ഇബ്റാഹിം (അ)

മുസമ്മിൽ ഓ.കെ

0
578

ഇസ്ലാമിക ചരിത്രത്തിലെ അഞ്ച് ഉലുൽ അസ്മുകളിൽപ്പെട്ട നബിയാണ് ഇബ്രാഹിം നബി (അ). പ്രവാചകന്മാരുടെ പിതാവ് എന്നാണ് ഇബ്രാഹിം (അ) അറിയപ്പെടുന്നത്. ബൈബിളിൽ അബ്രഹാം എന്ന് വിശേഷിപ്പിക്കുന്നു.
ഇസ്ലാം, ജൂത, ക്രൈസ്തവ മതങ്ങൾ ഇബ്രാഹിം നബിയെ പ്രവാചകനായി പരിഗണിക്കുന്നു എന്നതിനാൽ അബ്രഹാമിക്  മതങ്ങൾ എന്ന് അറിയപ്പെടുന്നു.  .

കുടുംബം
ഇബ്രാഹിം നബിയുടെ പിതാവ് “ആസർ” ആണെന്നും അല്ല, ‘താരിഹ്’ ആണെന്നുമുള്ള റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താരഹ് ആണ് എന്നതാണ് പ്രബലം.
പ്രവാചകന്മാരായ ഇസ്മായിൽ(അ) ഇസ്ഹാഖ്(അ) എന്നിവർ ഇബ്റാഹിം നബിയുടെ മക്കളാണ്. സാറ,ഹാജറാ എന്നീ രണ്ട് ഭാര്യമാർ ആണ് നബിക്കുള്ളത്.
ഇബ്രാഹിം നബിയുടെ ജീവിതം മുഹമ്മദ് നബിയുടെ ശരീഅത്തുമായി ഒരുപാട് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇസ്ലാമിലെ ഒഴിച്ചുകൂടാനാവാത്ത പലതും ഇബ്രാഹിം നബിയുടെ ജീവിതത്തിൽ നിന്നും പിറവി കൊണ്ടിട്ടുള്ളതാണ്. പരിശുദ്ധ ഹജ്ജ് കർമ്മവും അതിനോടനുബന്ധിച്ച കാര്യങ്ങളുടെയും  ഉത്ഭവം നബിയുടെ ജീവിതത്തിൽ നിന്നായിരുന്നു. ഹജ്ജിന്റെ  സുപ്രധാന ഭാഗം  ഇബ്രാഹിം നബിയോട് തന്റെ പ്രഥമ പുത്രനെ ബലി നൽകാൻ കല്പിച്ചതിന്റെ  സ്മരണ  അയവിറക്കുന്നതാണ്.

പരിശുദ്ധമാക്കപ്പെട്ട കഅബ പണിതത്  ഇബ്റാഹീം നബിയും മകൻ ഇസ്മാഈൽ നബിയും ആണെന്ന് ഖുർആൻ പറയുന്നു. ഒരു മുസ്ലിമിന്റെ മേൽ  നിർബന്ധമാക്കപ്പെട്ടഅഞ്ചു വഖ്ത് നമസ്കാരങ്ങളിലും ഇബ്രാഹിം നബി (അ) മേലും അവിടുത്തെ  കുടുംബത്തിന്റെ മേലും ദുആ ചെയ്യൽ  അനിവാര്യമാണ്.
പത്തു ഏടുകളാണ് ഇബ്രാഹിം നബിക്ക് നൽകപ്പെട്ടത്.
മറ്റേത് പ്രവാചകന്മാരെപ്പോലെ തന്നെ ഇബ്രാഹിം നബിക്കും പ്രബോധനവഴിയിൽ   ഒരുപാട് പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇസ്ലാം പ്രചരിപ്പിച്ചതിന് ശിക്ഷയായി നംറൂദ് രാജാവ് നബിയെ തീ കുണ്ഡരത്തിൽ  എറിയുകയുണ്ടായി. പക്ഷെ, അള്ളാഹു തആല തീയിനെ തണുപ്പാക്കിമാറ്റി ആ ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തി. ഇബ്രാഹിം നബിയുടെ ജീവിതത്തിൽ നിന്ന് ഏറെ ഓർക്കപെടുന്ന  ഒരു ചരിത്രങ്ങളിലൊന്നാണിത്.

ഖുർആനിൽ
“ഖലീലുല്ലാഹ് ” എന്നാണ് ഖുർആൻ ഇബ്രാഹിം നബിയെ വിശേഷിപ്പിക്കുന്നത്.
സൂറത്ത് ഇബ്രാഹിം എന്ന നാമത്തിൽ ഖുർആനിൽ ഒരു സൂറത്ത് തന്നെ ഇറങ്ങിയിട്ടുണ്ട്. ഖുർആനിൽ  ഒരുപാടിടങ്ങളിൽ നബിയെ പരാമർശിക്കുന്നു. 69 തവണ ഖുർആനിൽ നബിയുടെ പേര് വന്നിട്ടുണ്ട്. നബിയുടെ  മാർഗത്തെ “മില്ലത്തേ ഇബ്രാഹിം “(ഇബ്രാഹിം നബിയുടെ മാർഗം) എന്നാണ് ഖുർആനിൽ പറയുന്നത്.

ജനനം, മരണം
ഇന്ന് ഇറാഖിൽ  ഉൾപ്പെടുന്ന ബാബിലോണിയയിൽ ആണ്  ഇബ്രാഹിം നബി(അ) ജനിച്ചത്. നൂഹ് നബി(അ )ന്റെ  പുത്രനായ സാമിന്റെ  ഒൻപതാം പൗത്ര തലമുറയിൽ ജനിച്ചു എന്നു പറയപ്പെടുന്നു. ഇബ്രാഹിം നബി(അ)ന്റെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു പ്രവാചകൻ ആണ് ലൂഥ്  നബി(അ). ഏകദേശം 200 വയസ്സ് വരെ നബി ജീവിച്ചിരുന്നു. ഫലസ്തീനിലെ ഖലീൽ  പട്ടണത്തിലാണ് ഇബ്രാഹിം നബി(അ ) മഖ്ബറ.

LEAVE A REPLY

Please enter your comment!
Please enter your name here