ഒരു ഗൊറില്ലയുടെയും 700 മനുഷ്യരുടെയും ജീവന്‍

0
2273
  • അമേരിക്കയിലെ മൃഗശാലയില്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ഗൊറില്ലയെ വെടിവെച്ചുകൊന്നതിന്റെ വിവാദങ്ങള്‍ സോഷ്യല്‍മീഡിയകളിലും മറ്റും കെട്ടടങ്ങിയിട്ടില്ല. ഗൊറില്ല നിരപരാധിയായിരുന്നുവെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗൊറില്ലയെ വെടിവെച്ചു കൊന്ന മൃഗശാലാ അധികൃതരുടെ നടപടി തെറ്റായിരുന്നു എന്നുമാണ് മൃഗസ്‌നേഹികളുടെ വാദം. പാശ്ചാത്യന്‍ മാധ്യമങ്ങള്‍ വരെ ഈ ചര്‍ച്ചയുടെ പുറകിലാണ്. പക്ഷേ, അതിനിടക്ക് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച 700 ഓളം അഭയാര്‍ഥികളെ കുറിച്ച് സഹതാപമാര്‍ന്ന ഒരു വാക്ക് പോലും പറയാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറായി മുന്നോട്ടുവന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പാശ്ചാത്യര്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കൊടുവില്‍ സിറിയ, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്ന് ബോംബുകളില്‍ നിന്നും മിസൈലുകളില്‍ നിന്നും രക്ഷനേടി പലായനം ചെയ്യുന്നവരുടെ നേര്‍ക്ക് മാധ്യമങ്ങള്‍ കണ്ണടച്ചു. ഒരു ഗൊറില്ലക്ക് കൊടുക്കുന്ന പ്രാധാന്യം പോലും എഴുന്നൂറോളം മനുഷ്യരുടെ ജീവന് നല്‍കുന്നില്ലെന്നതാണ് പുതിയ പാശ്ചാത്യന്‍ശൈലി. കാരണം അവരെല്ലാം മുസ്ലിംകളാണ്. മുങ്ങിമരിക്കുന്നത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള പലായനക്കാരാണ്. അതുകൊണ്ട് അവരുടെ ജീവനും അവരുടെ നിലവിളിക്കും അത്രയൊക്കെയാണ് പാശ്ചാത്യന്‍ മീഡിയകള്‍ വില കല്‍പ്പിക്കുന്നുള്ളൂ. ഇപ്പോള്‍ മനുഷ്യരെ കാണാമെങ്കിലും മനുഷ്യത്വമുള്ളവരെ കാണാന്‍ ഏറെ പ്രയാസകരമായിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here