സലഫി മസ്തിഷ്ക്കം സുന്നികള്‍ക്ക് എതിരെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനു ഒരു ചെറിയ സ്നാപ്ഷോട്ട് ആണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുക. ഒരു സംവാദത്തിനു വെല്ലു വിളിക്കുകയാണ് സലഫി – സുഹൈല്‍ യൌസുഫ്. അദ്ദേഹം ഒരു പരസ്പര ധാരണയില്ലാത്ത നിയമങ്ങള്‍ കൊണ്ട് വരുകയും വളരെ പരുക്കനായ ആ നിബന്ധനകള്‍ സുന്നി വാദക്കരെനിതിരെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സംവാദമാണ് അത് കൊണ്ട് നിയമാവലി കൊണ്ട് വരുമ്പോള്‍ ഏക പക്ഷീയമാവരുത്, പരസ്പര ധാരണ വേണം എന്നൊക്കെ സുന്നി പക്ഷക്കാരന്‍ ഒരു പാട് തവണ പറയുന്നു. പക്ഷെ അതിനൊന്നും ചെവി കൊടുക്കതിരിക്കുക്യാണ്. സലഫി പക്ഷക്കാരന്‍. സലഫി ക്ക് മനസ്സിലായി നിയമാവലിയില്‍ കടിച്ചു തൂങ്ങി സംവാദത്തില്‍ നിന്നും സുന്നി പക്ഷക്കാരനെ ഒഴിവാക്കുകയാണ് ബുദ്ധി എന്ന്. പക്ഷെ സമര്തനായ സുന്നി പക്ഷക്കാരന്‍ – ആമിര്‍ ഇബ്രാഹിം ഒരു പാകിസ്ഥാനി – സലഫി പക്ഷവാദിത്വമുള്ള നിയമാവലിയെ പ്രശനമാക്കാതെ സംവാദത്തിനു തെയ്യാറായി. സംവാദത്തില്‍ സലഫികള്‍ അമ്പേ പരാചയപ്പെട്ടുപോകുന്ന ദയനീയ കാഴ്ചയാണ് ഈ ക്ലിപ്പിലെ പ്രധാന ഭാഗം.