നഖ്ദില്‍(സ്വര്‍ണ്ണം,വെള്ളി) സകാത്ത് നിര്‍ബന്ധമാകുന്നതെപ്പോള്‍?
ഉ. നഖ്ദില്‍ സകാത്ത് നിര്‍ബന്ധമാകുന്നത് നിസ്വാബ് (സകാത്ത് നല്കാന് മതിയായ മൂല്യം) പൂര്‍ത്തിയാവുക, വര്‍ഷം (ഹിജ്റ വര്‍ഷം) പൂര്‍ത്തിയാവുക എന്നീ മാനദണ്ഡങ്ങള്‍ എത്തുമ്പോഴാണ്.
പൂര്‍ണ്ണമായി മാനദണ്ഡങ്ങള്‍ എത്തിച്ച നഖ്ദില്‍ എത്ര അളവാണ് സകാത്ത് നല്‍കേണ്ടത്?
ഉ. പൂര്‍ണ്ണമായി നിസ്വാബ് (സ്വര്‍ണ്ണത്തിലെ നിസ്വാബ്20 മിസ്കാല് ഏകദേശം 85 ഗ്രാം, വെള്ളിയില്‍ ഇരുന്നൂര്‍ ദിര്‍ഹം ഏകദേശം 595 ഗ്രാം ആണ്. അതില്‍ കുറഞ്ഞതില്‍ സകാത്തില്ല) എത്തിയ സ്വര്‍ണ്ണത്തിലും വെള്ളിയിലും രണ്ടര ശതമാനം (സ്വര്‍ണ്ണത്തില്‍ 2.12 1/2 ഗ്രാമും വെള്ളിയില്‍ 14.875ഗ്രാമും) ആണ് സകാത്ത് നല്‍കേണ്ടത്.
കടം കൊടുത്ത നഖ്ദിന് സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. സകാത്ത് നല്‍കണം. കടം വാങ്ങിയ വ്യക്തിയുടെ ഉത്തരവാദിത്വത്തില്‍ താന്‍ കടം കൊടുത്ത വസ്തുവിന്റെ പകരം മറ്റൊന്ന് സ്ഥിരപ്പെട്ടു എന്ന കാരണത്താല്‍ കടം കൊടുത്തവന്റെ ഉടമസ്ഥത പൂര്‍ണ്ണമായി നീങ്ങിയതായി പറയാനാവില്ല.
കടം വാങ്ങിയ നഖ്ദിന് സകാത്ത് നല്‍കേണ്ടതുണ്ടോ?
ഉ. കടം കൊടുത്തവന് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണെന്നത് പോലെ തന്നെ വാങ്ങിയവനും നിസ്വാബ് എത്തിയ സ്വത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്നതോടു കൂടെ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.
തന്റെ ഉടമസ്ഥതയിലുള്ള നഖ്ദ് വര്‍ഷം തികയുന്നതിന് മുമ്പ് ഉടമസ്ഥത നീങ്ങിയാല്‍ സകാത്ത് കൊടുക്കേണ്ടതുണ്ടോ?
ഉ. സകാത്ത് നല്‍കേണ്ടതില്ല. കാരണം കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര് മാനദണ്ഡമായി പറഞ്ഞ വര്‍ഷം തികയുക എന്ന മാനദണ്ഡം തന്റെ ഉടമസ്ഥത നീങ്ങലിലൂടെ നഷ്ടപ്പെട്ടു.
കടം കൊടുത്ത വസ്തു വര്‍ഷം പൂര്‍ത്തീകരിച്ച ഉടനെ സകാത്ത് നല്കല് നിര്‍ബന്ധമാണോ?
ഉ. പ്രസ്തുത സംഖ്യക്ക് നിബന്ധനകളൊത്താല്‍ (വര്‍ഷം തികയുകയും, നിസ്വാബ് എത്തുകയും ചെയ്യുക) ഉടനെ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.
സ്വര്‍ണ്ണവും മറ്റു ലോഹങ്ങളും മിക്സ് ചെയ്തുണ്ടാക്കിയ ആഭരണങ്ങള്‍ക്ക് സകാത്തുണ്ടോ?
ഉ. ഇല്ല; പക്ഷെ സ്വര്‍ണ്ണത്തിന്റെ നിസ്വാബ് എത്തുകയും ആഭരണം ഉപയോഗിക്കല്‍ ഹറാമുമാണെങ്കില് സകാത്ത് കൊടുക്കേണ്ടിവരുന്നതാണ്. ധരിക്കല്‍ ഹലാലായവര്ക്ക് തന്നെ സാധാരണ ഗതിയില്‍ അമിതമാവുന്ന തരത്തിലാണെങ്കില്‍ സകാത്ത് നിര്‍ബന്ധമാകും.