കിതാബുൽ മിൻഹാജ്

മിദ്ലാജ് സി.കെ പരുത്തിക്കോട്

0
443

ശാഫി കർമ്മധാരയിലെ തുല്യതയില്ലാത്ത പണ്ഡിതരാണ് ഇമാം നവവി(റ). നാല്പത്തിയഞ്ച് വർഷത്തെ ചെറിയ ജീവിതത്തിൽ രചനാ ലോകത്ത് വലിയ  സംഭാവന നൽകിയാണ് മഹാൻ വിട  പറയുന്നത്. വിവാഹ ജീവിതം പോലും മറന്ന് ഗ്രന്ഥ രചനയിൽ വ്യാപ്രതനായി. കർമശാസ്ത്രത്തിൽ നവവി ഇമാമിനെ തിരുത്തി പിന്നീട് രചന നടന്നിട്ടില്ല എന്നത്  മഹാന്റെ മഹത്വം വിളിച്ചു പറയുന്നു. ശാഫി ഫിഖ്‌ഹിൽ തന്നെ കനപ്പെട്ട പത്തോളം കിതാബുകൾ രചിച്ചിട്ടുണ്ട്. എഴുത്തിലെ ലാളിത്യം മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു.
നവവി ഇമാമിന്റെ കിതാബുകളിൽ പ്രധാനവും അധികാരികവുമാണ് ഇമാം റാഫി (റ)വിന്റെ മുഹററിന്റെ സംക്ഷിപ്തമായി എഴുതിയ മിന്ഹാജു ത്വാലിബീൻ. നൂറിലധികം അനുബന്ധ രചനകൾ നിർവഹിക്കപ്പെട്ട പ്രസ്‌തുത ഗ്രന്ഥം ആറ് മാസം കൊണ്ടാണ് മഹാൻ പൂർത്തിയാക്കിയത്. ധാരാളം പണ്ഡിതർ ഇതിന് പലരൂപത്തിൽ സേവനം ചെയ്തിട്ടുണ്ട്.
മിന്ഹാജിന്റെ അനുബന്ധ രചനകളെ മൂന്നായി തരം തിരിക്കാം. പദ്യരൂപം,  മുക്തസറുകൾ, ശർഹുകൾ. ഹിജ്‌റ തൊള്ളായിരത്തി പതിനൊന്നിൽ വഫാത്തായ ഇമാം ജലാലുദ്ധീൻ സുയൂത്വി( റ )രചിച്ച الإبتهاج الى نظم المنهاج മിന്ഹാജിന്റെ പ്രധാന പദ്യരൂപമാണ്. ഇമാം അബു ഹയ്യാൻ (റ )രചിച്ചالوهاج في اختصارالمنهاج، ഇമാം സകറിയ്യുൽ അൻസാരി (റ )വിന്റെ منهج الطالبينഎന്നിവ പ്രധാന സംക്ഷിപ്ത രൂപങ്ങളാണ്. മൻഹജ് ത്വുല്ലാബിന് അവർ തന്നെ فتح الوهاب എന്ന പേരിൽ (شرح المنهج) ശർഹും എഴുതിയിട്ടുണ്ട്. സുലൈമാനുൽ ബുജൈരിമി (റ) ജമൽ (റ) നൂറുദ്ധീൻ ഹലബി (റ) ഇബ്നു കാസിം (റ ) തുടങ്ങി അനേകം പണ്ഡിതർ അതിന് ഹാശിയ എഴുതിയിട്ടുണ്ട്.
മന്ഹജുത്വുല്ലാബിനെ അല്ലാമാ ജൗഹരി(റ) نهج الطلاب എന്ന പേരിൽ ചുരുക്കിയിട്ടുണ്ട് .ആശയം ചുരുങ്ങുന്നതോടപ്പം പേരിലെ ചുരുക്കം ഈ കിതാബുകൾക്ക് മാറ്റ് കൂട്ടുന്നു.
മിൻഹാജിന്റ ശർഹുകളാണ് അതിനെ കൂടുതൽ സമ്പന്നമാക്കിയത്. പലരും ഒന്നിലധികം ശർഹുകൾ എഴുതി മിന്ഹാജിന്‌ സേവനം ചെയ്തിട്ടുണ്ട്. ഇബ്നു ഖാളി ശുഹ്‌ബ( റ )രചിച്ചإرشاد المحتاج الى توجيه المنهاج،
بداية المحتاج في شرح المنهاج
ഇമാം അദ്റഈ( റ )രചിച്ചقوت المحتاج،غنية المحتاج എന്നിവ  ഉദാഹരണങ്ങളാണ്. അല്ലാമാ ഇബ്നുൽ മുലഖിൻ (റ )മിന്ഹാജിന് ആറ് വ്യഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.عمدة المحتاج،عجالة المحتاج،تحفة المحتاج الى أدلة المنهاج ،ألإشاراة الى ما وقع في المنهاج من الأسماء والأماكن واللغات،نهاية المحتاج الي ما يستدرك علي المنهاج،البلغةفي احاديث الأحكام مما اتفق عليه الشيخانഎന്നിവയാണവ. കൂടാതെ കമാലുദ്ദീൻ ദമീരി (റ) വിന്റെالنجم الوهاج, സർകശി ഇമാം രചിച്ചالديباج في شرح المنهاج,  അസ്നവി ഇമാം രചിച്ചكافي المحتاج,  ഇബ്നു നഖീബ്( റ ) രചിച്ചإسراج എന്നിവ മത വിദ്യാർത്ഥികൾക്കിടയിൽ സുപരിചിതമാണ്.
ഇമാം തഖിയുദ്ധീൻ സുബ്കി (റ ) الإبتهاجഎന്ന പേരിൽ ശർഹ് എഴുതിതുടങ്ങിയെങ്കിലും ബാബുത്വാലഖ് എത്തിയപ്പോൾ അദ്ദേഹം വഫാത്തായി. തുടർന്ന് മകനായ ബഹാഉദ്ധീൻ  സുബ്കി (റ) അതിനെ പൂർത്തിയാക്കി. ജലാലുദ്ധീൻ സുയൂഫി (റ) മിൻഹജിന്റെ ഇഅറാബ് വിശദീകരിക്കാൻ വേണ്ടി الدرة التاج في اعراب مشكل المنهاجഎന്ന പേരിൽ ശ്രദ്ധേയമായ രചന നടത്തിയിട്ടുണ്ട്.
മിൻഹാജിൻ്റ ശർഹുകളിൽ ഏറെ പ്രശസ്തവും അറിവന്യേഷകരുടെ ദാഹം തീർക്കുന്നതുമാണ് ഹിജ്റ 973 ൽ വഫാത്തായ ഇബ്നു ഹജറിൽഹയ്തമി (റ)വിൻ്റെ തുഹ്ഫതുൽ മുഹ്‌താജ്‌ ,ഹിജ്റ 1004ൽ വഫാത്തായ മുഹമ്മദ് റംലി (റ)വിൻ്റെ നിഹായത്തുൽ മുഹ്താജ് , ഹിജ്റ 977 ൽ വഫാത്തായ ഖത്തീബ് ശിർബിനി (റ) വിൻെറ മുഗ്‌നിൽ മുഹ്താജ് ഹിജ്റ 864 ൽ വഫാത്തായ  ജലാലുദ്ധീൻ മഹല്ലി (റ) രചിച്ച كنز الراغبين എന്നീ കിതാബുകൾ.
കേരളത്തിലെ പല ദർസുകളിലും നിഹായയും മുഗ്നിയും ചേർത്ത് വച്ച് തുഹ്ഫയും മഹല്ലിയും പഠിപ്പിക്കപ്പെടുന്നു .
തുഹ്ഫ :- ശാഫി മദ്ഹബിലെ അവസാന വാക്കാണ് ഇബ്നു ഹജർ ഹൈതമി (റ) രചിച്ച തുഹ്ഫത്തുൽ മുഹ്താജ്. ഹിജ്റ 958 മുഹറം 12 ന് ആരംഭിക്കുകയും അതേ വർഷം ദുൽഖഅദ 27 ന് പുർത്തിയാക്കുകയും ചെയ്ത കേരളം അടക്കം പല പ്രദേശങ്ങളിലേയും പണ്ഡിതരുടെ അവലംബമാണ് .അബ്ദുൽ ഹമീദ് ശർവാനിയും ഇബ്നു ഖാസിമിൽ അബ്ബാദിയും രചിച്ച ഹാശിയയോട്  കൂടിയ നല്ല പതിപ്പ് ഇന്ന് സുലഭമാണ്. കുടാതെ ഇമാം ഗർദിയും ഉമറുൽ ബസ്വരിയും തുഹ്ഫക്ക് ഹാശിയ എഴുതിയ പ്രമുഖരാണ് ഇബ്നു ഹജർ (റ) തന്നെ വ്യാഖ്യാനം എഴുതി തുടങ്ങിയെങ്കിലും പൂർത്തീകരിക്കും മുമ്പ് വഫാത്തായി തുഹ്ഫയിലെ  ഇസ്ത്വിലാഹുകൾ മാത്രം വിശദീകരിക്കാൻ അബ്ദുറഹ്മാൻ ബ്നു അബ്ദില്ല എന്നവർ എന്ന കിതാബ് രചിച്ചിട്ടുണ്.
നിഹായ :- തഹ്ഫയോട് കിടപിടിക്കുന്ന ശാഫി ഫിഖ്ഹിലെ മഹത്തായ ഗ്രന്ഥമാണ് ശിഹാബുദ്ധീൻ മുഹമ്മദ് റംലി (റ) രചിച്ച നിഹായതുൽ മുഹ്താജ് മിസ്റ് അടക്കം പല പ്രദേശങ്ങളിലേയും കർമശാസ്ത്ര വിധികൾക്ക് നിഹായയെ അവലംബിക്കുന്നു. അലി ഗിബ്‌റാമല്ലിസി (റ)യും അഹ്മദുബ്നു അബ്ദു റസാഖ് റശീദിയും ഹാശിയ എഴുതി നിഹായയെ സമ്പന്നമാക്കി .മുസ്ലിം സമൂഹത്തിന് അനുഗ്രഹമായി തുഹ് ഫയും നിഹായയും പല മസ്അലകളിലും വിരുദ്ധ വീക്ഷണങ്ങൾ പറയാറുണ്ട്. രണ്ടും ഫത് വ നൽകാൻ അവലംബിക്കാം എന്ന് പിൽക്കാല പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.
തുഹ്ഫയും നിഹായയും എതിരായ മസ്അലകളെ മാത്രം തിരഞ്ഞെടുത്ത് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് 1274ൽ വഫാത്തായ ഹബീബ് അൽ ഹുസൈനി രചിച്ച കിതാബ് മികച്ച ഉദാഹരങ്ങളാണ്. മറ്റ് കിതാബുകളിലെ വീക്ഷണങ്ങൾ കൂടി ഉൾകൊള്ളിച്ച് ഇബ്നുൽ ഖറഹ്(റ) രചിച്ചിട്ടുണ്ട്.
മുഗനി: – സരളമായ ഭാഷയിൽ ഹൃസ്വമായി മിൻഹാജിനെ വ്യാഖ്യാനിച്ച പ്രശസ്ത ഗ്രന്ഥമാണ് ഖത്തീബ് ശിർബീനി (റ) രചിച്ച മുഗ്നിൽ മുഹ്താജ്.ഈജിപ്തിലെ ജാമിഅ അസ്ഹരിയ്യ യൂനിവേഴ്സിറ്റി ഖതീബായിരുന്നതിനാലാണ് പ്രസ്തുത പേരിൽ പ്രശസ്തനായത്.മത വിദ്യാർത്ഥികൾക്ക്   സുഗ്രാഹ്യ മായതിനാൽ കൂടുതൽ ഹരിയകൾ രചിക്കപ്പെട്ടിട്ടില്ല .
മഹല്ലി :-   ജലാലുദ്ധീൻ മഹല്ലി(റ) രചിച്ച മഹല്ലി എന്ന പേരിൽ അറിയപ്പെടുന്ന ദർസുകളിലെ പാഠ്യ വിഷയമാണ്  .മറ്റ് കിതാബുകളിൽ നിന്ന് വ്യത്യസ്തമായി വിധികൾക്ക് തെളിവ് പറയുന്ന ശൈലിയാണ് മഹല്ലി ഇമാം സ്വീകരിച്ചത്. പ്രശസ്തമായ  ഖൽയൂബി, അമീറ എന്നീ നാരിയകൾക്ക് പുറമെ അബുൽ ഹസനുൽ ബക് രി അല്ലാമാ സിയാദി(റ) ഇബ്നു ഖാസിം(റ) ഇമാം കർഖീ ഇമാം ഉജ്ഹുരി തുടങ്ങി പല പ്രമുഖരും ഹാശിയകൾ രചിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here