ഇൻഷുറൻസ് ഇസ്ലാമികമായി അനുവദനീയമാണോ?

0
1803

യാദൃശ്ചികമായ സംഭവങ്ങളിലൂടെയുള്ള നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാമെന്ന് കരാറാണ് ഇന്‍ഷുറന്‍സ് മര്‍മ്മം. അപകടങ്ങളില്‍നിന്നും നഷ്ടങ്ങളില്‍ നിന്നും രക്ഷ ആഗ്രഹിക്കുന്നതോ രക്ഷക്ക് മുന്‍കരുതല്‍ സ്വീകരിക്കുന്നത് ഇസ്ലാം വിരോധിച്ചിട്ടില്ല. പ്രകൃതിപരമായ ഒരു നന്മയും ഇസ്ലാം നിരാകരിക്കുന്നില്ല. എന്നാല്‍ ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുക എന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ലക്ഷ്യം നന്നായാല്‍ അതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാം; ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചു കൊള്ളും എന്നതിനുപകരം ലക്ഷ്യവും മാര്‍ഗവും പരിശുദ്ധമായിരിക്കണമെന്ന് ഈ വിശുദ്ധ മതത്തിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ നഷ്ടങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കരുതലായി ആധുനിക ഇന്‍ഷുറന്‍സ് സമ്പ്രദായം അനുവദനീയമല്ല എന്നതാണ് പണ്ഡിത നിലപാട്. കാരണം ആധുനിക ഇന്‍ഷുറന്‍സ് സംവിധാനം ഇസ്ലാം നിരോധിച്ച പലിശ ഇടപാടോ ചൂതാട്ടമോ രണ്ടും ചേര്‍ന്നതോ ആകുന്നു. ഒരാള്‍ തന്റെ ജീവനു സ്വത്തോ ഒരുലക്ഷത്തിന് ഇന്‍ഷുര്‍ ചെയ്യുന്നുവെന്നും മാസാന്തം ആയിരം പ്രീമിയം അടക്കണമെന്നും സങ്കല്‍പ്പിക്കുക .10 തവണ അടച്ചപ്പോഴേക്കും ഇന്‍ഷുര്‍ ചെയ്ത അപകടം സംഭവിച്ചു എന്നിരിക്കട്ടെ. കരാറനുസരിച്ച് ഒരു ലക്ഷം ലഭിക്കുന്നു. ഇവിടെ പതിനായിരം നല്‍കി ഒരു ലക്ഷം രൂപ തിരിച്ച് വാങ്ങുന്നു. വര്‍ദ്ധനവ് ലഭിക്കുമെന്ന നിബന്ധനക്ക് വിധേയമായി പണം നല്‍കുന്നതിലൂടെ പലിശ സംഭവിക്കുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്ത ഒരാള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ മരിച്ചില്ലെങ്കില്‍ മുന്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വര്‍ധനവോടെ സംഖ്യ തിരിച്ചു കിട്ടുന്ന രൂപത്തിലും ഈ പലിശ സംഭവിക്കുന്നു. അപകടങ്ങള്‍ക്കെതിരെ ഒരാള്‍ തന്റെ വസ്തു ഇന്‍ഷുര്‍ ചെയ്യുന്നു. നിശ്ചിത കാലപരിധി അയാള്‍ പ്രീമിയം അടച്ചു എന്ന് സങ്കല്‍പ്പിക്കുക .പരിധിക്കുള്ളില്‍ അപകടം ഒന്നും സംഭവിച്ചില്ലെങ്കില്‍ അടച്ച സംഖ്യ നഷ്ടപ്പെടുകയും അപകടം സംഭവിച്ചു എങ്കില്‍ ഭീമമായ സംഖ്യ തിരിച്ചു കിട്ടുകയും ചെയ്യുന്ന രൂപത്തില്‍ ഇസ്ലാം ശക്തമായി നിരോധിച്ച പലിശ സംഭവിക്കുന്നു. ആദ്യ രൂപത്തില്‍ അവന് നഷ്ടവും കമ്പനിക്ക് ലാഭവും രണ്ടില്‍ കമ്പനിക്ക് നഷ്ടവും അവനു ലാഭവും. അപകടം സംഭവിക്കുക, സംഭവിക്കാതിരിക്കുക എന്നത് തികച്ചും ആകസ്മികവും യാദൃശ്ചികമായ കാര്യമാണ്. ആകസ്മിക അപകടം എന്നത് ഇന്‍ഷുറന്‍സ് ഉപാധികളില്‍ തന്നെയുള്ളതാണ്. ഇത്തരം ചൂതാട്ടം ഇസ്ലാം ശക്തമായി നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here