എപ്പിസ്റ്റമോളജി : പശ്ചാത്യ- ഗ്രീക്ക് ദർശനങ്ങൾക്കിടയിൽ

0
93

തുഫൈൽ കാരക്കുന്ന്

ആധുനിക മത – മതേതര ചർച്ചകളിൽ ആധാരമാക്കുന്നത് അധികവും പാശ്ചാത്യ മീമാംസയാണ്. എന്നാൽ, നാസ്തിക ആസ്തിക ചർച്ചകളിൽ, പ്രേത്യകിച്ചും മുസ്ലിമീങ്ങൾക്കിടയിൽ ചർച്ചചയുന്നത് ക്ലാസ്സിക്‌ ഫിലോസഫിയായ ഗ്രീക് (യവന)ത്വത്വശാസ്ത്രത്തെയാണ്. പാശ്‌ചാത്യ ജ്ഞാന മീമാംസയെക്കാൾ (Epistamology) ഗ്രീക് എപിസ്‌റ്റമോളജിക്കൽ വ്യവഹാരങ്ങൾക്ക് മുസ്‌ലിം പണ്ഡിതർ നൽകിയ വിലയും, സ്ഥാനവും എന്താണ്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ നൽകുന്നത്.

ഓരോ നാഗരികതയും ഓരോ വിഷയങ്ങളിൽ പ്രസിദ്ധമായിരിക്കും. വ്യാപാരം, കല, മതം, ശാസ്ത്രം, കൃഷി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ.എന്നാൽ ഗ്രീക് (യവന)നാഗരീകത ജ്ഞാന മീമാംസംയിലും തത്വശാസ്ത്രത്തിലുമായിരുന്നു കൂടുതൽ മികവ് പുലർത്തിയിരുന്നത്. ലോകത്ത് ആദ്യമായി രേഖപെടുത്തപ്പെട്ട ഫിലോസഫി ഗ്രീക്കിന് അവകാശപ്പെട്ടതുമാണ് . ഗ്രീക് ത്വത്തശാസ്ത്രത്തിനു ഇൽമുൽ ഹിക്മത് (علم الحكمة)എന്ന് അറബിയിൽ പറയുന്നു . ചിന്തകനായിരുന്ന സോക്രടീസ് (470 ബി സി -399 ബി സി)ആണ് ഈ മീമാംസയുടെ ഉപജ്ഞാതാവ്. അരിസ്തോതലീസ എന്ന അരിസ്റ്റോട്ടിൽ, പ്ലേറ്റോ, പൈതഗോറസ്, എന്നീ തർക്കശാസ്ത്ര പണ്ഡിതരിലൂടെയാണ് ഗ്രീക്ക് ഫിലോസോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. ഗ്രീക്ക് ഫിലോസഫി,അഥവാ ഇൽമുൽ ഹിക്മത് എന്നതിന്റെ നിർവ്വചനമായി വിവക്ഷിക്കപ്പെടാറുള്ളത് ഇങ്ങനെയാണ് : A science in which it seeks the facts of things as they are in existence as much as human energy ഉണ്മയുള്ള കാര്യങ്ങളെയും, വസ്തുക്കളെയും അതിന്റെ യാഥാർഥ്യത്തോട് അനുസൃതമായി മനുഷ്യ കഴിവിന് അധീനമായി മനസിലാക്കുന്ന ശാസ്ത്ര മേഖല. (يبحث فيه عن حقائق الأشياء على ما هي عليه
‎ في الوجود بقدر الطاقة البشرية)

സങ്കല്പങ്ങൾക്കും തോന്നലുകൾക്കുമപ്പുറം യാഥാർഥ്യത്തെയാണ് അവർ ചർച്ചാ വിഷയമാക്കുന്നത്.
അതേസമയം ഒന്നിന്നേയും അവർ പുറത്താക്കുന്നുമില്ല. അവർ പറയുന്നത് അന്തിമമാണ് എന്ന് അവർ അവകാശപ്പെടുന്നുമില്ല. മനുഷ്യ ബുദ്ധിയുടെ ചിന്തകൾക്കാണവർ പ്രാമുഖ്യം നൽകുന്നത് -as much as human energy-ഈ വാചകം അതാണ് സൂചിപ്പിക്കുന്നത്. എല്ലാം മനുഷ്യ കഴിവിന് വിട്ടു കൊടുത് സൂക്ഷ്മത പാലിച്ചവരാണ് യവന ചിന്തകർ. വാക്കുകൾക്കപ്പുറം തങ്ങളുടെ ശ്രേണീകരണവും വിഭജനവും കൂടുതലായി അവലംഭിക്കാനാണവർ നിർദേശിക്കുന്നത്.!ആ വർഗ്ഗീകരണത്തിൽ അവർ പൂർണിമ അവകാശപ്പെടുന്നുണ്ട്. ഇൽമുൽ ഹിക്മയെയും ഫിലോസഫിയെയും അവർ രണ്ടായി തരം തിരിച്ചു.
ഒന്ന്:ഹിക്മതുൻ അമലിയ(Human deeds) മനുഷ്യൻ തന്റെ ഇച്ഛാനുസൃതം അവന്റെ കഴിവ് കൊണ്ട് ചെയുന്ന പ്രവർത്തനങ്ങൾക്കാണ് ഹിക്മതുൻ അമലിയ എന്ന് പറയുന്നത്.
ഇത് മൂന്നിനമുണ്ട്.
1.വ്യക്തിപരമായത് (personal deeds)
2.കുടുംബപരമായതു (familian deeds)
3.സാമൂഹിക പരം (social deeds).

രണ്ട്:ഹിക്മതുൻ നളരിയ (മാനുഷിക പ്രവർത്തനങ്ങൾ അല്ലാത്തത് ).ഹിക്മതുൻ നളരിയയും മൂന്നായി വർഗീകരിച്ചിട്ടുണ്ട്.
1.ത്വബഇയ്യ (ആധുനിക ശാസ്ത്രം )അഥവാ മനസിലാക്കാനും ഉണ്മക്കും ഒരു സത്തയിലേക്കു ആവിശ്യമായത്. ഉദാ :മെഡിക്കൽ സയൻസ് അഥവാ ചികിത്സാ പഠനങ്ങൾ.
2.രിയാളിയ്യ (Geometry)അഥവാ മനസിലാക്കാൻ ഒരു സത്തയിലേക്കു ആവിശ്യമില്ലാത്തതും എന്നാൽ ഉണ്മക്ക് ഒരു സത്തയിലേക്കു ആവശ്യമുള്ളതും. ഉദാ :ത്രികോണം, വൃത്തം
3.ഇലാഹിയ്യ (അലൗകികം, Metaphysics )അഥവാ മനസിലാക്കാനോ, ഉന്മക്കോ ഒരു സത്തയിലേക്കും ആവിശ്യമില്ലാത്തതു. ഇത്രമാത്രം ശ്രേണീകരണം നടന്ന ഒരു ഫിലോസഫിയും ലോകത്ത് ഉടലെടുത്തിട്ടില്ല.
ഇവിടെ പറയപ്പെട്ട ഇലാഹിയ്യ (അലൗകികം, Metaphysics )നെയാണ് അറബ്,യവന ത്വത്തശാസ്ത്രം ചർച്ചക്ക് ആധാരമാക്കുന്നത്.
ഈ ശാസ്ത്രത്തെ ചർച്ചക്കെടുക്കുമ്പോൾ മനുഷ്യന്റെ ചിന്തയിൽ തെറ്റ് സംഭവിക്കാവുന്നതാണ്. ഇതിനെ ഉപയോഗിക്കുമ്പോഴും, മനസിലാക്കുമ്പോഴും, ചിന്തിക്കുമ്പോഴും തെറ്റ് സ്വാഭാവികമായി സംഭവിക്കാറുമുണ്ട്. ഇത്തരം പരിക്രമണ ശ്രമങ്ങൾക്കിടയിൽ ചിന്തയിൽ രൂപപ്പെടാൻ സാധ്യതയുള്ള തെറ്റിനെ തിരുത്താൻ ഗ്രീക്ക് ഫിലോസഫിയിൽ തന്നെ കാണാവുന്ന ഒരു പൊതുനിയമമാണ് മന്ത്വിക്‌ (Logic). എന്നാൽ അത്തരം പൊതു നിയമങ്ങളിൽ ചില ചിന്താപരമായ അപാകതകൾ വന്നപ്പോൾ അതിനെ സഅദുദ്ധീൻ അൽ തഫ്താസാനി, ശരീഫ് അൽ ജുർജാനിയെ പോലോത്ത ദൈവാസ്തിക്യ വിശാരദന്മാർ(Theologist) അതിലെ തെറ്റ് തിരുത്തുകയും നേരിന്റെ പാത കാട്ടികൊടുക്കുയും ചെയ്തു.
ഗ്രീക് ഫിലോസഫിയുടെ ആമുഖമാണ് മന്തിക് (Logic). നാം മനസിലാക്കിയത് പോലെ അതിശാസ്ത്രീയമായ രീതിയിൽ ശ്രേണീകരണം നടത്തപ്പെട്ട ഇസ്ലാമിക്‌ -അറബ് ഫിലോസഫി സമഗ്രമാണ്.

എന്നാൽ ആധുനിക വെസ്റ്റേൺ ഫിലോസഫി സമ്പുഷ്ടമാണെങ്കിലും ചില ന്യുനതകൾ കാണാനിടയായിട്ടുണ്ട്. വാസ്തവത്തിൽ അതിലെ വിജ്ഞാന സ്രോതസിനെ ചർച്ച ചെയുന്നിടത് സമ്പൂർണമല്ലാതെയാണ് അവർ ഫുൾ സ്റ്റോപ്പ്‌ ചെയ്തത്. സമഗ്രമല്ല എന്നതിനുള്ള വ്യക്തമായ കാരണമിതാണ്. അക്കാദമിക് തലങ്ങളിൽ പോലും ഈ ത്വത്വശാസ്ത്രമാണ് ചർച്ചയ്ക്കു ഉപയോഗിക്കപ്പെടുന്നതെങ്കിലും ന്യുനത നിഴലിക്കുന്നുണ്ട്. അഗസ്റ്റിൻ കോംപ്റ്റ (1798-1857)എന്ന ഫ്രഞ്ച് ഫിലോസഫർ, ദക്കാർത, ഡാന്റെ പോലോത്ത പണ്ഡിതർ അറിവിന്റെ സ്രോതസ്സായി പറഞ്ഞത് രണ്ടുകാര്യങ്ങളാണ്.
1.യുക്തി (reason)
2.ശരിയായ അനുഭവ ജ്ഞാനം (positive knowledge.
ഇവ രണ്ടു കൊണ്ടു മാത്രം ലോകത്ത് ഉണ്മയുള്ള എല്ലാത്തിനെയും തിരിച്ചറിയാൻ സാധ്യമാണ് എന്നാണ് അവർ നിരീക്ഷിക്കുന്നത്. എന്നാൽ, ഇത് രണ്ടുംകൊണ്ട് എല്ലാം തെളിയിക്കാനും അറിയാനും സാധ്യമാണോ?? ഇല്ല എന്നാണുത്തരം. കാരണം, ഇങ്ങനെയൊരു ഡാന്റെയോ, ദക്കാർത്തെയോ, അഗസ്റ്റിൻ കോംറ്റെയോ ജീവിച്ചിരുന്നു എന്നതിന് എന്തു തെളിവാണ് മുന്നോട്ട് വെക്കാൻ കഴിയുക. ഇവരുടെ ഫിലോസഫയിൽ അത്തരം അറിവ് ശേഖരിക്കുന്ന ഒരു വഴിയേ ഇല്ല. യുക്തികൊണ്ടോ, അനുഭവ ജ്ഞാനം കൊണ്ടോ കാണാത്തതും കഴിഞ്ഞുപോയതുമായ സംഭവങ്ങളെ അറിയാൻ സാധ്യമല്ല. എന്നാൽ, ബർണാർഡ് റസ്സൽ ഇതിലേക്ക് Expiriment എന്ന മേഖലയേയും ചേർത്തി. പക്ഷെ റസ്സലിന്റെ expiriment ന്നും ഇത്തരം അറിവിനെ നൽകാൻ സാധ്യമല്ല. എന്നാൽ ഇസ്ലാമിക്‌ ഫൽസഫയുടെ എപിസ്‌റ്റമോളജി അഥവാ അറിവിന്റെ സ്രോതസായി പരിഗണിക്കുന്നത് മൂന്നണ്ണമാണ്.
1.റീസൺ (യുക്തി)
2.പഞ്ചേന്ത്രിയങ്ങൾ
3.സത്യസന്ധന്മാരുടെ വാക്കുകൾ, അഥവാ കളവിന്നു സാധ്യത ഇല്ലാത്ത നിലക്ക് ഒരു കൂട്ടം ജനങ്ങളോ, അവരോടു തുല്യമായ ഒരു വ്യക്തിയോ പറഞ്ഞു തന്ന കാര്യങ്ങളാണ് ഈ മൂന്നാം ഇനം കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണം; ലണ്ടണിനെ കുറിച്ചുള്ള അറിവ്, പ്ലേറ്റോ ജീവിച്ചിരുന്നു എന്ന അറിവ്. ഇത് ഹിസ്റ്റോറിക്കൽ ക്രോണോളജിയനുസരിച്ചും സാധ്യമാകുന്നില്ല. ശാസ്ത്രീയമായ ശ്രേണീകരണത്തിൽ യവന നിരീക്ഷണ വർഗ്ഗീകരണം പാശ്ചാത്യ വർഗ്ഗീകരണത്തെക്കാൾ മികവ് പുലർത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here