ഇതിനു വേണ്ടിയായിരുന്നു ചുംബന സമരം !

0
3256
സംസ്കാരവും ആത്മ ശുദ്ധിയും തീരെ ഇല്ലാത്ത ചില ന്യൂജെൻ പിള്ളാരെ കണ്ണടച്ച് വിശ്വസിക്കുകയും അവരുടെ കയ്യടി കിട്ടി “പുരോഗമന ” ചിന്തകരുടെ കൂടെ നില്ക്കാൻ കിട്ടിയ അവസരം മുതലാക്കുന്നഎം എന്‍ കാരശ്ശേരി യെ പോലോത്ത
ഏതാനും വ്യക്തികളാണ് കാര്യം ഇത്രയ്ക്ക് വശളാക്കിയത്.
കാരശ്ശേരി ചുംബന സമരത്തെ അന്ന് സപ്പോർട്ട് ചെയ്തു പേന ഉന്തിയ വരികൾ ” അവര്‍ പുറത്തിറങ്ങട്ടെ. നിങ്ങളുടെ ഈ സ്‌പെയ്‌സ് അവര്‍ ഉപയോഗിക്കട്ടെ. ചുംബിക്കട്ടെ. പ്രതീകാത്മകമായ ഒരു മൂല്യമല്ലാതെ മറ്റൊരു മൂല്യവും ഈ സമരത്തിനില്ല. നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ വേണ്ട. പക്ഷെ, വേണ്ടവര്‍ ചെയ്‌തോട്ടെ. ഇത് നിങ്ങളുടെ പ്രണയജീവിതത്തേയോ കാമജീവിതത്തേയോ പ്രതീകവല്‍ക്കരിക്കുന്നില്ല. ഇത്പുരുഷനെപ്പോലെ സ്ത്രീക്കും നിരത്തില്‍, ഹോട്ടലില്‍, തീയറ്ററില്‍, ഓഫീസില്‍ തുല്യാവകാശം ഉണ്ടെന്ന് പ്രഖ്യാപിക്കലാണ്” എന്നൊക്കെയാണ്.
ചുംബന സമരം കേവലം പ്രതീകാത്മകം ആണെന്ന് സ്ഥാപിച്ചവരുടെ കപട മുഖം പുറത്തു വന്നു. അവർ സ്വന്തം ഭാര്യയുടെ മാനം എണ്‍പതിനായിരത്തിനു വില പറഞ്ഞു. വില പേശിയപ്പോൾ മുപ്പതിനായിരം കുറച്ചു കൊടുത്തു കച്ചവടം ഉറപ്പിച്ചു. രാഹുൽ പശു പാലിനെയും സംഘത്തെയും അവരുടെ അധമ പ്രവർത്തനത്തെയും സംസ്കാരത്തെയും പ്രകീർത്തിച്ചവർ തല്കാലം ഇപ്പോൾ മുങ്ങി നടക്കുകയാണ്. വിചിത്രമായ പുതിയ വാദങ്ങൾ എഴുന്നള്ളിച്ചു മറ മാറ്റി പുറത്തു വരും. അന്നും ചില മാധ്യമങ്ങൾ അവര്ക്ക് ഓശാന പാടും. അങ്ങിനെ വീടിന്റെ അകത്തളങ്ങളിൽ ഏറ്റവും സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ നടു റോഡിൽ അനുവദിച്ചു കിട്ടും വരെ ആ “സാംസ്കാരിക പോരാട്ടം” അവർ തുടർന്ന് കൊണ്ടിരിക്കും. അങ്ങിങ്ങായി കാണുന്ന ഏതാനും സദാചാര വാദികൾ മാത്രമാണ് ഇന്നതിനു തടസ്സം. അവരെ ഒതുക്കാനുള്ള തന്ത്രങ്ങൾ മാധ്യമങ്ങളുടെ സഹായത്തോടെ മെനഞ്ഞെടുക്കുകയാണ് ‘സാംസ്കാരിക നായകരുടെ’ പ്രധാന തൊഴിൽ. ആണും പെണ്ണും തൊട്ടുരുമ്മി ഇരുന്നാൽ മാത്രം കിട്ടുന്ന ‘ലിംഗ സമത്വ’ ത്തിനു നില കൊള്ളുന്നതും ഈ സാംസ്കാരിക നായകരാണ്. സാംസ്കാരിക മൂല്യങ്ങളെ തിരിച്ചറിയാൻ പറ്റാത്ത സാംസ്കാരിക പ്രവര്ത്തകരും ജന നായകരുമാണ് നമ്മുടെ നാടിന്റെ ശാപം. ചുംബന സമരം പുരോഗമനത്തിന്റെ അല്ല മറിച്ച് സാമ്കാരിക അധപ്പതനത്തിന്റെ പ്രതീകമാണ് എന്ന് അവർക്ക് തിരിച്ചറിവുണ്ടായില്ല. സ്വന്തം മക്കളുടെയും ഭാര്യയുടെയും ശരീരം വിറ്റു കാശുണ്ടാക്കുന്ന ‘സംസാരിക പ്രവർത്തകരെ’ താലോലിച്ചു വളർത്തിയ ചാനെലുകൾ എന്താ ചുംബന സമരം പോലെ ഇതൊക്കെ ഇപ്പൊ ആഘോഷമാക്കത്ത്?.  ഓണ്‍ലൈൻ പെണ് വാണിഭം വരെ എത്തി നില്കുന്ന ദുരന്തത്തിലേക്ക് കേരളത്തെ കൊണ്ടത്തിക്കുന്നതിൽ എം എന്‍ കാരശ്ശേരിയെ പോലുള്ള സാംസ്‌കാരിക പ്രവർത്തകരും മാധ്യമങ്ങളും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here