ഈസ നബി (അ)

ശിബലി വഴിക്കടവ്

0
478

ഖുർആനിൽ പേരെടുത്ത് പറയപ്പെട്ട 25 പ്രവാചകരിൽപ്പെട്ടവരാണ് ഈസാ നബി(അ). ബൈത്തുൽ മുഖദ്ദസ് സമീപത്തുള്ള ബൈത്തുലഹ്മിലാണ് ഈസാനബി ഭൂജാതരായത്. 2000 വർഷം മുമ്പായിരുന്നു ഈസ നബിയുടെ കാലമെന്ന് എന്ന് കരുതപ്പെടുന്നു. സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്പർശം ഇല്ലാതെയാണ് മറിയം ബീവി ഗർഭിണിയാവുന്നതും ഈസാനബിക്ക് ജന്മം നൽകുന്നതും.
കുലീന കുടുംബത്തിൽ ജനിച്ച പതിവ്രതയായി നാട്ടിലുടനീളം സുപ്രസിദ്ധയായ അവിവാഹിതയാണ് മറിയംബീവി.
കുഞ്ഞുമായി സ്വന്തം ജനതയുടെ അടുത്തെത്തിയപ്പോൾ ജനം അവരെ പരിഹസിക്കാൻ തുടങ്ങി. അവിടുത്തെ പരിശുദ്ധി തെളിയിക്കാൻ ശിശുവിന്റെ നേരെ ചൂണ്ടി തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനോട് യാഥാർത്ഥ്യം ചോദിക്കാൻ പറയുകയും കുഞ്ഞ് വ്യക്തമായി സംസാരിക്കുകയും ചെയ്തു. ആ കുഞ്ഞ് ആയിരുന്നു ഈസ നബി (അ).
ഈസാ നബി(അ)ന് അള്ളാഹു ജ്ഞാനം നൽകി. വേദഗ്രന്ഥവും നൽകി. ഇസ്രായേല്യരുടെ പ്രധാന കാലഘട്ടമാണ് ഈസവീ കാലഘട്ടം. ഈസാനബി ഇസ്രായേലിനെ നന്മയിലേക്ക് നയിച്ചു. എന്നാൽ ഈസാനബിയെ ഇസ്രായേല്യർ ക്രൂരമായി അക്രമിക്കുകയും കളവ് ആക്കുകയും ചെയ്തു.
ഈസാനബിയെ ക്രൂരമായി അക്രമിച്ച് ജനതയ്ക്ക് മുൻപിൽ അള്ളാഹു ഈസാനബി മുഖേന നിരവധി ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തു. മരിച്ചുപോയവരെ ഈസാ നബി മുഖേന ജീവൻ തിരിച്ചു കിട്ടിയത് വെള്ളപ്പാണ്ട് സുഖപ്പെടുത്തിയതും അന്ധരുടെ അന്ധത മാറ്റിയതും കളിമണ്ണിൽ നിന്ന് പക്ഷികളെ ഉണ്ടാക്കി പഠിപ്പിച്ചതും എല്ലാം അതിൽപെടുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ആ ജനത ഈസാനബിയെ വിശ്വസിക്കാൻ തയ്യാറായില്ല അവരുടെ അതിക്രമങ്ങൾ ശക്തമാക്കുകയും ചെയ്തു.
ഈസാനബിക്കെതിരെ റോമാ ചക്രവർത്തിയെ തിരിച്ചുവിടാൻ അന്നത്തെ മതമേധാവികൾക്ക് കഴിഞ്ഞു. ചക്രവർത്തിയുടെ പട്ടാളം ഈസാനബിയെ തിരഞ്ഞു നടന്നു. ഈ സമയത്ത് അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. രാജകിങ്കരന്മാർ ഈസാ നബിയോട് സാദൃശ്യമുള്ള ഒരാളെ പിടിച്ച് കുരിശിൽ തറച്ചു കൊന്നു. ഇതിൽ ജൂതർ അതിയായി സന്തോഷിച്ചു എന്നാൽ കാലങ്ങൾക്കുശേഷം യേശു സ്വയം കുരിശുമരണം വരിക്കലിലൂടെ മനുഷ്യകുലത്തിന്റെ പാപം ഏറ്റെടുത്തു എന്ന രൂപത്തിൽ ക്രൈസ്തവർ രംഗത്തുവന്നു. അവർ ഈസാ നബിക്ക് ലഭിച്ച ഗ്രന്ഥത്തെ അവരുടെ വിശുദ്ധഗ്രന്ഥം ആയി കാണുകയും അതിൽ അവർക്ക് യോജിച്ചത് സ്വീകരിക്കുകയും വെട്ടികളയുകയും കൂട്ടിച്ചേർക്കുകയും ചെയ്തു.
അന്ത്യനാളിൽ മസീഹു ദജ്ജാലിനെ വധിക്കാൻ അല്ലാഹുതആല ഈസാനബിയെ ഭൂമിയിലേക്ക് അയക്കുകയും ഈസാനബി ദജ്ജാലിനെ വധിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യും എന്ന് ഹദീസിൽ വന്നത് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here