ഒട്ടും കരുണ കാണിക്കാത്ത ചരിത്രം

1
1299
 • ഒട്ടും കരുണ കാണിക്കാത്ത ചരിത്രം”മൈസൂർ കടുവ” എന്ന പേരിൽ ടിപ്പു സുൽത്താനെ കുറിച്ച് ഒരു സിനിമ ചെയ്യാൻ തമിഴ് സൂപ്പർ സ്റ്റാർ രാജകാന്തിനെ ഒരു സിനിമ നിർമാതാവ് ക്ഷണിച്ചതിനെ തുടർന്നുണ്ടായ കോലാഹളങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരതീയ ജനതാ പാർട്ടിയും ചില ഹിന്ദുത്വ ഗ്രൂപ്പുകളും അദ്ദേഹം ഈ ഓഫർ നിരസികണമെന്നാവശ്യപെട്ടിരുന്നു. ഇസ്ലാമിലേക്കു മതം മാറാൻ തയ്യാറാവാതിരുന്ന ആയിരകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ പതിനെട്ടാം നൂറ്റാണ്ടിലെ നിഷ്ഠൂരനായ സ്വഛാതിപതിയാണ് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു വെന്നാണ് അവർ ഉയർത്തുന്ന വാദം.
  ഇതാദ്യമായിട്ടൊന്നുമല്ല ടിപ്പുവിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കപെടുന്നത്. ഏതാനും വർഷങ്ങൾക് മുൻപ് ഭഗ്‌വാൻ എസ്.ഗിദ്വാനിയുടെ ദി സ്വോർഡ് ഓഫ് ടിപ്പു സുൽത്താൻ ( ടിപ്പുവിന്റെ വാൾ ) എന്ന പുസ്തകത്തെ ആസ്പദിച്ച് സജ്ഞയ്ഖാൻ ഒരു ടെലിസീരിയൽ പുറത്തിറക്കിയതാണ് ഇതിന്റെ ആരംഭം . 2014ൽ കോൺഗ്രസ് ഗവൺമെന്റ് അദ്ദേഹത്തിന്റെ ജന്മവാർഷികം ആഘോഷിക്കാൻ തീരുമാനിച്ചപ്പോഴും അദ്ദേഹത്തിന്റെ പേര് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു . അദ്ദേഹത്തിന്റെ
  പേരിൽ ഒരു യൂണിവേഴ്സിറ്റി നിർമിക്കാൻ പദ്ധതിയിട്ടപ്പോഴും എതിർപ്പുകൾ ഉയർന്ന് വന്നിരുന്നു. ടിപ്പുവിന്റെ പേരിൽ ഇങ്ങനെയൊരു വിവാദ പശ്ചാതലമുണ്ടാവുന്നതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് , അദ്ദേഹത്തിനെതിരെ പ്രവർത്തിച്ച വ്യത്യസ്ഥ ജനസമൂഹങ്ങളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി. രണ്ട് , വ്യത്യസ്ഥ വീക്ഷണകോണിലൂടെ രൂപം കൊണ്ട ചരിത്രവും അദ്ദേഹത്തിന്റെ പ്രതിഛായയുമാണ്. കൊളോണിയൻ ചരിത്രകാരൻമാർ അദ്ദേഹത്തിന് മതഭ്രാന്തനെന്ന മേലങ്കിയാണ് അണിയിച്ച് കൊടുത്തത്. ആയിരകണക്കിന് വരുന്ന കേരളത്തിലെ നായർമാരെയും, ദക്ഷിണ കന്നഡയിലെ കത്തോലിക്കരെയും, കൊഡഗിലെ കൂർഗികളെയുമെല്ലാം ഗളച്ചേദം നടത്തുകയും ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്തുവെന്ന കുറ്റപത്രവും അവർ ചാർത്തി കൊടുത്തു. പ്രദേശിക സ്ഥലനാമങ്ങൾ മാറ്റിയതും ഭരണ സംവിധാനത്തിലേക്ക് പേർഷ്യൻ വാക്കുകൾ കൊണ്ട് വന്നതും ഉയർത്തിക്കാട്ടി കന്നഡിഗ വിരുദ്ധ പക്ഷത്താണ് കന്നഡ വാദികളും ടിപ്പുവിനെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചത്.
  അതേ സമയം ,മാർക്സിസ്റ്റ് ചരിത്രകാരന്മാർക്ക് അദ്ദേഹം ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന്റെ മുൻപന്തിയിലുള്ള ഏറ്റവും മികച്ച കമാൻഡർമാരിലൊരാളായിട്ടും ക്രിയാത്മകമായി നൂതനമായൊരു സൈനികവൃന്ദത്തെ സൃഷ്ടിച്ചെടുത്തവരിൽ അഗ്രഗാമിയുമായിട്ടാണ്.

  കരുണ കാണിക്കാത്ത ചരിത്രം

  ബഹുവിധ ചിന്താധാരകളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന ടിപ്പുവിനെ അസഹിഷ്ണുതയുടെയും മതഭ്രന്തിന്റെയും ഒരൊറ്റ നരേറ്റീവിലേക്ക് ചുരുക്കിക്കെട്ടാൻ കഴിയില്ലെന്നതാണ് വസ്തുത. മതങ്ങൾ തമ്മിലുള്ള പരസ്പര സഹവർത്തിത്തതിന്റെയും ലിബറൽ സെക്യുലർ പാരമ്പര്യങ്ങളുടെയും കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിന്റേയും അന്താരാഷ്ട്രീയത്തിന്റെയുമെല്ലാം വക്താവണദ്ദേഹം. ഇനിയും ചരിത്രപണ്ഡിതരുടെ അന്വേഷണം എത്താത്ത ടിപ്പുവിന്റെ സൂഫിസത്തിലുള്ള വേരുകളാണ് ഇതിനദ്ദേഹത്തെ പ്രാപ്തനാക്കിയത്. അദ്ദേഹം സുഫിസത്തിലെ “ചിശ്തി / ബന്ദേ നവാസ്” ധാരയെ പിന്തുടർന്നിരുന്നു.
  യഥാർത്ഥത്തിൽ ഒന്നിലേറെ അർത്ഥത്തിൽ ടിപ്പു ഒരു റാഡിക്കലായിരുന്നു. മതപരമായ കാരണം കൊണ്ടല്ലാതെ ,ധാർമികവും ആരോഗ്യപരവുമായ കാരണങ്ങളാൽ അദ്ദേഹത്തിന്റെ രാജ്യം മുഴുവൻ മദ്യനിരോധനം ഏർപെടുത്തിയ പ്രഥമ ഭരണാധികാരിയാണദ്ദേഹം. യുദ്ധരംഗത്ത് മിസൈലും, റോക്കറ്റ് ടെകനോജിയുമെല്ലാം അദ്ദേഹം നടപ്പിൽ വരുത്തി . മൈസൂർ സറ്റേറ്റിൽ പട്ടുനൂൽപ്പുഴു വളർത്തൽ ആദ്യമായി പരിചയപ്പെട്ടുത്തി. ആദ്യമായി ഉന്നത ജാതിക്കാരുടെ സ്വത്ത് വകകൾ കണ്ട് കെട്ടി ശൂദ്രർക്കിടയിൽ വിതരണം നടത്തിയതും ടിപ്പു തന്നെ. രാജ്യം പൂർണ്ണമായും ഫ്യൂഡൽ വ്യവസ്ഥിതിയിലുള്ളപ്പോൾ ആദ്യമായി മുതലാളിത്തത്തിന്റെ വിത്തുകൾ പാകിയതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനാണ്. ഇന്നത്തെ കൃഷ്ണ രാജസാഗർ എന്ന സ്ഥലത്ത് കാവേരി നദിക്ക് കുറുകെ ഒരു ഡാം നിമിക്കുന്നതിനെ കുറിച്ചും അദ്ദേഹം ആലോചിച്ചിരുന്നു.’ ലാൽബാഗിൽ ഒരു ജൈവ വൈവിധ്യ പാർക്ക് പൂർത്തീകരണമെന്ന ഭഗീരയത്നവും അദ്ദേഹം പൂർത്തിയാക്കി . നൂറ്റി അമ്പതോളം ക്ഷേത്രങ്ങൾക്ക് ആഭരണങ്ങളും., ഭൂപട്ടയവും ഉൾപ്പെടെ വർഷത്തിൽ അദ്ദേഹം അനുവതിച്ചിരുന്ന ഗ്രാൻഡുകൾ മാത്രം മതി അദ്ദേഹത്തിന്റെ സഹിഷ്ണുതയുടെ തോതളക്കാൻ. അദ്ദേഹത്തിന്റെ സൈന്യത്തിൽ ഭഭൂരിഭാഗവും ശ്രൂദ്രരായിരുന്നു. ശങ്കരാചാര്യർ നിർമിച്ച പ്രസിദ്ധമായ ശ്രിംഗേരിമുട്ട് മറാത്തൻ സൈന്യം കീഴടക്കിയപ്പോൾ അവിടുത്തെ പ്രതിഷ്ഠയെ പുനസ്ഥാപിക്കാനും ആരാധനകൾ പുനരാരംഭിക്കാനും സാമ്പത്തിക സഹായം നൽകാൻ വേണ്ടി ഒരുദ്യോഗസ്ഥനെ തന്നെ അദ്ദേഹം നിയമിച്ചിരുന്നു . നഞ്ഞനഗുഡിയിലെ ശ്രീകണ്ടേശ്വര ക്ഷേത്രത്തിലേക്കുള്ള സംഭാവനയും കാഞ്ചിയിലെ ക്ഷേത്ര, നിർമാണ പൂർത്തികരണത്തിലേക്കുള്ള 10000 സ്വർണനാണയങ്ങളും മേൽക്കോട്ട് ക്ഷേത്രത്തിലെ പുരോഹിതർക്കിടയിലെ ഇരു വിഭാഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുകയും കലാലെയിലെ ക്ഷ സമ്മാനങ്ങൾ കൊടുത്തയച്ചതുമെല്ലാം ടിപ്പുവിന്റെ പേരിൽ പ്രസിദ്ധമായ സംഭവങ്ങളാണ്. അതിനെല്ലാം പുറമെ, ശ്രീരംഗപട്ടണമെന്ന ക്ഷേത്ര പട്ടണമാണ് ടിപ്പുവിന്റെ ഭരണാന്ത്യം വരെ തലസ്ഥാന നഗരിയായിരുന്നത്. മൈസൂരിലെ ആദ്യത്തെ ചർച്ചിന്റെ നിർമ്മാണത്തിലും അദ്ദേഹം ഒരു ചാലകമായി വർത്തിച്ചിരുന്നു.ഇത് കൊണ്ടൊക്കെ തന്നെയാണ് പ്രശസ്ത സാഹിത്യകാരൻ ബി.എ.സാലറ്റോർ അദ്ദേഹത്തെ “ഹിന്ദുധർമ്മത്തിന്റെ രക്ഷകൻ” എന്നു വിളിച്ചതും. നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ രാഷ്ട്രീയമായ അനിവാര്യതകളുടെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഒന്നുകിൽ അവർ ദക്ഷിണ കന്നഡയിലെ ക്രിസ്ത്യൻസിനെ പോലെ കോളോണിയലിസ്റ്റുകളോടൊപ്പമായത് കൊണ്ടാവാം. അല്ലങ്കിൽ കൂർഗിലേത് പോലെ ദീർഘകാലം ഗറില്ലാ യുദ്ധത്തിലേർപ്പെട്ടവരാകാം. എങ്ങിനെയായാലും ഇവിടെ ചരിത്രകാരന്മാർ രാഷ്ട്രീയ നിവാര്യതകള ടിപ്പുവിന്റെ വർഗീയ താൽപര്യങ്ങളായി ചുരുക്കി വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
  അമേരിക്കൻ, ഫ്രഞ്ച് വിപ്ലവങ്ങളുടെയും ജകോബിയനിസത്തിന്റെയും കാലത്ത് ജീവിച്ച ഒരു ഭരണാധികാരി ഇപ്പോഴും കുറേ പേർക്ക് ഒരു പ്രഹേളികയാണ്. പതിനാറു വർഷം ഭരണം നടത്തിയ ഒരു ഭരണാധികാരി ഇപ്പോഴും ഹിന്ദുത്വ ഗ്രൂപ്പുകളെ വേട്ടയാടുന്നുണ്ടെങ്കിൽ തീർച്ചയായും രാഷ്ട്രീയ ചർച്ചകളിലും ആഖ്യാനങ്ങളിലും ഇപ്പോഴും ടിപ്പു നിറഞ്ഞു നിൽക്കുന്നുന്നെന്നാണതിനർത്ഥം. അതോടൊപ്പം രാഷ്ട്ര നിർമാണ സങ്കൽപത്തിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി തുടരുന്നു. ഇവിടെയാണ് ചരിത്രത്തിന്റെ വിരോധാഭാസം. ആർക്കും ഒരിക്കലും ടിപ്പുവിനെ കേവല ചരിത്ര രേഖകളിൽ കുഴിച്ചുമൂടാനൊക്കില്ല.

  കടപ്പാട്: ദി ഹിന്ദു
  വിവ. അബ്ദുല്ല ബുഖാരി തെന്നല
  ചിത്രം: കരീം ഗ്രഫി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here