ഇബ്നു മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: തിരുനബി(സ്വ) ശക്തമായ പനി ബാധിച്ചു കിടക്കവെ ഞാന്‍ തിരുസന്നിധിയില്‍ ചെന്നു. ”കഠിനമായ പനി അങ്ങേയ്ക്ക് ഇരട്ടി പ്രതിഫലം ലഭിക്കാന്‍ വേണ്ടിയായിരിക്കും അല്ലേ…” ഞാന്‍ ചോദിച്ചു. തിരുനബി(സ്വ) അരുളി: രോഗം ബാധിച്ചാല്‍ മരത്തില്‍ നിന്ന് ഇലയുണങ്ങി കൊഴിയുന്നതു പോലെ പാപങ്ങള്‍ അവനില്‍ നിന്ന് കൊഴിഞ്ഞ് പോകും (ബുഖാരി).
പനി പുതിയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, ടൈഫോയ്ഡ് തുടങ്ങി പല പേരുകളില്‍ പലവിധം പനികള്‍ക്ക് ദിനേന ആയിരക്കണക്കിനാളുകള്‍ ചികിത്സ തേടുന്നു. പനി ബാധിച്ചാല്‍ കുളിക്കാന്‍ നാം ശ്രമിക്കാറില്ല. എന്നാല്‍ ഉഷ്ണ സംബന്ധമായ പനിക്ക് തണുത്ത വെള്ളത്തില്‍ ശരീരം തണുപ്പിക്കലാണ് പരിഹാരമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
”പനിയുടെ ചൂട് നരകാഗ്നിയുടെ ഭാഗമാണ്”(ഹദീസ്).
പുതിയ കാലത്തുള്ള ചില പ്രധാന പനികളെ പരിചയപ്പെടാം.
ഡെങ്കിപ്പനി
ഈഡിസ്(അലറല)െ ജനുസ്സിലെ ഒരിനം പെണ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. 1635 ല്‍ വെസ്റ്റ്ഇന്‍ഡീസില്‍ പൊട്ടിപ്പുറപ്പെ പകര്‍ച്ചവ്യാധിയാണ് ആദ്യമായി രേഖപ്പെടുത്തിയ ഡെങ്കിപ്പനി. മൂന്നിനമുണ്ടിത്. സാധാരണയുള്ള ഡെങ്കിപ്പനി, രക്തസ്രാവത്തോടെയുള്ളത്, ആഘാതാവസ്ഥയോടു കൂടിയ ഡെങ്കിപ്പനി. ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിന് രംഗത്തില്ല. രോഗ ലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ നല്‍കുകയാണ് പതിവ്. പപ്പായയുടെ കുരുന്നിലകളും കായ്ക്കകത്തെ കുരുകളും ഡെങ്കിപ്പനിയെ പ്രധിരോധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
പന്നിപ്പനി
ഓര്‍ത്തോമിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണു കാരണം ആതിഥേയ ജീവിയില്‍ ഉണ്ടാകുന്ന രോഗമാണിത്. പന്നിയും മനുഷ്യനുമാണ് പ്രധാന ആതിഥേയ ജീവികള്‍. 1918 ല്‍ ആദ്യമായി കണ്ടുതുടങ്ങിയ ഈ അസുഖത്തിന്റെ വാഹകരായ വൈറസുകള്‍ 2009 ആയപ്പോഴേക്കും ഉപവിഭാഗങ്ങളായി കണ്ടുതുടങ്ങി.
പക്ഷിപ്പനി
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനിക്കു കാരണം. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള ഈ രോഗം 2003 ല്‍ ഏഷ്യയാകെ ഭീതി വിതക്കുകയുണ്ടായി. 2014 നവംബറില്‍ കേരളത്തിലെ ഒന്നിലധികം ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരുന്നു.
എലിപ്പനി
ലെപ്ടോസ്പൈറ ജനുസ്സില്‍ പെട്ട സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി.
അഞ്ചുരൂപത്തിലായിരുന്നു തിരുനബി(സ്വ)യുടെ ചികിത്സാരീതി
1 മുന്‍കരുതല്‍ സ്വീകരിക്കല്‍
2 മരുന്നുകള്‍ ഉപയോഗിക്കല്‍
3 വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍, പ്രത്യേക ദുആകള്‍
4 ചില പ്രത്യേക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കല്‍
5 ചില പ്രവര്‍ത്തനങ്ങള്‍ വര്ജ്ജിക്കല്
പുതിയ കാലത്തെ രോഗപ്രധിരോധത്തിന് ഏറ്റവുമധികം പ്രയോജനപരമായ വഴി ഇതാണെന്ന് പ്രഥമ നിരീക്ഷണത്തില്‍ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും. പുതിയ സാങ്കേതിക വിദ്യകള്‍ വികസിച്ച കാലത്തും ത്വിബ്ബുന്നബി(പ്രവാചകവൈദ്യം) പ്രാധാന്യമര്‍ഹിക്കുന്നു.
എല്ലാ രോഗത്തിനും മരുന്നുണ്ടെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. തിരുനബി അരുളുന്നു: പ്രധിവിധി ഇല്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. ഇക്കാലത്തും ആ മരുന്നുകള്‍ കണ്ടെത്താനായിട്ടില്ല എന്നത് ചികിത്സാ മേഖലയിലെ അല്‍പ്പജ്ഞാനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. രോഗം പരത്തുന്ന ജീവികളെ തുരത്തിയാല്‍ മാത്രമാകില്ല, നമ്മുടെ ഭക്ഷണരീതിയും ജീവിത നിലപാടുകളും മാറ്റം ആവശ്യപ്പെടുന്നുണ്ട്. രോഗം അല്ലാഹുവിന്റെ പരീക്ഷണമാണെന്നും ക്ഷമിക്കുന്നവന് വലിയ പ്രതിഫലങ്ങളുണ്ടെന്നും ദോഷങ്ങള്‍ പൊറുക്കപ്പെടാന്‍ അത് നിമിത്തമാകുമെന്നും പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു.
”എനിക്ക് രോഗം വന്നാല്‍ ഭേദപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്” (ശുഅറാഅ്: 80)