പര്‍ദയില്‍ നിസ്‌കാരം

0
2625

വരകളോ പുള്ളികളോ കള്ളികളോ ഉള്ള വസ്ത്രം ധരിച്ച് നിസ്‌കരിക്കലും അത് വിരിച്ച് നിസ്‌കരിക്കലും അത് മുന്നില്‍ തൂക്കിയിട്ട് നിസ്‌കരിക്കലും കറാഹത്താണ്. ഇന്ന് വ്യാപകമായി പള്ളികളിലും മറ്റും ഉപയോഗപ്പെടുത്തുന്ന ചിത്രവേലകളുള്ള പായകളും വിരിപ്പുകളുമെല്ലാം ഈ ഇനത്തില്‍ പെട്ടത് തന്നെ. അവയില്‍ നിസ്‌കരിക്കല്‍ നിസ്‌കാരത്തിന്റെ കൂലി കുറക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യും. കൂടാതെ അതില്‍ രേഖപ്പെടുത്തിയ ചിത്രം ഹറം ശരീഫിന്റെയോ റൗളാ ശരീഫിന്റെയോ ആണെന്ന സങ്കല്‍പത്തിലാണെങ്കില്‍ തറയിലിട്ട് ചവിട്ടുന്നതിനാല്‍ അവയെ നിന്ദിക്കുന്ന കുറ്റം കൂടി അതിനുണ്ടാകും. ഇതൊന്നും അറിയാത്ത സഹോദരന്മാര്‍ വിദേശത്ത് നിന്ന് വരുമ്പോള്‍ പരലോകത്ത് ഒരു മുതല്‍ കൂട്ടാകട്ടെ എന്ന ഉദ്ദേശത്തോടെ പള്ളിയിലേക്ക് ആകര്‍ഷകമായ ഇത്തരം വിരിപ്പുകള്‍ നല്‍കാറുണ്ട്. ഉത്തരവാദപ്പെട്ടവര്‍ വസ്തുതകള്‍ മനസ്സിലാക്കിക്കൊടുക്കുക.
നിസ്‌കാരത്തില്‍ വസ്ത്രം മടക്കിവെക്കല്‍ കറാഹത്താണ്. ഷര്‍ട്ടിന്റെ കൈ മടക്കിവെക്കുന്നത് കൊണ്ട് കറാഹത്ത് സംഭവിക്കും. ഇതുപോലെ തലമുടി ചുരുട്ടിക്കെട്ടി വെക്കലും കറാഹത്താണ്. നിസ്‌കാരത്തിന്റെ പ്രതിഫലത്തില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. യാത്രാ വേളയിലും മറ്റും നിസ്‌കാരക്കുപ്പായം ഇല്ലാത്തതിനാല്‍ സഹോദരി മാര്‍ക്ക് നിസ്‌കാരം നഷ്ടപ്പെടാറുണ്ട്. കാലിലൊരു ഷോക്‌സ് ധരിച്ചാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പര്‍ദയും മുഖമക്കനയും ഉണ്ടായാല്‍ മതി നിസ്‌കരിക്കാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here