ആരോഗ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ?

0
4169

ആരോഗ്യപാഠങ്ങള്‍

ഖുര്‍ആന്‍ ശരീഫ്. അ ഖുര്‍ആനില്‍ പറയാത്തതായി ഒന്നുമില്ല. ഈ ഭൂമി ലോകത്തെ സര്‍വ്വ കാര്യങ്ങളെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പോകത്തെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യന് വേണ്ടിയാണ്. ആ മനുഷ്യന് ആദ്യമായി വേണ്ടത് ആരോഗ്യമാണ്. ആ, ആരോഗ്യത്തെ കുറിച്ചും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.

images
ഒരു മനുഷ്യന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം രണ്ടെണ്ണമാണ്.
1) ഈമാന്‍, 2) ആരോഗ്യം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രധാനമാണ് ആരോഗ്യം. ആ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയും കടമയാണ്. അതിനാദ്യമായി വേണ്ടത് നല്ല ഭക്ഷണവും വ്യായാമവുമാണ്. ഇന്ന് അമിത ഭക്ഷണവും കൂടുതല്‍ വിശ്രമവുമാണ് സകലരോഗത്തിനും കാരണം. ഇന്ന് നമുക്ക് മുന്നില്‍ കാണുന്ന പലരും പല രോഗത്തിനും അടിമപ്പെട്ടവരാണ്.കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് കാന്‍സര്‍. ആദ്യമൊക്കെ കാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് കേട്ട് കേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് നമ്മുടെ ചുറ്റുമുള്ള പലരും കാന്‍സര്‍ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. 20 ന്റെയും 30ന്റെയും ഇടയിലുള്ള യുവാക്കള്‍ ഡയാലിസിസ് ചെയ്യുന്നവര്‍ പെരുകുന്നു.ഇന്ന് കേരളത്തിലെ സ്ത്രീകളില്‍ വ്യാപിക്കുന്ന കാന്‍സര്‍ 2 വിധമാണ്. 1) ബ്രസ്റ്റ് (യൃലേെ) കാന്‍സര്‍ 2) ഗര്‍ഭാഷയ കാന്‍സര്‍. ഗര്‍ഭാവസ്ഥയിലെ കൂടുതല്‍ മരുന്നുകളുടെ ഉപയോഗമാണ്.ഗര്‍ഭാഷയ കാന്‍സറിന് കാരണം. മരുന്നുകളുടെ ഉപയോഗം മാതാവിനും, കുഞ്ഞിനും അപകടാവസ്ഥ ഉണ്ടാക്കുന്നു. മരുന്നുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നു. 4 മലക്കുകള്‍ ഒരു പെണ്ണിന്റെ പ്രസവത്തിന് കാവല്‍ നില്‍ക്കും എന്നാണ്.
ആരോഗ്യം സ്വര്‍ഗ്ഗീയ അനുഗ്രഹമാണ്.
‘ഇമാം ശാഫിഈ (റ) പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ മനുഷ്യന്റെ ദീനിനെയും, ദുന്‍യാവിനെയും നശിപ്പിക്കും. അമിതമായ ഉറക്കം, അമിത ഭക്ഷണം, കൂടുതല്‍ സംസാരം.’ അതുപോലെ തന്നെ ഇമാം ദജൗരി (റ) വും റിപ്പോര്‍ട്ട് ചെയ്യുന്നു.: അഞ്ച് കാര്യങ്ങള്‍ അവന്‍ നിരന്തരം ജീവിതത്തില്‍ ചെയ്യുമ്പോഴാണ് അവന്‍ രോഗിയായിത്തീരുന്നത്. 1) അമിതമായ ഭക്ഷം 2) അമിത സംസാരം 3) അമിതമായ ഉറക്കം 4) അമിത ജോലി 5) അമിത വിശ്രമം.
1. അമിതമായ ഭക്ഷണം
ഭക്ഷണം, വെള്ളം അമിതമാവരുത് നബി (സ്വ) പറഞ്ഞു. ഒരു മനുഷ്യന്റെ വയറ്റില്‍ 3 ല്‍ 1 ഭാഗം ഭക്ഷണം 3 ല്‍ 1 ഭാഗം വെള്ളം 3ല്‍ 1 ഭാഗം ശ്വാസനം. നബി (സ്വ) പറഞ്ഞു. സര്‍വ്വ രോഗത്തിന്റെയും മാതാവ് അവന്റെ വയറാണ്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴക്കുക. കഴിച്ചാല്‍ തന്നെ വയര്‍ നിറയരുത്. വിശക്കാത്ത സമയത്ത് കഴിക്കുന്ന ഭക്ഷണം മാരഗമായ രോഗങ്ങള്‍ക്ക് ഇടവരുത്തുന്നു. ഉദാ: നീര്, ട്യൂമര്‍.
‘ഏറ്റവും മോശമായ പാത്രം വയര്‍ നിറക്കുന്ന പാത്രമാണ്. പഴം കൊണ്ട് തുടങ്ങുക.’ പ്രഭാത ഭക്ഷണം നന്നാക്കുക. ‘ എല്ലാ അവയവങ്ങള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ഭക്ഷണം ഈത്തപ്പഴമാണ്. ന ബി (സ്വ) പറഞ്ഞു. ഈത്തപ്പഴം ഇല്ലാത്ത വീട്ടില്‍ ഭക്ഷണമില്ല. ജീവിതത്തില്‍ മാരഗരോഗം ഇല്ലാതിരിക്കാന്‍ ദിവസവും ഒരു ഈത്തപ്പഴമെങ്കിലും കഴിക്കണം. ‘ഉമര്‍ ഖാളി (റ) പറഞ്ഞു: രാവിലെ 10 ഈത്തപ്പഴവും ഒരു പഴുത്ത തൊലികറുത്ത നേന്ത്രപ്പഴവും ഒരു ഗ്ലാസ് പാലും കുടിച്ചാല്‍ പിറ്റേ ദിവസം വരെ ഒന്നും കഴിച്ചില്ലെങ്കില്‍ പ്രശ്‌നമില്ല. നബി (സ്വ) പറഞ്ഞു.: രോഗശമനത്തിന് നിങ്ങള്‍ രണ്ടെണ്ണം ഉപയോഗിക്കുക. അത് തേനും, ഖുര്‍ആനുമാണ്.
ഈത്തപ്പഴവും ഒരു ഗ്ലാസ് കിണറ്റില്‍ നിന്ന് കോരിയ വെള്ളവും കുടിച്ചാല്‍ ഓര്‍മ്മശക്തി നിലനില്‍ക്കും. ഗര്‍ഭകാലത്ത് ഈത്തപ്പഴം കഴിക്കുന്നത് വേദന കുറയുന്നതിനും, പ്രസവ സുരക്ഷക്കും, നടുവിനുണ്ടാകുന്ന ്പകടങ്ങളില്‍ നിന്നും മറ്റു വേദനകള്‍ക്കും ശമനമാണ്. ഭക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് പശുവിന്‍ പാല്‍. പാല്‍ എല്ലുകള്‍ക്ക് ബലം ലഭിക്കും. ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചാല്‍ ഹൃദയത്തിന് ശക്തിയുണ്ടാവും. ആരോഗ്യം നിലനില്‍ക്കുന്നു,മാനസിക ശക്തി ലഭ്യകരമാകുന്നു. ഇത് അല്ലെങ്കില്‍ ഗര്‍ഭിണികള്‍ കഴിക്കേണ്ടത് 7 ഈത്തപ്പഴം, പകുതി കക്കിരി, 1 ഗ്ലാസ് വെള്ളം (കിണറ്റില്‍ നിന്ന് കോരിയത്) സവര്‍ജില്ലി ഉച്ചക്ക് കഴിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും പച്ചക്കറി കഴിക്കുക. ആര്‍ത്തവ സമയത്ത് പരിപ്പ്, കിഴങ്ങ്, പയര്‍ മുതലായവ ഒഴിവാക്കുക. പഴുത്ത പപ്പായ കഴിക്കുന്നത് പതിവാക്കുക. പഴുത്ത് പപ്പായ ആര്‍ത്തവ വയര്‍ വേദന ഇല്ലാതാക്കും. ഗര്‍ഭ പാത്രത്തെ ശക്തിപ്പെടുത്താന്‍ പപ്പായ കഴിക്കുന്നത് നല്ലത്. തവിടു കളയാത്ത ഭക്ഷണം ശരീരത്തിന്ന ഏറെ ഗുണം ചെയ്യും. ആഴ്ചയില്‍ ഒരു ദിവസം മാംസം കഴിക്കണം. ആഴ്ചയില്‍ 4 തവണയെങ്കിലും മത്സ്യം കഴിക്കണം. മുള്ളുകള്‍ തിന്നുന്നത് നല്ലത്. ചെറിയ മത്സ്യം കൂടുതള്‍ ഗുണകരം. മത്തിയുടെ മുള്ള് ഏറെ ഗുണകരം. തൈറോഡ് രോഗത്തെ മത്തി കൊണ്ട് സുഖപ്പെടുത്തും.

h
ആഇശ (റ) പറഞ്ഞു: നബി (സ്വ) താല്‍പര്യത്തോടെ കഴിച്ച പച്ചക്കറി ചുരങ്ങയാണ്. ചുരങ്ങ വയര്‍ പുകച്ചല്‍, വേദന എന്നിവക്ക് പരിഹാരമാണ്. ബി.പി.കുറയാന്‍ മുരിങ്ങയിലയും, ചീരകവും നല്ലതാണ്. വെന്ത ഭക്ഷണത്തിന് മുമ്പായി പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക.സാധാരണ ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കുകയാണെങ്കില്‍ ദോഷം സംഭവിക്കും. കക്കിരിയും, ചെറിയ ഉള്ളിയും, കാരറ്റും, നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉണ്ടാവില്ല. (ഭക്ഷണത്തിന് മുമ്പ് സ്ഥിരമായി കഴിച്ചാല്‍). കോി ബിരിയാണിയുടെ കൂടെ തൈര് ഉപയോഗിക്കരുത്. രക്തശുദ്ധിയും, മുഖസൗന്ദര്യവും കുറയും.
മത്സ്യത്തോടൊപ്പം പാലും, മുട്ടയും കഴിക്കരുത്. വെന്തതും, വേവാത്തതും. പുളി, മധുരം തൊട്ടുള്ളത്. ഇല്ലാത്തത്. കരയിലുള്ളത്, കടലിലുള്ളത്. എന്നിവയും ഒരുമിച്ച് കഴിക്കരുത്. തൈര്, നാരങ്ങ അച്ചാര്‍ ഒരുമിച്ച് കഴിച്ചാല്‍ ഉദര രോഗങ്ങള്‍ക്കും മറ്റും കാരണമാവുന്നു.
ബേക്കറി സാധനങ്ങള്‍ കഴിക്കുന്നവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. അതിന് പിറകെ മറ്റ് രോഗങ്ങളും ഉണ്ടാവും. നമ്മുടെ വയറിന്റെ ഒരു ഭാഗം ഫ്രീയായി വിടണം. നിറച്ച് കഴിക്കുമ്പോള്‍ നമ്മുടെ യീറ്യ ുൃീരല െകുറയുന്നു. രാത്രി മഗ് രിബിന് ശേഷം ഭക്ഷണം കഴിക്കുക.
2. അമിത സംസാരം.
അമിത സംസാരം ഹൃദയത്തെ ക്ഷീണിപ്പിക്കും. 2 മണിക്കൂര്‍ സംസാരിക്കുന്ന ഊര്‍ജ്ജം കൊണ്ട് 30 ദിവസം പാറ പൊട്ടിക്കുന്ന ജോലി ചെയ്യാം. ശാരീരിക തലത്തിലും, മാനസിക തലത്തിലും പ്രഷര്‍ കൂടും. സംസാരം അമിതമായാല്‍ പ്രതിരോധശേഷിയും കുറയും.
നബി (സ്വ) പറഞ്ഞു: സംസാരിക്കാനറിയില്ലെങ്കില്‍ മൗനം പാലിക്കുക.
3. അമിത ഉറക്കം
അമിത ഉറക്ക് ബുദ്ധിയെയും ഓര്‍മശക്തിയെയും ഇല്ലാതാക്കും. പകലുറക്കം കഫം കെട്ട്, ശ്വാസരോഗം എന്നിവക്ക് കാരണമാവും. എന്നാല്‍ ചിലര്‍ക്ക് പകല്‍ ഉറക്കം സുന്നത്താണ്. പകല്‍ ഉറക്കം സുന്നത്തുള്ളവര്‍ തഹജ്ജുദ് നിസ്‌കരിക്കുന്നവര്‍ക്കാണ്. അതും ളുഹ്‌റിന് മുമ്പാണ് ഉറങ്ങേണ്ടത്.
ശൈത്വാന്‍ അപകടത്തില്‍ പെടുത്തുന്നത് അസറിന് ശേഷമാണ്. അത്‌കൊണ്ട് തന്നെ അസറിന് ശേഷവും മഗ് രിബ്, ഇശാഅ് ഇവക്കിടയിലും ഉറങ്ങാന്‍ പാടില്ല. ദിവസവും 8 മണിക്കൂറില്‍ കവിഞ്ഞുറങ്ങാന്‍ പാടില്ല. അമിത ഉറക്കം മനുഷ്യനെ എല്ലാ രീതിയിലും നാശം ചെയ്യും.
4.അമിത ജോലി
അമിത ജോലി ചെയ്യരുത്. ജോലി നല്ലത് പകല്‍ സമയമാണ്. രാത്രി വിശ്രമസമയമാണ്. കൂടുതല്‍ ജോലി ചെയ്യുന്നത് നമ്മുടെ ശരീരത്തെ ക്ഷീണിപ്പിക്കും. ജോലിയോടൊപ്പം തന്നെ ആവശ്യമായ ആഹാരവും കഴിക്കണം. അല്ലാത്തപക്ഷം പലരോഗങ്ങളും പിടികൂടും.
5. അമിത വിശ്രമം
അമിത വിശ്രമം മനുഷ്യനെ എല്ലാ രീതിയിലും ദോഷം ചെയ്യുന്നു. ആധുനിക യന്ത്രവല്‍ക്കരണത്തോടെ മനിഷ്യന്മാര്‍ മടിയന്‍മാരായിരിക്കുന്നു. പണ്ട് കാലങ്ങളിലൊക്കെ വിറക് കത്തിച്ചായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് എല്ലാം വൈദ്യുതിയിലേക്ക് മാറിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഓവനില്‍ നിന്നുണ്ടാകുന്ന ഭക്ഷണം കാന്‍സറിന് കാരണമാവുന്നു. വിശ്രമം കാരണമാണ് കാന്‍സര്‍ പോലെതന്നെ ‘ലിവര്‍ സിറോസിസ്’ എന്ന രോഗവും പെരുകുന്നത്. ഈ രോഗം ആദ്യമൊക്കെ ലഹരി ഉപയോഗിക്കന്നവരിലാണ് കണ്ടുവരുന്നത്. എന്നാല്‍ ഇന്ന് ലഹരി ഉപയോഗിക്കാത്തവര്‍ക്കും ഈ രോഗം കാണുന്നു. ഡോക്ടര്‍മാര്‍ പറയുന്നത് ഇതിനെല്ലാം കാരണം അമിത വിശ്രമം തന്നെയാണ്.
നബി (സ്വ) പറഞ്ഞു: പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്യേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
നാം എല്ലാറ്റിലും മിതത്വം പാലിക്കണം നബി (സ്വ) പറഞ്ഞു: അല്ലാഹുവിന് ആരോഗ്യമാണ് ഇഷ്ടം. അത് കൊണ്ട് തന്നെ ആരോഗ്യമുള്ള ശരീരത്തിലേക്ക് നോക്കി അല്‍ഹംദുലില്ലാ എന്ന് പറയുക.നബി (സ്വ) പറഞ്ഞു.: കരിഞ്ചീരകം മരണ മൊഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും ശമന ഒഷധമാണ്. അത് പോലെ തന്നെ ശരീരത്തിലെ ഓരോ അവയവങ്ങളിലേക്കും രക്തസഞ്ചാരം എത്താന്‍ സഹായിക്കുന്ന ദിവ്യ ഔഷധമാണ് നിസ്‌ക്കാരം. ആ 5 വഖ്ത് നിസ്‌കാരത്തിലും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.
മുഹമ്മദ് ആമിര്‍.ആര്‍

 

LEAVE A REPLY

Please enter your comment!
Please enter your name here