ആധുനിക പ്രശ്‌നങ്ങള്‍ക്ക് നാമെങ്ങെനെയാണ് പരിഹാരം കണ്ടെത്തുക

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

0
2033

അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഇന്നത്തെ പണ്ഡിതന്മാര്‍ക്കൊള്ളൂ. സ്വഹാബാക്കള്‍ സൂക്ഷ്മതയോടെയായിരുന്നു ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവരോടൊരു കര്‍മ്മശാസ്ത്ര പരിഹാരം ചോദിച്ചാല്‍ അങ്ങനെ സംഭവിച്ചോ എന്നവര്‍ അന്വേഷിക്കും. ഉണ്ട് എന്ന മറുപടി ലഭിച്ചാല്‍ മാത്രമേ അവര്‍ അതിന് പരിഹാരം നിര്‍ദേശിച്ചിരുന്നുള്ളൂ. ഇല്ല എന്നാണ് മറുപടിയെങ്കില്‍ സംഭവിച്ചതിന് ശേഷം മടങ്ങിവരാന്‍ അവശ്യപ്പെടും. ഇതായിരുന്നു അവരുടെ ശൈലി. പിന്നെ അക്കാലത്ത് പ്രശ്‌നങ്ങള്‍ കുറവും മറുപടി പറയാന്‍ ആളുകളേറെയുമായിരുന്നു.
പിന്നീട് കാര്യങ്ങള്‍ തല തിരിയാന്‍ തുടങ്ങി. പ്രശ്‌നങ്ങള്‍ ഏറുകയും പരിഹാരം പറഞ്ഞു തരാന്‍ പറ്റു പണ്ഡിതന്മാര്‍ കുറയുകയും ചെയ്യുന്ന അവസ്ഥ. ഈ ഘട്ടത്തില്‍ അയോഗ്യര്‍ മത കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ പണ്ഡിതന്മാര്‍ക്ക്  വിശാലമായ രീതിയില്‍ സമീപിക്കേണ്ടി വന്നു. അനര്‍ഹര്‍ ഇടപെട്ട് മതത്തെ മലിനപ്പെടുത്താതിരിക്കാന്‍, സംഭവിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും മറുപടി അവര്‍ മുന്നേ പറഞ്ഞു വെച്ചു. അതെവിടെയാണ് രേഖപെടുത്തിയിട്ടുള്ളതെന്ന് കണ്ടെത്തലാണ് നമ്മുടെ ദൗത്യം.
നാളിതുവരെ സംഭവിച്ചിട്ടില്ലെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ള ചെറിയൊരു കാര്യങ്ങള്‍ക്കു പോലും മറുപടി അവര്‍ രേഖപെടുത്തിയിട്ടുണ്ട്. എത്രത്തോളമെന്ന് വെച്ചാല്‍, ഒരാള്‍ക്ക് യഥാര്‍ത്ഥ മരണം സംഭവിച്ചു. മരിച്ചു എന്ന് തെറ്റിദ്ധരിച്ചതല്ല, അതിന് ശേഷം അയാള്‍ക്ക് ജീവന്‍ തിരിച്ചു ലഭിച്ചാല്‍ എന്നതിനെ കുറിച്ചു പോലും അവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നാമത്തെ ജീവിതത്തില്‍ ദുര്‍മാര്‍ഗിയായി ജീവിച്ച ആള്‍ മരണത്തിന്റെ ഭയാനകത അനുഭവിച്ചത് കൊണ്ടോ മറ്റോ രണ്ടാമത്തെ ജീവിതത്തില്‍ സ്വാലിഹായി ജീവിച്ചാല്‍ അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുമോ, അല്ലെങ്കില്‍ ഒന്നാം ജീവിതത്തില്‍ സ്വാലിഹായി ജീവിച്ചയാള്‍ രണ്ടാം ജീവിതത്തില്‍ നരകാവകാശിയാകുമോ. മറുപടിയായി പണ്ഡിതന്മാര്‍ പറയുന്നു. ഇവിടെ അയാളുടെ ഒന്നാമത്തെ ജീവിതത്തെയാണ് പരിഗണിക്കുക. അതിലയാള്‍ ദുര്‍മാര്‍ഗിയാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുകയും സത്കര്‍മിയായിരുന്നുവെങ്കില്‍ പ്രതിഫലം ലഭിക്കുകയും ചെയ്യും. രണ്ടാമത്തെ ജീവിതത്തില്‍ അയാള്‍ക്ക് കീര്‍ത്തനം (തക് ലീഫ്) ഇല്ല. കര്‍മങ്ങള്‍ക്ക് സ്വീകാര്യതയുമില്ല. പിന്നീട് അയാള്‍ വീണ്ടും മരിച്ചാല്‍ സാമൂഹിക ബാധ്യതയായ കുളിപ്പിക്കല്‍, മരണപ്പുടവ ധരിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്യ മരണത്തില്‍ ചെയ്തിട്ടുണ്ടാകുമല്ലോ. രണ്ടാം മരണ ശേഷം മറവുചെയ്യുക എന്ന ഫര്‍ള് മാത്രമേ മൂസ് ലിമീങ്ങള്‍ക്കു ബാധ്യതയാവുകയൊള്ളൂ. അപ്പോഴൊരു സംശയമുണ്ടാകും, നബി (സ) യുടെ ഉപ്പയും ഉമ്മയും മരണ ശേഷം വീണ്ടും ജീവിച്ചു ശഹാദത്ത് കലിമ ചൊല്ലി മുസ് ലിമായതാണെന്ന അഭിപ്രയാത്തിന് നിലനില്‍പ്പുണ്ടോ. രണ്ടാം ജീവിതത്തില്‍ തക് ലീഫ് (കല്‍പ്പന)ഇല്ലെങ്കില്‍ അവരുടെ ഇസ്ലാം സ്വീകാര്യമാകുമോ. ഇതിന് ഇമാം ഖുര്‍തുബി മറുപടി പറഞ്ഞിട്ടുണ്ട്. അത് നബി (സ) യുടെ പ്രത്യേകതയാണ്. അത് അവിടുത്തോടുള്ള ആദരവിന്റെ ഭാഗമായി അല്ലാഹു നിശ്ചയിച്ചതാണ്.
എന്റെയൊക്കെ അനുഭവത്തില്‍ ഇതേ വരെ ബന്ധപ്പെടേണ്ടി വന്ന മസ്അലകള്‍ക്കൊന്നും ഫിഖ്ഹി ഗ്രന്ഥങ്ങളില്‍ നിന്ന് മറുപടി ലഭിക്കാതിരുന്നിട്ടില്ല. ഒരു സംഭവം ഓര്‍മ വരുന്നു, എടക്കരയ്ക്ക് അടുത്തുള്ള ഒരു ഹാജ്യാരുടെ വീട്ടില്‍ ജോലി ചെയ്തിരു അമുസ് ലിം ദമ്പതികള്‍ മരണപ്പെട്ടു. അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ മക്കളില്ലാത്ത ഹാജ്യാരുടെ വീട്ടിലാണ് വളര്‍ത്. കുട്ടിയെ മദ്‌റസയില്‍ ചേര്‍ക്കണമെും ഖുര്‍ആന്‍ പഠിപ്പിക്കണമെന്നുമുണ്ട്. പക്ഷേ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ശഹാദത്ത് കലിമ ചൊല്ലിയതുകൊണ്ട് മുസ് ലിമാവുകയില്ലല്ലോ. കുട്ടിയെ ഖുര്‍ആന്‍ പഠിപ്പിക്കൽ അനുവദനീയമാകുമോ എറിയാന്‍ എന്നെ സമീപിച്ചു. ഞാന്‍ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ പരതി,  ഫത്ഹുല്‍ മുഈനില്‍ ശഹാദത്ത് മൊഴിഞ്ഞ  അടിമക്കുട്ടിയോട് നിസ്‌കാരം കല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. തുഹ്ഫയിലെ കിതാബുൽ ജനാഇസില്‍ ഈ വിഷയം സംബന്ധിയായി കൂടുതല്‍ പറയുന്നു. ഹാജ്യാരുടെ അഭിലാഷം നടന്നു. കുട്ടിയെ ഖുര്‍ആന്‍ പഠിപ്പിക്കാമൊയിരുു ശറഇന്റെ വിധി.
ധന്യന്തരം കഷായം ആവശ്യമുള്ളവര്‍ രാജ്യത്തൊട്ടാകെ സഞ്ചരിച്ച് ഔഷധച്ചെടികള്‍ ശേഖരിച്ച്  പാകപ്പെടുത്തേണ്ട ആവശ്യം ഇന്നില്ല. വൈദ്യശാലകളില്‍ ചെന്ന് വാങ്ങിയാല്‍ മതി. അതിന്റെ ചെടികള്‍ പറിച്ചെടുക്കാനും പാകപ്പെടുത്താനും പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുണ്ട്. അതെവിടെ എന്ന് കണ്ടെത്തി സ്വീകരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഇത് പോലെ ആധുനിക പ്രശ്‌നങ്ങള്‍ക്ക് ഇമാമീങ്ങള്‍ എവിടെയാണ് പരിഹാരം രേഖപ്പെടുത്തി വെച്ചിട്ടുള്ളത് എന്ന് തിരഞ്ഞ് കണ്ടുപിടിക്കുകയാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here