അതും മാധ്യമത്തിന്റെ കളവായിരുന്നു

0
2506

‘ വനിതാ സൂഫി ഫോറം……… ‘ നോക്കൂ ഭാഷ പഠിക്കാത്തത് കൊണ്ട് മാധ്യമക്കാരന് പററിയ മഹാ അമളി……
എല്ലാ വിധ അനാചാരങ്ങളെയും തള്ളിപ്പറഞ്ഞ സമ്മേളനം ഒരു വിവാദവും ബാധിക്കാതെ വന്‍ വിജയമായപ്പോള്‍ നിരാശരായ ശത്രുക്കള്‍ അവസാനം ഒരു വനിതാ പ്രോഗ്രാമിനെ അണിയിച്ചൊരുക്കി സമ്മേളനക്കാരെ ഒതുക്കിക്കളയാമെന്ന് കരുതി . സൂഫിസത്തെ കുറിച്ച് ഇന്ത്യയിലും വിദേശത്തും ഗവേഷണം നടത്തുന്നവരില്‍ പത്രപ്രവര്‍ത്തകരായ സ്ത്രീകളും ഫെമിനിസ്റ്റുകളും ഉണ്ട്. ഇവര്‍ സൂഫിസത്തിന്റെ മേല്‍ വിലാസത്തില്‍ പ്രവര്‍ത്തിച്ച് ഔദ്യോഗിക മാനം കൈ വരുത്താന്‍ ശ്രമിക്കാറുണ്ട് സൂഫിസത്തെ വികലമായി ചിത്രീകരിക്കുന്ന ഇവരെ യഥാര്‍ത്ഥ ധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂടെ ഇരുത്തി ചര്‍ച്ചയും സംവാദവും നടത്തി നേരായ വഴിയിലേക്ക് ക്ഷണിക്കലായിരുന്നു ലക്ഷ്യംസൂഫിസവും ഫെമിനിസവും ഒന്നല്ല എന്നും സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കിയ പ്രവര്‍ത്തന മണ്ഡലങ്ങളും ഉത്തരവാദിത്തങ്ങളും എന്താണെന്നും പഠിപ്പിച്ച് കൊടുത്തേ പറ്റൂ…

151597-154855 (1)

സെമിനാറിന്റെ പിറ്റേന്ന് മാധ്യമക്കാരന്റെ വക ഫോട്ടോ സഹിതം ഒരു റിപ്പോര്‍ട്ട് ‘ പുരുഷന്‍മാര്‍ക്ക് താടിയും സ്ത്രീകള്‍ക്ക് ഹിജാബും നിര്‍ബന്ധമില്ലെന്ന് വനിതാ സൂഫി ഫോറം ‘ആരും വിശ്വസിച്ച് പോകുന്ന ഫോട്ടോയും റിപ്പോര്‍ട്ടും പുരുഷന്മാരുടെ പ്രോഗ്രാമുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമം അവര്‍ക്കിഷ്ടപ്പെട്ട ഇടം തന്നെ കണ്ടെത്തിപള്ളിയില്‍ പോലും നിസ്‌കാരത്തിന് കൂട്ട് സത്രീ ഇല്ലെങ്കില്‍ ഇവര്‍ക്ക് റാഹത്താകാറില്ലല്ലോ സത്യത്തില്‍ സംഭവിച്ചതെന്താണ് സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിച്ച പരിപാടിയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. പക്ഷേ മാധ്യമക്കാരന്‍ അവിടെ നുഴഞ്ഞ് കയറി ഫോട്ടോ എടുത്തു പിന്നെ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാതെ പച്ചക്കളം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റും എന്നെ ബന്ധപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടും നാമാരും അതില്‍ പങ്കെടുക്കാത്തത് കൊണ്ടും യാഥാര്‍ത്ഥ്യം എന്താണെന്നറിയാതെ പ്രതികരിക്കാന്‍ പറ്റില്ലല്ലോ
താടിക്കെതിരെയോ ഹിജാബിനെതിരെയോ ഒരു പ്രമേയവും അവിടെ പാസാക്കിയിട്ടില്ല താടിവെക്കലും ഹിജാബ് വെക്കലും കൊണ്ട് മാത്രം സൂഫിസം ആകില്ലെന്നും ഇസ്ലാമിക ജീവിത രീതി പൂര്‍ണമായി ഉള്‍കൊള്ളുമ്പോള്‍ മാത്രമേ തസവ്വുഫിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്നുമാണ് അവിടെ പറഞ്ഞത് ഇത് നേരെ തിരിച്ചിട്ട് താടിയും ഹിജാബും നിര്‍ബന്ധമില്ല എന്ന് പച്ചക്കള്ളമെഴുതി മാധ്യമക്കാരന്‍. പാവം…പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാന്‍ ഭാഷയറിയണ്ടേ.

sorrow

 

അതുമല്ല രസം ……. സൂഫി സമ്മേളനത്തിന്റെ മുഖ്യ സംഘാടകയും നിസാമുദ്ധീന്‍ ദര്‍ഗയിലെ പ്രശസ്ത വനിത സൂഫിയുമായ സാദിയ ദഹ്‌ലവി പ്രസംഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത് . കേള്‍ക്കണോ മാധ്യമക്കാരന് പറ്റിയ അമളി. സാദിയ ദഹ്‌ലവി എന്നാണ് പ്രോഗ്രാം നോട്ടീസില്‍ എഴുതിയത് എന്നാല്‍ ദില്ലികീ മശ്ഹൂറ സഹ്ഫി സാദിയ ദഹ്‌ലവി എന്നാണ് പേര് വിളിച്ചത് ‘ ഡല്‍ഹിയിലെ പ്രശസ്ത പത്രപ്രവര്‍ത്തക സാദിയ ദഹ്‌ലവി എന്നര്‍ത്ഥം സഹ്ഫി എന്നാല്‍ പത്രപ്രവര്‍ത്തകയാണെന്ന് അറിയാത്ത മാധ്യമക്കാരന്‍ കരുതി ഇത് ഡല്‍ഹിയിലെ പ്രശസ്ത സൂഫിയാണെന്ന് ‘ സൂഫിയും സഹ്ഫിയും തമ്മിലുള്ള അര്‍ത്ഥവ്യത്യാസം പോലും അറിയാത്ത ഇവരെയോര്‍ത്ത് ലജ്ജിക്കുകയേ വഴിയുള്ളൂ.. എന്നിട്ട് വെച്ച് കാച്ചി നിസാമുദ്ധീന്‍ ദര്‍ഗയുമായി ബന്ധപ്പെട്ട ആളും സൂഫി സമ്മേളനത്തിന്റെ മുഖ്യ സംഘാടകയും ഡല്‍ഹിയിലെ പ്രശസ്ത സൂഫിയുമായ സാദിയ ദഹ്‌ലവിയെന്ന്പച്ചക്കള്ളമാണിത്നിസാമുദ്ധീന്‍ ദര്‍ഗയുമായോ സൂഫി സമ്മേളനത്തിന്റെ സംഘാടനവുമായോ ഇവര്‍ക്ക് ഔദ്യോഗികമായി ഒരു ബന്ധവുമില്ല.

(അമീന്‍ മുഹമ്മദ് ഹസന് സഖാഫി)

LEAVE A REPLY

Please enter your comment!
Please enter your name here