ഇന്റലിജന്റ് ഡിസൈനറും സമർത്ഥിക്കാനാകാത്ത യാദൃച്ഛികതാ വാദവും

0
462

മൻസൂർ മുട്ടുംപുറംഏതൊരു വസ്തുവിലും അടിസ്താനപരമായി വൈവിധ്യം എന്ന വിശേഷണം ഉൺമ പ്രാപിക്കുന്നത് ആകർഷണീയത അതിൽ പ്രതിഫലിക്കുന്നത് കൊണ്ടായിരിക്കും. ആകർഷണീയതക്ക് മൗലികമായി രണ്ടു മാനങ്ങളുണ്ട്. ഒന്ന് ആസ്വാദനത്തിന്റെയും മറ്റൊന്ന് ആലോചനയുടെതും. മെറ്റീരിയലിസ്റ്റിക് വീക്ഷണങ്ങളിൽ മാത്രം അഭിരമിക്കുന്ന ചേതനകൾക്ക് ഒരു പക്ഷെ ആസ്വാദനവും ആലോചനയും സമ്മിശ്രമായി സമ്മേളിച്ച സ്വന്തം സ്വത്വത്തിന് പിന്നിലെ സൗന്ദര്യത്തെ പോലും ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. 125 ബില്യൺ ഗ്യാലക്സികളിൽ ഒന്നുമാത്രമാണ് ക്ഷീരപഥം (Milky way). അതിലെ നൂറു ബില്യൺ നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ് സൂര്യൻ. ഇത്രമേൽ പ്രവിശാലമായ പ്രപഞ്ചത്തിൽ ഭൂമിയിൽ നിന്നും 150 മില്യൺ കി.മീ വിദൂരതയിലുള്ള പകൽ നക്ഷത്രത്തിന്റെ കിരണം പോലും നേരിടാൻ കഴിയാത്ത പരകോടി ജനങ്ങളിൽ ഒന്നു മാത്രമായ മനുഷ്യൻ മഹാത്‌ഭുതമാണെന്ന് പറയുമ്പോൾ, മനുഷ്യനെയപേക്ഷിച്ച് ഒരു ഉറുമ്പ് എത്രമേൽ നിസ്സാരമായിരിക്കും. ആ കുഞ്ഞനുറുമ്പിന്റെ ജീവിതം പോലും ആശ്ചര്യ വായനയെ സാധ്യമാക്കുന്നുവെങ്കിൽ ഇതിനെല്ലാം പിന്നിലൊരു ശക്തിയില്ലാതെ നമുക്ക് ചുറ്റും കാണുന്നതെല്ലാം ഉൺമ പ്രാപിക്കൽ അസംഭവ്യമാണെന്നതിനെ ബുദ്ധിക്കെങ്ങനെ നിഷേധിക്കാനാകും? നമ്മുടെ ചക്രവാളത്തിനകത്തെ അലങ്കാരങ്ങളെ മാത്രം വായിക്കാൻ കഴിഞ്ഞാൽ തന്നെ മുൻമാതൃകകളില്ലാതെ ഇവയെല്ലാം ഡിസൈൻ ചെയ്ത ആർക്കിടെക്ചർ സൃഷ്ടാവാകുവാൻ തീർത്തും യോഗ്യനാണെന്ന് നമുക്ക് ബോധ്യപ്പെടും.
ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ മുതൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും തുടങ്ങി പ്രപഞ്ചത്തിലെ സർവ്വ പദാർത്ഥങ്ങളും ‌(Matter) ഒരു പ്രത്യേക ചാക്രിക വലയത്തിൽ, ചില ബയളോജിക്കൽ സൈക്ലിങ്ങിലൂടെ ചില പ്രത്യേക റിഥത്തിൽ മാത്രം സഞ്ചരിക്കുന്നതായി കാണാം. ഒരു പ്രാപഞ്ചിക ദൈവിക ക്രമം എന്നു വേണമെങ്കിൽ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.ശാസ്ത്രീയ വിശദീകരണമനുസരിച്ച് ഒരു ഉദാഹരണം നോക്കാം , അരുവിയിൽ നിന്നും തോടുകളിലുടെ പുഴയിലൂടെ കായലിലെത്തുന്ന ജലം സൂര്യ താപത്താൽ നീരാവിയായി ആകാശത്തിലേക്കുയർന്ന് മേഘകങ്ങളായി മാറി അവ വീണ്ടും മഴയായി വർഷിക്കുന്നു. അവ ജലസംഭരണികൾ വഴി കുടിവെള്ളമായും പാനീയമായും ഭക്ഷണമായും മനുഷ്യൻ ഉപയോഗിക്കുന്നു. ആ ജലാംശത്തെ വീണ്ടും ഉമനീരായും കണ്ണുനീരായും വിയർപ്പായിട്ടുമെല്ലാം അവൻ പുറം തള്ളുന്നു. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ ദിവസങ്ങളിൽ അരുവിയിൽ കണ്ട വെള്ളം തന്നെയാണ് ഈ നിമിഷം അവൻ പുറംതള്ളുന്നതെന്നർത്ഥം. ഇത്തരം ക്രമങ്ങളുടെ ഉത്ഭവങ്ങൾ യാദൃശ്ചികത എന്ന നിസ്സാരവത്കരണത്തിൽ നിരൂപിക്കുന്നതിലൂടെ ബുദ്ധി കൊണ്ടെത്തിക്കുന്ന പ്രാപഞ്ചിക രഹസ്യങ്ങളെ കേവലം മിഥ്യയായിട്ട് മാത്രമെ സമീപിക്കാനാകൂ. ഭൂഖണ്ഡങ്ങൾ മാറി പറക്കുന്ന ദേശാടന പക്ഷികൾ നമുക്ക് പരിചിതമാണല്ലോ, നീലാകാശതിന് താഴെ വട്ടമിട്ടു പറക്കുന്ന ഈ പക്ഷികൾ മുന്നിൽ നിന്ന് ചിറകടിച്ചു പറക്കുന്ന ഒരു ലീഡറും അതിന്റെ ശക്തിയിൽ ചിറകടിക്കതെ ദീർഘ നേരം ഒരേ താളത്തിലും ദിശയിലും കൂട്ടതത്തോടെ പറക്കുന്നതയി കാണാം. അവരുടെ ലക്ഷ്യസ്ഥാനനത്തെത്തിയാൽ അവിടെ കൂടുകൂട്ടി താമസിച്ച് കുഞ്ഞുങ്ങൾ വിരിഞ്ഞതിനു ശേഷം ആ കുഞ്ഞിന് പറക്കാൻ പ്രാപ്യമായിക്കഴിഞ്ഞാൽ ഉടനെ കുട്ടിയെ ഉപേക്ഷിച്ച് തളള പക്ഷി തന്റെ സ്റ്റാർട്ടിങ് പോയിന്റിൽ തിരിച്ചെത്തിയശേഷം ഒരു മാപ്പിന്റെയും സഹായം കൂടാതെ ഭൂഖണ്ഡങ്ങൾ മറികടന്ന് തന്റെ അമ്മപ്പക്ഷിയിരിക്കുന്ന രാജ്യത്തെ വനത്തിലെ ഏതോ ഒരു മരത്തിലെ ശിഖിരത്തിലുള്ള കൂട്ടിൽ പറന്നെതുന്ന ദേശാടന പക്ഷികുഞ്ഞുങ്ങൾ. ആരായിരിക്കും ഇവയ്ക്ക് താൻ സഞ്ചരിക്കേണ്ട വഴി കൃത്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ടാകുക? ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥി പറയും അതിന്റെ ജനിതക ഘടനയിൽ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന്. എങ്കിൽ അരാണ് ഇത്രമേൽ അത്ഭുതാവഹമായ പ്രോഗ്രാം വളരെ ആസൂത്രിതമായി സെറ്റ് ചെയ്തിട്ടുണ്ടാകുക ? മറുപടി പ്രകൃതിയിൽ അവസാനിക്കുന്നു എങ്കിൽ ഇവയും ഉൾകൊള്ളുന്നത് തന്നെയല്ലോ പ്രകൃതി!? അപ്പോൾ പ്രകൃതി തന്നെ അതിനെ സ്വയം സൃഷിട്ടിച്ചു എന്ന് സമ്മതിക്കേണ്ടി വരുന്നു..
ഇതു പോലെ ദിനം പ്രതി നാം അനുഭവിക്കുന്ന ജീവജാലങ്ങളെ പരിശോധിച്ചാൽ അവയുടെ സൃഷ്‌ടിപ്പിന്നു പിന്നിലെ അമാനുഷികത വ്യക്തമാകും എന്നതോടൊപ്പം കൂടുതൽ ചോദ്യങ്ങൾക്ക് മുന്നിൽ അജ്ഞതയുടെ മൗനം കൊണ്ട് ഉൾവലിയുന്ന ശാസ്ത്രത്തിന്റെ അപര്യാപ്തതയും ബോധ്യപ്പെടും.മനുഷ്യനെ സംബന്ധിച്ചെടുത്തോളം നീണ്ട പരിശ്രമത്തിലൂടെ മാത്രമേ അവന് മരം കയറാൻ സാധ്യമാകൂ. എങ്കിൽ അണ്ണാൻ കുഞ്ഞുങ്ങൾ ഒരു പരിശീലനവും ലഭിക്കാതെ ഏത് മരത്തിലും കയറാൻ സാധിക്കുന്നുവെങ്കിൽ ആരായിരിക്കും അണ്ണാൻ കുഞ്ഞിനു മരം കയറാൻ പഠിപ്പിച്ചട്ടുണ്ടാകുക ? മനുഷ്യൻ കഴിഞ്ഞാൽ ജീവൻ പോയതിനെ മണ്ണിട്ട് കുഴിച്ചുമൂടുന്ന ജീവിയാണ് ഉറുമ്പ് . അവയുടെ പ്രത്യകത ഓരോ ഉറുമ്പുകൾക്കും പ്രത്യേക ഡ്യൂട്ടികൾ അവർ നിർണ്ണയിക്കും. ചിലർ ഭക്ഷണം ശേഖരിക്കും. മറ്റു ചിലർ കൂടുണ്ടാകും. അവ മരിക്കുവോളം തങ്ങളിൽ എൽപിക്കപ്പെട്ട ജോലി കൃത്യമായി നിർവ്വഹിച്ച് കൊണ്ടിരിക്കും. ആരായിരിക്കും അവക്ക് തന്റെ ജോലിയെക്കുറിച്ച് ബോധ്യം നൽകിയത് ? കൃത്യമായ അളവിൽ കൂടുണ്ടാക്കുന്ന തേനീച്ചകളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു മുൻ പരിശീലനവും കൂടാതെ തേൻ തേടി അലഞ്ഞു കൂടണയുന്ന തേനിച്ചക്കൾക്ക് ആരായിരിക്കും ഇത്തരം മാത്തമാറ്റിക്കൽ കൃത്യത പഠിപ്പിച്ചിട്ടുണ്ടാവുക? ഇവക്കെല്ലാം ഉത്തരം അവകളിലെ കോശങ്ങളിലുള്ള ജനിതക ഘടനയിൽ രേഖപ്പടുത്തിയിരിക്കുന്നു എന്നതാണെങ്കിൽ ഇതൊരിക്കലും യാദ്യശ്ചികമായി സംഭവിക്കാൻ സാധ്യതയില്ലെന്നതിന് ഈ ഉദാഹരണങ്ങൾ തന്നെ മതിയാകും.
ഇനി കുറച്ചു സമയം സ്വന്തം സ്വത്വത്തെക്കുറിച്ചു പഠിച്ചാൽ നീ നിന്റെ ശരീരത്തെക്കുറിച്ച് അറിയുന്ന പക്ഷം നിന്റെ സൃഷ്ടാവിനെ എത്തിക്കും എന്ന തിരുവചനം ആലങ്കാരികമല്ലെന്ന് ബോധ്യപെടും. നാമറിയാതെ നമ്മുടെ സംരക്ഷണത്തിനു വേണ്ടി അവിശ്രമമായ പരിശ്രമത്തിലേർപ്പെട്ട ശാരീരിക ഘടന. ഉറങ്ങുമ്പോഴും, ഉണരുമ്പോഴും, നടത്തത്തിലും ഇരുത്തത്തിലും തുടങ്ങി ജീവിതത്തിന്റ ഓരോ നിമിഷത്തിലും ആയിരക്കണക്കിനു കേശങ്ങളാണ് പ്രവർത്തിച്ചത് കൊണ്ടിരിക്കുന്നത്. ആയിരം ട്രില്യൺ പൗരന്മാരുള്ള ഒരു രാജ്യത്തെപോലെ ശരീരത്തെ കണക്കാക്കാം. അതോടൊപ്പം കോടിക്കണക്കിനു കോശങ്ങൾ മരിക്കുകയും ജനിക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്റെ ജനന-മരണത്തിനിടക്ക് അവനെന്തെല്ലാം ചെയ്യും, ആയുസ്സ്, രോമങ്ങൾ തുടങ്ങി സർവ്വതും കോശങ്ങളിലെ ന്യൂക്ലിയസ് പാളികൾക്കുള്ളിലെ ജനിതക ഘടനയിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു കണ്ണുള്ള മനുഷ്യന് ബൈനറി വിഷൻ രൂപപ്പെടാത്തതും എല്ലാ രോമങ്ങളിൽ നിന്നും വ്യത്യസ്തമായി കൺപീലികൾ വളരാത്തത്തും തുടങ്ങിയ അത്ഭുതങ്ങളാൽ മാത്രം സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മാത്രം അമാനുഷിക സൃഷ്ടിപ്പിന് തെളിവകുന്നതാണ്. ഒരു മണിക്കൂറിൽ 243 ലിറ്റർ രക്തം ഹൃദയം പമ്പ് ചെയ്യുന്നു. ദിവസവും 8000 ലിറ്ററും ഒരു വർഷത്തിൽ 3 മില്യൺ രക്തവുമാണ് ഹൃദയം ഒരു വിശ്രമവുമില്ലാതെ ശരീരത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഇങ്ങനെ ഓരോ അവയവങ്ങൾ എടുത്താലും അവയുടെ സൃഷ്ടി വൈഭവം തന്നെ യാദച്ഛികതയെ സമ്പൂർണമായി തളളിക്കളയുന്നതോടെ അനിവാര്യമായ കാരണത്തി(essential cause) ന്റെ അനിവാര്യതയിലേക്കുള്ള നേർരേഖ പരക്കുന്നതായും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here