ഇബ്നു തൈമിയ്യ കണ്ടതല്ല ഇസ്ലാം

0
121

ഇല്യാസ് ബുഖാരി വെള്ളില

വിശ്വാസകാര്യങ്ങളിൽ ഇമാം അബുൽ ഹസൻ അൽ അശ്അരി, ഇമാം മാതുരീദി എന്നിവരെയും കർമപരമായി നാലാൽ ഒരു മദ്ഹബിനെയും സ്വീകരിക്കുന്നവർക്കാണ് അഹ്ലുസുന്നത്തി വൽ ജമാഅ എന്ന് പൊതുവെ പറയുന്നത്. ഒന്നുകൂടെ വിശാലമായി പറഞ്ഞാൽ അഹ്ലുസ്സുന്നയുടെ ആധാരം തിരുനബിയും അവിടുത്തെ

സ്വഹാബത്തും ആണ്. സുന്നത്ത്, ജമാഅത്ത് എന്നീ രണ്ടുപദങ്ങൾയഥാക്രമം തിരുനബിയുടെയും സ്വഹാബിമാരുടെയും മാർഗത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നബിയും സ്വഹാബത്തും പരിചയപ്പെടുത്തിയ മതത്തിന്റെ വിശ്വാസപരവും കർമപരവുമായ കാര്യങ്ങൾ ഖുർആനിന്റെയും തിരുഹദീസിന്റെയും വെളിച്ചത്തിൽ ക്രോഡീകൃത രൂപത്തിൽ അവതരിപ്പിച്ചു എന്ന മഹത്തായ കർത്തവ്യമാണല്ലോ മേൽപറഞ്ഞ ഇമാമുമാർ നിർവഹിച്ചത്. പിൽക്കാലത്ത് അഹ്ലുസുന്നത്തിവൽ ജമാഅ അശ്അരി, മാതുരീദി എന്നീ ധാരകളിൽ പരിമിതപ്പെട്ടു. ഇമാം ഇബ്നു ഹജർ പറയുന്നു. സുന്നത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്ഇമാം അശ്അരി മാതുരീദി എന്നിവർ നിലകൊണ്ട പാതയാണ്. ഇവർരണ്ടുപേരും നിലകൊണ്ട സരണിയുടെ എതിർദിശയിൽ ഉള്ളതാണ്ബിദ്അത്ത് (സവാജീർ 1/142).മുഅ്തസില പ്രസ്ഥാനം അടക്കം നിരവധി പുത്തൻ കക്ഷികൾ ഇസ്ലാമിക് വിശ്വാസകർമങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തിയപ്പോൾ അഹ്ലുസ്സുന്നയുടെ വിശ്വാസ തത്വങ്ങൾ സൈദ്ധാന്തികമായി അവതരിപ്പിച്ചവരാണ് ഈ രണ്ട് ഇമാമുമാരും.അഹ്ലുസ്സുന്നയുടെആശയങ്ങൾക്ക് നേർവിപരീത ദിശയിൽ സഞ്ചരിക്കുന്ന നിരവധി പ്രസ്ഥാനങ്ങൾ പിന്നീട് കടന്നുവരികയുണ്ടായി. ഇസ്ലാമിന്റെ യുക്തിഭദ്രതയെ ചോദ്യം ചെയ്ത ഇലാഹീവ്യവസ്ഥയിൽ മായം ചേർത്തും കടന്നുവന്ന മുഅ്തസിലി, മുശബ്ബിഹത്, മുജസ്സിമത്,ഹശവിയ്യത്ത് തുടങ്ങിയവയെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞുപോയി എന്ന് വേണംപറയാൻ, ആശയസംഘട്ടനം വഴി അല്ലെങ്കിലും ലോകത്ത് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത് ശീഈ ചിന്താധാരക്ക് മാത്രമാണ്. മത യുക്തിവാദികളും ഗ്രീക്ക് തത്വചിന്ത തലയിൽ കയറിയവരും ഇസ്ലാമിന് അക്രമിക്കാൻ തുനിഞ്ഞ കാലഘട്ടത്തിൽ ശക്തിയുക്തം അവകളെ എതിർത്ത ഇസ്ലാമിക ചിന്താധാരയുടെ വ്യാപനത്തിന് വഴിയൊരുക്കിക്കൊടുത്തു എന്നിടത്താണ് രണ്ട് ഇമാമുകളും വാഴ്ത്തപ്പെടുന്നത്, ബുദ്ധിയെ ആശയങ്ങളുടെ ആധാരമാക്കി വെച്ച മുഅത്തസിലികൾ ഭരണകൂട പിന്തുണയിൽ നിറഞ്ഞാടുവാൻശ്രമിച്ചപ്പോൾ കുശാഗ്ര ബുദ്ധിയുടെയും കർമകുശലതയുടെയും പര്യായമായി കൂഫയിലും ബസ്വറയിലും ഒരു പോരാളിയുടെ രംഗഭാവത്തോടെഇമാം അബുൽ ഹസൻ അലിഅശ്അരി നിലകൊണ്ടു. സ്മർഖന്തിലും ബുഖാറയിലും മുഅ്തസിലികൾ മാതുരീദിഇമാമിന്ന് മുന്നിൽ അടിപതറി. ഖുർആൻ ഖണ്ഡിതമായ പ്രമാണമല്ല എന്ന് വാദിച്ച യവന തത്വചിന്തയുടെ വക്താക്കളും ഖുർആനിനപ്പുറം ബുദ്ധിക്കാണ് വില കൽപിക്കേണ്ടത് എന്ന മുഅ്തസിലീവാദവും ഈ രണ്ട് ഇമാമുകളുടെ സമർത്ഥനങ്ങൾക്ക് മുമ്പിൽ അടിയറവ് പറഞ്ഞു പിന്മാറി. ഇവർക്കു ശേഷം കടന്നുവന്ന പണ്ഡിത മഹത്തുക്കൾ എല്ലാം ഈ രണ്ട് ധാരകളുടെ വ്യാപനത്തിനു വേണ്ടി അഹ്വാരാത്രം പരിശ്രമിച്ച വരായിരുന്നു. ഖാളി അബുബക്കർ അൽ ബാഖില്ലാനി, അബൂ ഹാമിദിനിൽ ഗസാലി, ഇമാമുൽ ഹറമൈനി, ഇമാം റാസി, ഇമാം ബൈളാവി, ഇമാം തഫ്താസാനി (റ) തുടങ്ങി യവരെല്ലാം തങ്ങളുടെ കാലഘട്ടങ്ങളിൽ അഹ്ലുസുന്നക്ക് വേണ്ടി ശക്തമായ പടയോട്ടം നടത്തിയവരാണ്.അശ്അരി മാതുരീദിസരണികൾ ആണ് അഹ്ലുസുന്ന എന്ന് പറഞ്ഞുവല്ലോ, സ്വാഭാവികമായും ഉദിക്കുന്നഒരു പ്രശ്നമാണ് ഈ രണ്ടു സരണികൾ വിരുദ്ധാഭിപ്രായങ്ങൾ വെച്ചുപുലർത്തിയിരുന്നുവെന്നത്. വ്യത്യസ്ത വിശദീകരണങ്ങൾ തൽസംബന്ധമായി പണ്ഡിതർ നൽകിയതുകാണാം. ഇമാം താജുദ്ദീൻസുബ്കി എന്നവരുടെ അഭിപ്രായപ്രകാരം 13 ഇടങ്ങളിൽ മാത്രമാണ് പരസ്പരംഭിന്നത നിലനിൽക്കുന്നത് (ത്വബഖാത്). പണ്ഡിത വിശദീകരണങ്ങളിൽ നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്. അഭിപ്രായാന്തരങ്ങൾ ഗഹനമായിപഠിക്കുമ്പോൾ എത്തിപ്പെടുന്ന നിഗമനം, അഭിപ്രായ വ്യത്യാസങ്ങളിൽ മിക്കവയും പദസംബന്ധിയാണെന്നാണ്. ചിലയിടങ്ങളിൽ ആശയതലത്തിൽ ആണെങ്കിൽ പോലും പരസ്പരം കുഫ്റോ, ബിദ്അതോ ആരോപിക്കും വിധംഗൗരവ തരം അല്ല. അടിസ്ഥാന കാര്യങ്ങളിൽ ഒന്നിൽ പോലും തർക്കം ഇല്ലെന്നും തർക്കമുള്ളത് ശാഖാപരമായ കാര്യങ്ങളിൽ മാത്രമാണെന്നും സാരം, രണ്ട് സരണികളിൽ പിൽക്കാലത്ത് ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും ഈ രണ്ട് ഇമാമുകളിലേക്ക് ചേർത്തി പറഞ്ഞിട്ടുണ്ട് എന്ന വസ്തുത ഇവിടെ ശ്രദ്ധേയമാണ്, ചില കാര്യങ്ങളിൽ മാതുരീദി പണ്ഡിതർ എതിരഭിപ്രായം പുലർത്തിയെങ്കിലും അതേ കാര്യത്തിൽ ഇമാംമാതുരീതി അശാഇറതിന്റെ നിലപാടിൽ നിലയുറപ്പിച്ചത് കാണാൻ കഴിയും (അറൗള തുൽ ബഹിയ്യ ഫീ മാബയ്നൽ അശാഇറത്തി വൽ മാതുരീദിയ്യ- 86).*തൈമിയ്യ സരണി*ഹിജ്റ ഏഴാം നൂറ്റാണ്ടിൽ അവസാന കാലത്ത്കടന്നുവന്നവരാണ് ഇബ്നു തൈമിയ്യ. ഹിജ്റ 661 ഡമസ്കസിൽ ആണ് അദ്ദേഹം ജനിച്ചത്. 728 വരെയാണ് ജീവിച്ചത്. തഖിയുദ്ദീൻ എന്നും അബുൽ അബ്ബാസ് എന്നുംആദരവോടെ ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നു എല്ലാ വിജ്ഞാ നശാഖകളിലും വ്യുൽപത്തി ഉള്ള പണ്ഡിതനായിരുന്നു അദ്ദേഹം എന്ന് നിരവധി പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. അഹ്ലുസ്സുന്നയുടെ ചിന്താധാരകൾഎന്ന് നാം നേരത്തെ പരിചയപ്പെടുത്തിയ അശ്അരി മാതുരീദി സരണികൾക്ക് എതിരായി ഒരു പുതിയ സരണിരൂപപ്പെടുത്തി എന്നതാണ് ഇബ്നു തൈമിയ്യയെ കുപ്രസിദ്ധനാക്കിയത്. അഹ്ലുസ്സുന്നയുടെ ലേബലിൽ ആശയം പ്രചരിപ്പിച്ചു എന്ന് ഇബ്നു തൈമിയ്യക്കെതിരെ ആരോപണമുണ്ട്. എന്നാൽ ഇബ്നു തൈമിയ്യ തീർത്തും പുതിയ ഒരു സരണിയാണ് രൂപപ്പെടുത്തിയത്. ഗതകാലത്ത് രൂപപ്പെട്ട പ്ല ചിന്താധാരകളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവാം,എന്നാൽ അതിൽനിന്നെല്ലാം ആശയങ്ങളെ സ്വീകരിച്ചു എന്നല്ലാതെ ഏതെങ്കിലുമൊരുപ്രസ്ഥാനത്തിന്റെ വക്താവായി അദ്ദേഹത്തെ ചിത്രീകരിക്കാൻ കഴിയില്ല. ഖുർആൻ ഒന്നിനും തീർപ്പ് കല്പിക്കുന്നില്ല എന്ന് വാദിച്ച ഭൗതിക ശാസ്ത്രങ്ങളെ അടിസ്ഥാന തന്തുക്കളാക്കി വെച്ച് ഫലാസിഫ ഒരുവശത്തും തങ്ങളുടെപരിമിതമായ ബുദ്ധിക്ക് അംഗീകരിക്കാനാവുന്ന ഇസ്ലാമിക ആശയങ്ങളെ സ്വീകരിക്കുകയും, മറ്റുള്ളവ ബുദ്ധിക്ക്യോജിക്കും വിധം വ്യാഖ്യാനിക്കുകയും ചെയ്യുന്ന മുഅ്സിലുകൾ മറുവശത്തും നിലയുറപ്പിച്ചപ്പോൾ ഇവരുടെ ഇടയിൽ നിന്നും ഖുർആനിന്റെയും സുന്നത്തിന്റെയും ആശയധാരകളെ ബുദ്ധിയുടെവെളിച്ചത്തിൽ സമർത്ഥനം നടത്തിയ അശ്അരി മാതുരീദി സരണികളെ എതിർത്തു എന്നതാണ് തൈമിയ്യൻ ചിന്താധാരയുടെ ഏറ്റവും വലിയ പിശക്. ഈ രണ്ട് ധാരകളിൽ വിശ്വസിക്കുകയും ഇവക്കുവേണ്ടി അക്ഷീണ യജ്ഞം നടത്തുകയും ചെയ്ത പ്രതിഭാധനരായ പണ്ഡിത മഹത്തുക്കളെ മുഴുവൻ ഇത് സമർത്ഥിക്കാൻ വേണ്ടി മാത്രം അദ്ദേഹം കൊച്ചാക്കി ചിത്രീകരിച്ചു.ഖുർആനിലും ഹദീസിലും വന്നവയെല്ലാം അപ്പടി സ്വീകരിക്കണമെന്നും ബുദ്ധിയും യുക്തിയും പൂർണ്ണമായും അസ്ഥാനത്താണെന്നും അദ്ദേഹം വാദിച്ചു. ഇതാണ് സെലഫി മാർഗ്ഗം എന്നും ഇതിൽ നിന്നുള്ള വ്യതിയാനമാണ് അശ്അരി – മാതുരീദി സരണികൾ എന്നും അദ്ദേഹം തന്റെ മജ്മൂഅതുൽ കുബ്റാ അടക്കമുള്ള ഗ്രന്ഥങ്ങളിൽ തുറന്നുപറഞ്ഞു. ഇമാം റാസി, ഇമാം ഗസ്സാലി, ഇമാം അശ്അരി എന്നിവരടക്കമുള്ള അഹ്ലുസ്സുന്നയുടെ ഉന്നത സ്ഥാനീയരായ പണ്ഡിത മഹത്തുക്കൾക്കെതിരെ അദ്ദേഹം നിർലജ്ജംആക്ഷേപവർഷം നടത്തി.ഈമാനിന്റെകാര്യത്തിൽമുൻകാലത്തുണ്ടായിരുന്ന പിഴച്ചകക്ഷികളായ ഖദ്രിയ്യാക്കളുടെ വാദഗതികളാണ് ഇമാം അശ്അരിക്കുള്ളതെന്ന് അദ്ദേഹം ആരോപിക്കുന്നു. അഹ്ലുൽ ഹദീസിന്റെ അവലംബങ്ങളെ പറ്റി വിവരം ഇല്ലാത്തവരാണ് ഇമാം അശ്അരി എന്നും ഇമാമിന്റെ അധിക കൂട്ടാളികളും സ്വഫ്വാൻ എന്നയാളുടെ വാദത്തപിന്തുടരുന്നതിൽ ഇമാമിനെപോലെ തന്നെയാണെന്നുംതൈമിയ്യ പറയുന്നു(മജ്മൂഅതുൽ ഫതാവ 7/80)
ഈമാനിന്റെ അടിസ്ഥാനം മനസാണ്, കർമംഅതിനു പുറത്താണ്. കർമം ഇല്ലാത്തവനും ഈമാൻ ഉണ്ടാകാം ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം. ഇമാം അശ്അരി, ഇമാം ബാഖില്ലാനി, ഇമാം ബൈളാവി, ഇമാം റാസി ഇവരെല്ലാം സവിസ്തരം ലക്ഷ്യം സമർപ്പിച്ച ഒന്നാണിത്. എന്നാൽ മുഖത്തിന് പണി ആളായി തീർന്നാൽ ഇതിനെ തീമിയ്യ ഇതിന്റെ പേരിൽ മാത്രം നിരവധി പണ്ഡിതന്മാരെ തേജോവധം ചെയ്യുന്നത്കാണാനാവും. അദ്ദേഹം പറയുന്നു: ഖാളി അബൂബക്കർബാഖില്ലാനി ഈമാനിന്റെ കാര്യത്തിൽ ജഹ്‌മ് ബ്നു സ്വഫ്വാനിന്റെ വാദമാണ് പിന്തുടരുന്നത്. അബുൽഹസൻ അൽ അശ്അരിയെ പിന്തുടർ ന്നതിനാലാണത്. അദ്ദേഹത്തിന്റെ അനുയായികളിൽ മിക്ക പേരുംഇതേ സമീപനമാണ് സ്വീകരിച്ചത് (ഫതാവ ഇബ്നു തീമിയ്യ 7/19 ) .അഹ്ലുസ്സുന്നയുടെ മറ്റൊരു വിശ്വാസമായ ശഫാഅത്തിനെ സ്ഥാപിച്ച തിന്റെ പേരിൽ ഇമാം ഗസാലിയെ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. സ്വലാത്ത്കൊണ്ട് തിരുനബിയുമായി ബന്ധം സ്ഥാപിക്കുക വഴി ശിപാർശക്ക് കൂടുതൽ സാധ്യത കൈവരുമെന്ന യാഥാർത്യം വിളിച്ചു പറഞ്ഞതിന്റെ പേരിലാണ് ഇമാമവർകൾക്കെതിരിൽ അദ്ദേഹം ആക്ഷേപശരങ്ങൾ എയതത്. ശിപാർശയിലുള്ള അശാഇറതിന്റെ വിശ്വാസം മക്കാ മുശ്രിക്കുകളുടെ ബഹുദൈവ വിശ്വാസത്തിന്റെ പിൻതുടർച്ചയായാണ് തന്റെ തഫ്സീറിൽ അദ്ദേഹം പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ആക്ഷേപങ്ങൾക്ക് വിധേയരാകാത്ത പണ്ഡിതൻമാർ ലോകത്ത് വളരെ കുറവായിരിക്കുമെന്ന് വേണം മനസ്സിലാക്കാൻ. ഇമാം റാസിയെ പോലുള്ള തത്വദീക്ഷയുള്ള പണ്ഡിത ശ്രേഷ്ഠരെ ഇസ്ലാമിക വിശ്വാസപ്രമാണങ്ങളിൽ മായം ചേർത്തവരായിട്ടാണ് അദ്ദേഹം എഴുതിപ്പിടിപ്പിച്ചത്. ചുരുക്കത്തിൽ തന്റെ മുൻഗാമികൾ എല്ലാം വിശ്വാസപരമായ കാര്യങ്ങളിലടക്കം പിഴവ് സംഭവിച്ചവരാണെന്ന് നിർലജ്ജം വിളിച്ചുപറഞ്ഞു എന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും വലിയ പാതകം. അദ്ദേഹത്തിന്റെ പിൻഗാമികൾ ഇന്നുംഈ ഭീമാബദ്ധത്തെ അനുസതം പിന്തുടരുന്നു. സുലൈമാൻ ബിൻ നാസിർ അൽ അലവാൻ എന്ന തൈമിയ്യ ചിന്തകൻ അശാഇറതിനെ വളരെ മോശമായി ചിത്രീകരിച്ചത് കാണാൻ കഴിയും. വഴിപിഴച്ച ഒരു ധാരയായാണ് അശാഇറതിനെ ഇയാൾ പരിചയപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നു: ഇസ്ലാമിക വിശ്വാസ കാര്യങ്ങളിൽമിക്കവയിലും പ്രത്യേകിച്ച് അസ്മാഅ്, സ്വിഫാത്തിന്റെവിഷയത്തിൽ അഹ്ലുസ്സുന്നയുടെ വീക്ഷണമല്ല ഷൈൻഉള്ളത് മാത്രമല്ല അവരെ അഹ്ലുസ്സുന്നയുടെ ഗണത്തിൽ ഉൾപ്പെടുത്താനും സാധ്യമല്ല (അൽ ഖൗലുർ റശീദ് ഫീ ഹഖീഖത്തി ത്തൗഹീദ് 57), ഇതേ ക്രമത്തിൽവീക്ഷണപരമായി അശാഇറതിന്റെയും മാതുരീദി വൃത്തിന്റെയും എതിരിൽ നിലകൊണ്ടു എന്നുമാത്രമല്ല അവരെതാറടിക്കുകയും അവമതിക്കുകയും ചെയ്തു തൈമിയ്യൻ ചിന്താധാര.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here