ഇസ്ലാം സന്തുലിതമാണ്

0
184

ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. മതസ്പർദ്ധയും വർഗീയതയും കുത്തിപ്പൊക്കി പരസ്പരമുള്ള സഹകരണ പെരുമാറ്റങ്ങൾ ഇല്ലാതെയാക്കി തീർത്തും ഒറ്റപ്പെടുത്താനും മുസ്ലിം സഹോദരങ്ങളെ പീഡനത്തിനും ആക്രമണത്തിനും ഇരയാക്കുമ്പോൾ മനുഷ്യർക്കിടയിൽ ഇസ്ലാമിനോടുള്ള എതിർപ്പ് വർധിച്ചുവരുകയാണ്. ഇവിടെയാണ് ഇസ്ലാമിക ആദർശങ്ങളെയും സംസ്കാരങ്ങളെയും പഠിക്കേണ്ടത്. മനുഷ്യ സൃഷ്ടിപ്പ് മുതൽ തന്നെ ഇസ്ലാം ലോകത്ത് കടന്നുവന്നിട്ടുണ്ട്. ആദിമ മനുഷ്യൻ ആദം നബിയിലൂടെയാണ് ഭൂമിയിൽ മനുഷ്യവർഗ്ഗം ഉടലെടുത്തത് അവിടം മുതൽ ഇസ്‌ലാമിക ചരിത്രത്തിന് തുടക്കംകുറിക്കുകയായിരുന്നു. പിന്നീട് കാലക്രമേണ വിശ്വാസികളിൽ നിന്നുണ്ടാകുന്ന അപകീർത്തികളിൽ പ്രാവചകരിലൂടെ ഇസ്ലാമിനെ പുതുക്കി കൊണ്ടേയിരിന്നു. ആ പുതുക്കിപ്പണിയൽ അള്ളാഹു പൂർത്തിയാക്കിയത് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ യിലൂടെയാണ്.

അന്ധതയും അജ്ഞതയും ഒരുമിച്ച് വാണിരുന്ന ജഹാലത്തിൻ്റെ കരിമ്പുടം പുതച്ചിരുന്ന അറബികളിലേക്കായിരുന്നു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയെ അല്ലാഹു നിയോഗിച്ചത്. കള്ളും പെണ്ണും മാത്രം ജീവിതശൈലികളായി കണ്ടിരുന്ന ഒരു ജന സമൂഹത്തെ ഒന്നടങ്കം ഇസ്ലാമിലേക്ക് വഴിതെളിച്ചു. എൻ്റെ അനുചരന്മരോട് സൗമ്യമായി പെരുമാറാനും വിട്ടുവീഴ്ച ചെയ്യാനും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ ഉത്ബോധിപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ എങ്ങനെയാണ് ആ മതം ഭീകരവും തീവ്രവാദ പ്രോത്സാഹനകരവുമായി മാറുക? നിൻ്റെ സഹോദരൻ്റെ മുഖത്ത് നോക്കി പുഞ്ചിരിക്കൽ പോലും പ്രതിഫലമുള്ളതാണെന്നും അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഭക്ഷണം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്നും പഠിപ്പിക്കുന്ന പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലമ തീവ്രവാദിയായി ചിത്രീകരിക്കപ്പെടുമ്പോൾ ഇസ്ലാമിനുനേരെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളല്ലാതെ മറ്റെന്ത് യുക്തിയാണ് ഇതിനു പിന്നിലുള്ളത്. യഥാർത്ഥത്തിൽ ഇവിടെയാണ് ഇസ്‌ലാമിക ചൈതന്യ ങ്ങൾക്കും സാംസ്കാരികതക്കും പ്രസക്തിയേറുന്നത്. പരസ്പരവിട്ടുവീഴ്ചയും പാരസ്പര്യ സഹോദര്യങ്ങൾ നിലനിർത്തുന്നതിനെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. അബൂദർറ് ഗിഫാരി(റ) പറയുന്നു: ഒരിക്കൽ പ്രവാചകൻ സല്ലല്ലാഹു അലൈവസല്ലമ എന്നോട് പറയുകയുണ്ടായി നന്മയിൽ നിന്നും ഒന്നും നിങ്ങൾ അവഗണിക്കരുത്, അത് നിൻ്റെ സഹോദരനെ പുഞ്ചിരി തൂകി കണ്ടുമുട്ടുന്നതിന് ആണെങ്കിലും ശരി (മുസ്ലിം) ആധുനികകാലത്ത്
നിറഞ്ഞുനിൽക്കുന്ന സ്വഭാവ സംസ്കരണ ക്ലാസുകളിലും മറ്റും പുഞ്ചിരിയോടെ നമ്മൾ മറ്റുള്ളവരെ സമീപിക്കണമെന്ന് പറയുമ്പോൾ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രവാചകർ ഈ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം ഇസ്ലാമിലെ സാഹോദര്യ ബഹുമാനങ്ങളെ കുറിച്ച് ഇതിനുപുറമെ പ്രകൃതിസംരക്ഷണവും ഇസ്ലാമിൻ്റെ അനിവാര്യമായ ചിന്താഗതി ആകുന്നു.

ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ നമുക്ക് വേണ്ടിയാണല്ലോ ആ പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നമ്മളിൽ തന്നെയാണ് നിക്ഷേപിച്ചിട്ടുള്ളത്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അനുചരരെ പഠിപ്പിച്ചിരിക്കുന്നു. ഒരിക്കൽ യുദ്ധത്തിനു തയ്യാറായി നിൽക്കുന്ന സ്വഹാബികളോട് പ്രവാചകൻ (സ്വ) പറയുകയുണ്ടായി യുദ്ധം എന്നുള്ളത് പ്രകൃതിയെയും കാടുകളെയും വെട്ടി നശിപ്പിക്കലല്ല, അവയെ സംരക്ഷിക്കലാ ണെന്നാണ് ” പ്രകൃതിയോടുള്ള ഇസ്ലാമിക കാഴ്ചപ്പാടിനെയാണ് ഇവിടെ വരച്ചുകാട്ടുന്നത്. പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: മലകൾ ഭൂമിയുടെ ആണികളാണ് ” ഈ സൂക്തം ഒരുപക്ഷേ നമ്മളിൽ പലർക്കും സുപരിചിതമായിരിക്കും പക്ഷേ അതറിയുന്ന നമ്മൾ തന്നെ പ്രകൃതി വെട്ടിത്തെളിച്ച് നാശം വിതയ്ക്കുമ്പോൾ പിന്നെ എങ്ങനെയാണ് പ്രകൃതി ക്ഷോഭി ക്കാതിരിക്കുക? പ്രക്യതി ചൂഷണത്തെ
കർക്കശമായിട്ടാണ് ഇസ്ലാം കാണുന്നത്. ഇവിടെ പ്രവാചകൻ (സ)വാക്കുകൾ ഏറെ ചിന്തനീയമാണ്- നീ നാളെയാണ് മരിക്കുക എന്ന് അറിഞ്ഞാൽ ഒരു മരത്തൈ നടുക, അത് നിനക്ക് നാളെ പ്രതിഫലം ലഭിക്കുവാൻ കാരണമാകും. ഒരു വഴിയിൽ ഒരു മരം നടുകയും അവ വളർന്ന് വലുതായി ഫലം കായിക്കുകയും അത് വല്ല പക്ഷിയോ മൃഗമോ ഭക്ഷിക്കുകയും ചെയ്താൽ അത് പ്രതിഫലം ലഭിക്കുന്ന ഒരു കാര്യമായിട്ടാണ് പ്രവാചകൻ എണ്ണിയിട്ടുള്ളത്.

പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽപ്പെട്ടത തന്നെയാണ് ജീവികളെയും സംരക്ഷിക്കൽ: ഒരിക്കൽ പ്രവാചകൻ (സ്വ) അമിത ഭാരം കാരണം പ്രയാസപ്പെടുന്ന ഒട്ടകത്തെകണ്ടപ്പോൾ ഒട്ടക ഉടമസ്ഥനോട് അവ ഇറക്കിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിലൂടെ പ്രവാചകൻ (സ്വ) മിണ്ടാപ്രാണികളായ സഹജീവികളോട് പോലും മയത്തോടെ പെരുമാറാനും ഇടപെഴകാനുമാണ്കൽപ്പിച്ചത്. ഒരിക്കൽ പ്രവാചകർ (സ്വ) തങ്ങളും അനുചരരും യാത്ര പോകുമ്പോൾ ചെറിയ ആവശ്യത്തിനുവേണ്ടി പ്രവാചകൻ വഴിയിലിറങ്ങി തിരിച്ചുവരുമ്പോൾ ഉറുമ്പും കൂട്ടത്തെ കൂട്ടമായി കത്തിച്ചിരിക്കുന്നതായി പ്രവാചകരുടെ ദൃഷ്ടിയിൽ പെട്ടു ഇതു കണ്ട പ്രവാചകർ (സ്വ) അനുചരരോട്ചോദിച്ചു ആരാണ് ഈ ഉറുമ്പിൻകൂട്ടത്തെ കത്തിച്ചത്? അല്ലാഹുവിനല്ലാതെ അവൻ്റെ സൃഷ്ടിയെ അഗ്നിക്കിരയാക്കാൻ പറ്റുകയില്ലെന്ന് ശ്വാസിക്കുകയും ചെയ്തു. ഇവിടെ മൃഗങ്ങളുടെ പോലും കരുണയോടെ പെരുമാറണമെന്നുള്ള പാഠം വിശ്വാസി സമൂഹത്തിന് പഠിപ്പിക്കുകയായിരുന്നു. അതുപോലെതന്നെ ഒരിക്കൽ പ്രവാചക സന്നിധിയിലേക്ക് സഹാബാക്കൾ ഒരു പക്ഷി കുഞ്ഞിനേയും കൊണ്ട് വന്നു പ്രവാചകർക്ക് സമ്മാനിച്ചു.
ഇത് കണ്ട പ്രവാചകർ (സ്വ) അവിടുന്നു അനുചരരോട് പറഞ്ഞു: ഈ പക്ഷി കുഞ്ഞിനെ അതിൻ്റെ തള്ളയുടെ അരികിലേക്ക് തന്നെ വിടുക അതിന് അവിടെയാണ് ഉത്തമമായ ഇടമെന്നും തൻ്റെ അനുചരരെ അവിടുന്ന് പഠിപ്പിക്കുകയുണ്ടായി. ഇസ്ലാമിലെ സ്നേഹത്തെയും സമത്വത്തെയും കൃത്യമായി ജീവിത ചര്യയിലൂടെ മാനവകുലത്തിന് പഠിപ്പിച്ച പ്രവാചകർ (സ്വ) സമാധാനാന്തരീക്ഷം ഇസ് ലാമിൽ പടുത്തുയർത്തിയപ്പോൾ പിന്നെ എന്തുകൊണ്ട് ഇസ്ലാം മതം സദാ വിമർശിക്കപ്പെടുന്നു എന്നുള്ളത് നമുക്ക് മുൻപിൽ നിരന്തരം ചിന്താവിഷ്ടമാക്കിയ സമസ്യകളാണ്.
പ്രകൃതിപരവുമായും സാമൂഹികമായും ഇസ്ലാമിൻറെ കാഴ്ചപ്പാടുകൾ മറ്റു മതങ്ങളിൽ നിന്നും ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത് പ്രകൃതിയോടുള്ള ഇസ്ലാമിൻ്റെ സമീപനവും മാനുഷികവും സാമൂഹിക സമീപനങ്ങളും മറ്റു മതങ്ങളെക്കാൾ അത്യുന്നതിയിൽ നിൽക്കുന്ന രീതികളാണ് ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. ഇസ്ലാമിക സന്തുലിതാവസ്ഥയെ മനസ്സിലാക്കാതെ ഇസ്ലാമിക ആശയ ആദർശങ്ങളെ എതിർക്കാനും പൊളിച്ചെറിയാനും മുന്നോട്ട് വരുന്നവർക്ക് തെറ്റ്പറ്റിയിരിക്കുന്നു എന്നല്ലാതെ മറ്റെന്ത് പറയാൻ?

✍️ അനസ്കൊടക്കല്ല്

LEAVE A REPLY

Please enter your comment!
Please enter your name here