ഇമാമുൽ ഹറമൈനി

അബ്ദുല്ല മുഹ്സിൻ ഇരിങ്ങണ്ണൂർ

0
803


ഓരോ കാലഘട്ടത്തിലും ഇസ്ലാമിന്റെ വിജ്ഞാന പ്രചരണ ദൗത്യം ഏറ്റെടുത്തു കൊണ്ട്  പ്രഗത്ഭരായ പണ്ഡിതർ ആഗതരായിട്ടുണ്ട്. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന് പുതിയ ഭാവവും ശൈലിയും അണിയിച്ചു കൊണ്ട് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ആഗതനായ പണ്ഡിതനാണ് ഇമാം ഹറമൈനി(റ). ഖുറാസാനിലെ നൈസാബൂർ എന്ന സ്ഥലത്താണ് ഇമാമിന്റെ ജനനം.
അബുൽ മആലി അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ജുവൈനി നൈസാബൂരി എന്നാണ് പൂർണ്ണനാമം. മക്കയിലും മദീനയിലും നാലു സംവത്സരത്തിലേറെ കഴിച്ചുകൂട്ടിയത് കൊണ്ടാണ് ഇമാം ഹറമൈനി എന്ന പേര് ഇമാമിന് ലഭിച്ചത്. അബൂ മുഹമ്മദ് അബ്ദുല്ല ബിൻ യൂസഫ് അൽ ജുവൈനി(റ)വാണ് ഇമാമിന്റെ പിതാവ്. ഇമാമിന്റെ വൈജ്ഞാനിക വളർച്ചയിൽ പിതാവ് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിതാവ് ലൂടെയാണ് ഇമാം കർമ്മശാസ്ത്ര രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. ഹലാലായതേ ഭക്ഷിക്കാവൂ എന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. ഇമാമിനെ ഇരുപത് വയസ്സ് പ്രായമായപ്പോൾ ആണ് പിതാവ് സർവ്വശക്തന്റെ വിളിക്ക് ഉത്തരം നൽകുന്നത്.
പിതാവിന്റെ വഫാത്തിന് ശേഷം അധ്യാപനം ഇമാം ഏറ്റെടുത്തു. ഇതിനിടെ ഇമാം മദ്രസത്തുൽ ബൈഹഖിയിലേക്ക് പോവുകയും അവിടെ നിന്നും അബുൽ കാസിം അസ്ഫറായിനിയിൽ നിന്നും ഉസ്വൂലിലും ഉസ്വൂലുൽ ഫിഖ്ഹിലും അവഗാഹം നേടുകയും ചെയ്തു. പിന്നീട് നാട്ടിൽ ചില പ്രശ്നങ്ങളുണ്ടായപ്പോൾ ബഗ്ദാദിലേക്ക് പോയി. മക്കയിൽ വന്ന് നാലുവർഷത്തോളം ദർസ് നടത്തിയും ഫത്‌വകൾ നൽകിയും കർമ്മശാസ്ത്രത്തിനെ ലോകത്തിനു മുന്നിൽ തുറന്നു കൊടുത്തു.
പിന്നീട് നൈസാബൂരിലേക്ക് തന്നെ തിരിച്ചു വരികയും അവിടെ ഭരണാധികാരിയായ നിളാമുൽ മാലിക്(റ) ലോകപ്രശസ്തമായ മദ്രസത്തുൽ നിളാമിയ്യ സ്ഥാപിക്കുകയും ഇമാമിനെ അധ്യാപനത്തിന് നേതൃത്വം നൽകാൻ ചുമതല ഏൽപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് ശാഫിഈ കർമശാസ്ത്രത്തെ ഉറപ്പിച്ചുനിർത്താൻ ഇമാമിന്റെ നിഹായ,മുഖ്തസ്വറുന്നിഹായ, പോലുള്ള പത്തോളം ഗ്രന്ഥങ്ങൾ പങ്കുവഹിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി, ഇമാം ഖവ്വാത്, അബുന്നസ്വർ എന്നിവരാണ് ശിഷ്യഗണങ്ങളിൽ പ്രമുഖർ. ഹിജ്റ 478 റബീഉൽ ആഖർ 25 ബുധനാഴ്ച രാവിനാണ് മഹാൻ നാഥന്റെ സവിതത്തിലേക്ക് യാത്രയാകുന്നത്…..

റഫറൻസ്

-വഫായത്തുല്‍ അഅ്‌യാന്‍ -341/2

-ഫിഖ്ഹു ഇമാമില്‍ ഹറമൈനി

– ഖസ്വാഇസുമ്മ
അസറുഹു മന്‍സിലത്തുഹു  582, 583

-അല്‍ ഗിയാസി 654-658 ഖണ്ഡികകള്‍

ത്വബഖാത്തുശ്ശാഫിഇയ്യത്തില്‍ കുബ്‌റാ-167/3

-ഫിഖ്ഹു ഇമാമില്‍ ഹറമൈനി-560,561

LEAVE A REPLY

Please enter your comment!
Please enter your name here