിക്ക് തുല്ല്യമാകുന്നതോടു കൂടെ പ്രസ്തുത ദിനം മുതല്‍ ഒരു വര്‍ഷം തികഞ്ഞാല്‍ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഇവടെയും മുമ്പ് പറഞ്ഞ കടത്തില്‍ സകാത്ത് നല്‍കേണ്ടതിന്റെ രീതി ബാധകമാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here