കോയമ്പത്തൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു കത്തു വന്നു. ഇംഗ്ലീഷ് അറിയാവുന്ന ശിഷ്യനെ കൊണ്ട് ശയ്ഖുനാ അതു വായിപ്പിച്ചു -അവിടെ ഒരു പെരിയ ശയ്ഖ് ഇറങ്ങിയിട്ടുണ്ടത്രെ. നിസ്കാരം മൂന്ന് നേരം മതിയെന്നാണു നവ ശയ്ഖിന്റെ പ്രധാന വാദം, ഇയാള്‍ക്ക് വേറെയും പുത്തന്‍ വാദങ്ങളുണ്ട്. നിങ്ങളുടെ ആളുകള്‍ (മലയാളികള്‍) ഇയാളുടെ പിന്നില്‍ ധാരാളമുണ്ട്. ഇയാളെ നേരിടാന്‍ അവിടെ ആര്‍ക്കും ധൈര്യമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ശയ്ഖുനായുടെ നിര്‍ദേശപ്രകാരം മുന്നു ദിവസത്തെ പരിപാടിക്കു തിയ്യതി കാണിച്ചു കൊണ്ട് മറുപടി അയച്ചു. നിശ്ചിത ദിവസം കോയമ്പത്തൂരില്‍ ചെന്നു പരിപാടിയും നടത്തി. വ്യാജശയ്ഖിന്റെ വാദങ്ങള്‍ ഒന്നൊന്നായി ഖണ്ഡിച്ചു. ചോദ്യങ്ങളുടെ പെരുമഴയായിരുന്നു. എണ്ണിപ്പെറുക്കി എല്ലാറ്റിനും മറുപടിയും പറഞ്ഞു. എന്നാല്‍ ശയ്ഖിന്റെ പൊടി പോലും അവിടെയെങ്ങും കണ്ടിരുന്നില്ല.
കുറച്ചു നാളുകള്‍ക്കു ശേഷം പാലക്കാട് ജന്നത്തുല്‍ ഉലൂമിലേക്കു രണ്ട് അഥിതികള്‍ കയറിവന്നു. ശയ്ഖുനാ ക്ലാസില്‍ ആയിരുന്നു. അഥിതികള്‍ വന്ന വിവരം അറിയിച്ചപ്പോള്‍ കയറിയിരിക്കാന്‍ പറഞ്ഞു. സബ്ഖ് കഴിഞ്ഞു ശയ്ഖുനാ റൂമിനു അടുത്തെത്തുമ്പോള്‍ അഥിതികള്‍ പുറത്തു കാത്തു നില്കുന്നുണ്ട് -വലിയ താടിയും കോട്ടും മറ്റുമായി ഒരു തമിഴനും കൂടെ ഖാദിമായി ഒരു മലയാളിയും. ശയ്ഖുനാ അടുത്തെത്തിയപ്പോള്‍ ഖാദിം ഒരു പുസ്തകവുമായി അടുത്തുവന്നു – വന്നിരിക്കുന്നത് കോയമ്പത്തൂരിലെ വലിയ ശയ്ഖാണെന്നും ഇത് അദ്ദേഹത്തിന്റെ ഗ്രന്ഥമാണെന്നും പരിചയപ്പെടുത്തി.
ആളെ മനസ്സിലായതോടെ ശയ്ഖുനായുടെ മട്ടുമാറി. ഗ്രന്ഥം പിടിച്ചു വാങ്ങി ജന്നല്‍ വഴി പുറത്തേക്ക് ഒരേറ് കൊടുത്തു, അതു കുത്തഴിഞ്ഞു പേജുകള്‍ വേറിട്ടു മുകള്‍ നിലയില്‍ നിന്നു താഴേക്കു പാറിപ്പറക്കുന്നതാണ് ശിഷ്യന്മാര് കാണുന്നത്. പിന്നാലെ ഇടിവെട്ടും പോലെ ഒരലര്ച്ചയാണ് – കുട്ടികള്‍ പരിഭ്രാന്തരായി ഓടി! ക്ലാസില്‍ വരുമ്പോള്‍ കയ്യില്‍ കരുതാറുള്ള ചുരല്‍ വായുവില്‍ ചീറുന്നതാണ് പിന്നെ കാണുന്നത്
ചൂരല്‍പ്രയോഗത്തില്‍ നിന്നു ശയ്ഖിനെ രക്ഷിക്കാന്‍ ഖാദിം ഇടയില്‍ ചാടിവീണു, ആദ്യം അവനു തന്നെ കിട്ടി; പിന്നാലെ ശയ്ഖിനും. അടിയും അലര്‍ച്ചയും കൊണ്ട് വിരണ്ടുപോയ രണ്ടു പേരും താഴേക്കുള്ള കോണിയുടെ അടുത്തേക്കു പാഞ്ഞു. ഖാദിം ചാടിയിറങ്ങി, ശയ്ഖിനെ ചവിട്ടിയുരുട്ടി താഴേക്കിട്ടു. എന്നിട്ടും അവിടുത്തെ കലിയടങ്ങിയില്ല. പിന്നാലെ ഓടി, ചെരിപ്പിടാനുള്ള ശ്രമത്തിനിടെ പൊതിരെ തല്ലി. ചെരിപ്പ് ഉപേക്ഷിച്ചു രണ്ടു പേരും അങ്ങാടിയിലേക്കു രക്ഷപ്പെട്ടു.
ശയ്ഖുനാ പൂമുഖത്ത് ശുണ്ഠിയെടുത്ത് അതേ നില്പു തുടര്‍ന്നു. ശയ്ഖും ഖാദിമും അങ്ങാടിയില്‍ ചെന്നു നാട്ടുകാരോട് പരാതിപ്പെട്ടു. ചെയ്തത് ശരിയായില്ലെന്നു ചിലര്‍ക്കു തോന്നി, അയാള്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിക്കൊടുക്കുന്നതിനു പകരം ഇങ്ങനെ തല്ലിയോടിച്ചത് ശരിയാണോ? ഇതൊന്നു ചോദിക്കണം; കുറച്ചാളുകള്‍ ഇറങ്ങി. ചെല്ലുമ്പോള്‍ കാണുന്നത് പുലിയുടെ ശൗര്യവുമായി നില്ക്കുന്ന ശയ്ഖുനായേയാണ് – ‘ളലാലത്തു’മായി യാതൊരു വിട്ടുവീഴ്ചയുമില്ല, ഇതേ പറ്റി ചോദിക്കാന്‍ വന്നാല്‍ വന്നവരേയും തല്ലും!’
ശയ്ഖുനാ കയര്‍ത്തു, ചോദിക്കാന്‍ വന്നവരും ഓടി.
ഇതാണ് ശയ്ഖുനാ ഇ.കെ.ഹസന് മുസ്ലിയാര് എന്ന ഇതിഹാസ ജന്മം.
ബിദ്അത്തിനോടും ളലാലത്തിനോടും യാതൊരു വിട്ടുവീഴ്ചയുമില്ല; ഒത്തുതീര്‍പ്പുമില്ല. ശത്രു ദുര്‍ബലനോ പ്രബലനോ എന്നില്ല, ജനങ്ങള്‍ എന്നു വിചാരിക്കും എന്ന ശങ്കയില്ല, സംഘടനാ നയം, നിലപാട് കടുംബ സ്നേഹ ബന്ധങ്ങള്‍ … ഒന്നും ശയ്ഖുനയെ തടയുകയില്ല. സ്വന്തം സഹോദരനും വിശ്രുതനുമായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്റ് മുസ്ലിയാര് പോലും ഈ ശൗര്യത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്.അല്ലാഹുവിന്റെ കാര്യത്തില്‍ ഒരാക്ഷേപകനെയും ഭയപ്പെടുകയില്ല.
സുന്നികള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും വ്യക്തിത്വവും മേല്‍വിലാസവും ശയ്ഖുനാ യുടെ പോരാട്ടത്തിന്റെ ഗുണഫലമാണ്. ശവ്വാല്‍ 25(1982- ആഗ.14) വൈകുന്നേരം സുന്നി പ്രസ്ഥാനം കരഞ്ഞു. ആകൊടുങ്കാറ്റടങ്ങിയിട്ട് ഇന്നേക്ക് 35 വര്‍ഷങ്ങള്‍! അവിടുത്തെ ദറജ അല്ലാഹു വര്‍ദ്ധിപ്പിക്കട്ടെ. ആ ബറകത്ത് കൊണ്ട് അല്ലാഹു നമുക്ക് ഇരു ലോക വിജയം നല്കുമാറാകട്ടെ -ആമീന്‍’
ഇന്ന് ഉസ്താദിന്റെ ആണ്ടിന്റെ ദിവസമാണ്. പുത്തൂപ്പാടത്തുകാരുടെ ‘മൊയ്ല്യാരുടെ’ ആണ്ടിന്റെ ദിവസം. കേരളത്തിലെ അഹ്ലുസുന്നയുടെ നവോദ്ധാന നായകന് ശൈഖുനാ ഇ. കെ ഹസന് മുസ്ലിയാര് വിടപറഞ്ഞ ദിവസം.
പുത്തൂപ്പാടത്തെ പഴയ തലമുറ ആദരവോടെ ‘ മൊയ്ല്യാര് ‘ എന്ന് മാത്രം പറഞ്ഞാല്‍ അത് ശൈഖുനയെ കുറിച്ചാണ്. ശൈഖുനായുടെ പേര് അവര്‍ പറയാറില്ല. അത്രയ്ക്ക് സ്നേഹവും ബഹുമാനവുമായിരുന്നു പഴയ തലമുറയ്ക്ക് ഉസ്താദിനെ. ഞങ്ങളുടെ നാട് അത്രക്കും കടപ്പെട്ടിരിക്കുന്നുണ്ട് ആ മഹാ മനീഷിയോട്.
പ്രത്യക്ഷത്തില്‍ വലിയ കറാമത്തുകള്‍ കാണിക്കുകയോ , സാധാരണക്കാരനെ ആകര്‍ഷിക്കുന്ന വിലായത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിക്കുകയോ ചെയ്തിട്ടില്ല ഉസ്താദ് എന്നിട്ടും ഞങ്ങളുടെ നാട്ടുകാര്‍ ഇന്നും ഭൗതികവും ആത്മീയവുമായ സകല കാര്യങ്ങളിലും അവിടുത്തെ തവസ്സുലാക്കി ദുആ ചെയ്തു വിജയം കാണുന്നുണ്ട്. വ്യക്തിപരമായും സംഘടനാപരമായും പ്രതിസന്ധി നേരിടുമ്പോള്‍ അവിടുത്തെ തവസ്സുലാക്കി ദുആ ചയ്തു വിജയം നേടിയ ധാരാളം അനുഭവം എനിക്കുമുണ്ട്.
അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന പറമ്പില്‍ ബസാറിലെ ഖബറിസ്ഥാനില്‍ ഉസ്താദിന്റെ പേര് എഴുതിയ ഒരു സാദാ മീസാന്‍ കല്ല് മാത്രമാണ് അടയാളമായി ബാക്കിയുള്ളത്, എന്നിട്ടും ഒറ്റക്കും കൂട്ടമായും അവിടെ പോയി സങ്കടം പറയുന്ന , ബറകത്ത് എടുക്കുന്ന ധാരാളം പുത്തൂപ്പാടത്തുകാര് ഇന്നുമുണ്ട്, 35 വര്‍ഷങ്ങള്‍ക്കു ശേഷവും .
ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ശൈഖുനയെ നേരിട്ട് കണ്ടത്. ഒരിക്കല്‍ രോഗിയായി കിടക്കുമ്പോള്‍ , അന്നെനിക്ക് 11 വയസ്സുണ്ടാവും. ഉപ്പയുടെ കൂടെ ഉസ്താദിനെ കാണാന്‍ വീട്ടില്‍ പോയിട്ടുണ്ട്. കേട്ടറിവാണു ഉസ്താദിനെക്കുറിച്ചു കൂടുതലും, കേള്‍ക്കാന്‍ ഏറെ കൊതിച്ചിരുന്നതും ആ ചരിത്രം തന്നെയായിരുന്നു. എന്റെ ഉപ്പയില്‍ നിന്ന് വീരാന്‍ മുസ്ലിയാരില്‍ നിന്നും ഈത്ത മുഹമ്മദ് കാക്കയില്‍ ( ഇബ്രാഹീം സഖാഫിയുടെ ഉപ്പ ) നിന്നും മണിക്കൂറുകള്‍ കേട്ടിരുന്നിട്ടുണ്ട്.
ഉസ്താദിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് ആവേശം ചോര്‍ന്നുപോവാതെ പകര്‍ന്നു നല്കുന്നതില് പഴയ തലമുറ നീതിപുലര്‍ത്തി എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് പുത്തൂപ്പാടത്തെ സുന്നി ഇന്നും പുത്തൂപ്പാടത്തെ സുന്നിയായി വേറിട്ട് നില്‍ക്കുന്നത്. അതിനൊരു 26 കാരറ്റ് മാറ്റുണ്ട്.
ഞങ്ങളുടെ നാട്ടിലെ മദ്റസയില്‍ മതനവീകരണ വാദികളുടെ സിലബസായിരുന്നു ഉസ്താദ് പുത്തൂപ്പാടത്തു വരുന്നത് വരെ പഠിപ്പിച്ചിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ജുമുഅക്ക് മലയാളത്തില്‍ പ്രസംഗിക്കണം എന്ന് ആ മഹാ മനീഷിയോട് പറയാന്‍ കമ്മിറ്റിക്കാര് ഒരാളെ ഏല്‍പ്പിച്ച ചരിത്രവും ഇന്നലെ ആദ്യമായി കേള്‍ക്കാന്‍ കഴിഞ്ഞു . ആ കാലഘട്ടത്തിലെ ചരിത്രം അയവിറക്കിയ നീരുട്ടിക്കല്‍ അബൂബക്കര്‍ ഹാജിയില്‍ നിന്നും.
”’ഒരു സമൂഹത്തിനെ ഖുതുബയുടെ ഭാഷ ഏതാണെന്നു പഠിപ്പിക്കാന്‍ അള്ളാഹു നിയോഗിച്ച ഒരു മഹാ മനീഷിയോട് എങ്ങിനെയായിരിക്കും ഖുതുബയില്‍ മലയാളം പറയണം എന്ന് എന്റെ നാട്ടുകാര്‍ പറഞ്ഞിരിക്കുക അത് ആലോചിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല”
ഒരു സുന്നിയായതില്‍ ആദര്‍ശ പ്രസ്ഥാനത്തിന്റെ സേവകനായതില്, അഹ്ലുസുന്നയുടെ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതില്‍ , അവിടുത്തോട് ഞാനും കടപ്പെട്ടിരിക്കുന്നു. നീ ഏതു സുന്നിയാണെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ പറയും ഇ.കെ ഹസന് മുസ്ലിയാരുടെ സുന്നി. ആദര്‍ശവും ആത്മീയതയും ശരീഅത്തും ത്വരീഖത്തും ഹഖീഖതും ശൈഖും മുരീദും എല്ലാം അത് തന്നെ.
കേരളത്തിലെ അഹ്ലുസുന്നയുടെ നവോദ്ധാന നായകന് ആരാണെന്നു എന്നോട് ചോദിച്ചാല്‍ ഞാന്‍ ആദ്യം പറയുന്ന പേര് ശൈഖുനാ ഇ .കെ ഉസ്താദിന്റെ പേരാണ്.
അല്ലാഹു അവിടുത്തോടൊപ്പം സ്വര്‍ഗത്തില്‍ നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ ആമീന്‍
3. ‘ഈസാനബി’യും ഇ.കെ ഹസ്സന് മുസ്ലിയാരും
ചേലേമ്പ്രയില്‍ നിന്ന് ചേളാരിയിലേക്ക് അധികദൂരമില്ല. ഉപ്പയും കൂട്ടുകാരന് കരുവമ്പലം അസീസ്ക്കയും ടീനേജ് പ്രായക്കാര്‍!.കൊള്ളാവുന്ന വികൃതികളില്‍ മുഴുകാന്‍ പ്രാ യവും അവസരവും പ്രേരിപ്പിക്കുന്ന ഘട്ടം!.’ചേളാരിയി ല്‍ ‘ഈസാനബി’ ഇറങ്ങി’യ കാര്യം ആയിടക്കാണ് അവര്‍ അറിഞ്ഞത്.പോകുക തന്നെ.’ഈസാനബി’യെ കാണാമല്ലോ. അവരിരുവരും തീരുമാനിച്ചു.ചുരുങ്ങിയ നാളത്തെ ഒരുക്ക ങ്ങള്‍ക്ക് ശേഷം ഇരുവരും ചേളാരിയിലേക്ക് പോയി. ചേ ളാരി അങ്ങാടിയുടെ തെക്ക് മാറി മാതാപ്പുഴ റോഡില്‍ ഒരിടത്താണ് ഈസാനബി തമ്പടിച്ചിരിക്കുന്നത്. വന്ജനക്കൂ ട്ടം!.അങ്ങോട്ട് അടുക്കാന്‍ സാധിക്കുമോ എന്നറിയില്ല.
‘ഏതായാലും ഇവിടം വരെ വന്നില്ലേ!?. എങ്ങിനെയെങ്കി ലും ‘ഈസാനബി’യെ കാണുക തന്നെ വേണം’ ഒരു വലിയ ദൗത്യം നിര്വ്വഹിക്കാനുണ്ടെന്ന വണ്ണംഅവര് പരസ്പരം അകമേ പറഞ്ഞു.ആകെ ബഹളം!കൂടിയവരിലും കണ്ടവരി ലും ആശങ്കയും ആശയും ഒരു പോലെ!. അവര്‍ ‘ഈസാ നബി’യെ കാണാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.ഊഴവും അവസരവും പോലെ ആ നിമിഷത്തിനായി ഒരുങ്ങി നില് ക്കുന്ന പ്രതീക്ഷാനിമിഷങ്ങള്!.പെട്ടെന്നത് സംഭവിച്ചു. ആള് കൂട്ടത്തിനിടയില്‍ നിന്ന് ഒരു കറുകറുത്ത താടിയുള്ള വെ ളുത്തവസ്ത്രമണിഞ്ഞ ഒരാള്‍ ‘ഈസാനബി’ ഇരിക്കുന്ന ഭാഗ ത്തേക്ക് കുതിച്ചു ചെന്നു.വരവു കണ്ടാല്‍ തന്നെ പേടിയാ കും!. ആകെക്കൂടി ഇളകിവശായ കടന്നു വരവ്!. എന്തിനെ യോ നേരിടാനെന്ന പോലെയുള്ള ചൂട് പിടിച്ച ആ കുലു ങ്ങിവരവ് കണ്ടപ്പോള്‍ തന്നെ ഉപ്പക്കും അസീസ്ക്കക്കും പന്തികേട് മണത്തിരുന്നു.നേരെ ‘ഈസാനബി’യുടെ അടുത്തേ ക്കാണ് ആഗതന് ചെന്നത്.’നബി’യെകണ്ടതും ആഗതന് ചോ ദിച്ചു, ‘നീയാര്?’. ‘ഞാന്‍ ഈസാ!’ ‘നബി’ പ്രതിവചിച്ചു. ‘എന്നെയറിയുമോ ഞാന്‍ അല്ലാഹുവാണ്.ഞാന്‍ അറിയാതെ ഇവിടേക്ക് ഈസ വരികയോ!?’ ആഗതന് ശൌര്യസ്വരത്തി ല്‍ ആക്രോശിച്ചു.ഒട്ടും താമസിച്ചില്ല. മുറിക്കകത്തിരുന്ന
‘ഈസാനബി’യുടെ മാറ് പിടിച്ചു വലിച്ചിഴച്ചു പുറത്തേ ക്കു കൊണ്ടുവന്നു ആഗതന്!.’പോണം തന്റെ പാട്ടിന്!. ‘ഈസാനബി’യെന്നും പറഞ്ഞു ഈ വഴി കണ്ടു പോയാലുണ്ടല്ലോ’ കണ്ടു നിന്നവരെ ഒരേ സമയം ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് ആഗതന് ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു.രംഗം കണ്ടും കെട്ടും പേടിച്ചരണ്ടു പോയ ഉപ്പയും അസീസ്ക്കയും പതിയെ വഴിയിലേക്ക് പിന്‍വലിഞ്ഞു. പ്രാണനും കൊണ്ട് തിരിഞ്ഞു നടക്കവേ വഴിയിലുള്ള തല മൂത്തകാരണവന്മാരുടെ അടക്കിപ്പിടിച്ച സംസാരം അവര്‍ കേട്ടു.’ആരാണ് സജീവത കൊണ്ട് ഇടപെ ടലുകളില് അക്രോശിച്ചലറിയ ആ ആഗതന് എന്നറിയുമോ!? അതാണ് ഇ.കെ ഹസന് മുസ് ലിയാര്‍!’ പില്ക്കാലത്ത് സുന്നി ആദര്‍ശ കൈരളിയെ ഹൃദയം കൊണ്ട് ഉഴുതു മറിച്ച സുധീ ര ആദര്‍ശപുരുഷന്‍ ഖമറുല്‍ ഉലമയുടെ റോ ള്‍മോഡല്‍!
മഹാനുഭാവന്റെ ആണ്ടനുസ്മരണം നടക്കുന്നു..
(ഈ അനുഭവ കഥ എന്റെ ഉപ്പ ഉമര്‍ കോയ മുസ്ലിയാര് പറഞ്ഞു തന്നിട്ട് കാലം കുറെയായി!.ഇങ്ങനെയൊരു ഹസന് മുസ്ലിയാരുടെയോ അവരുടെ ആത്മാവിന്റെയോ സാന്നിധ്യം സമുദായം നിര്‍ബന്ധമായും ഇസ്സാഹചര്യത്തില് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന്അടുത്ത കാലത്തായി നാന്നായി തോന്നുന്നുണ്ട്.
1.ഒ.എം തരുവണ
2. ബഷീര്‍ പുത്തുപാടം
3. ആരിഫ് ഇഹ്സാന്‍