ഹാദിയയുടെ തട്ടം വലിച്ചൂരുന്നതാരാണ്‌?

0
2842

ഹാദിയയെ നിങ്ങള്‍ക്ക് നന്നായി അറിയാം. കമ്മ്യൂണിസ്റ്റായ അശോകനാണ് അച്ഛന്‍. എസ് ഡി പി ഐ ക്കാരനാണ് ഭര്‍ത്താവ്. ഇരുപത്തിനാലാം വയസിലാണ് അഖില ഹാദിയയായത്. പ്രേമം മൂലം മതം മാറിയതെല്ലെന്ന് നീതിപീഠം ശരിവെച്ചിട്ടുണ്ട്. അഥവാ ലൗ ജിഹാദല്ല. ഇഷ്ടമുള്ള ഒരു മതം തന്റെ ഇരുപത്തിനാലാം വയസ്സില്‍ തിരഞ്ഞെടുത്തതാല്ലോ ഹാദിയ. ഇതില്‍ കോടതിക്കും വലതു തീവ്രവാദികള്‍ക്കും കലികയറാന്‍ എന്തിരിക്കുന്നു?

ഹാദിയ ഇസ്ലാമിലേക്കാണ് വന്നത്. ഇത് ഒരു ഒറ്റപ്പെട്ട കേസല്ല. ആതിര എന്ന കാസര്‍ഗോഡ് കാരിയും ഇതേ സമയത്തുതന്നെ ആയിഷയായി വന്നിരുന്നല്ലോ. അങ്ങനെ എത്രയോ സംഭവങ്ങളുണ്ട്. ലോകത്ത് വലിയതോതില്‍തില്‍ തന്നെ ഇസ്ലാം ആശ്ലേഷണം നടന്നുകൊണ്ടിരിക്കുന്നു. ശുദ്ധ രാഷ്ട്രമായി ചുരുങ്ങിയവരൊക്കെയും ആത്മീയതയെക്കുറിച്ച് ആലോചിച്ചു വരുന്നു. മതം അങ്ങനെ എഴുതിത്തള്ളേണ്ട ഒരു വാക്കല്ലെന്ന തിരിച്ചറിവ് വ്യാപകമാണ്.

ഏറ്റവും കൂടുതല്‍ പുതുവിശ്വാസികള്‍ എത്തുന്നത് ലോകതലത്തില്‍ ഇസ്ലാമിലേക്കാണ്. തിരുനബിയും അനുചരന്മാരും തെളിയിച്ചു തന്നു ഇസ്ലാം ശാന്തതയാണ് സമ്മാനിക്കുന്നത്. മനുഷ്യന്റെ മാനസിക അസ്വസ്ഥതകള്‍ അത് കെടുത്തുന്നു. ഉള്‍ക്കൊള്ളലാണ് ഇസ്ലാമിന്റെ സമീപനം. ഇത്തരം കാര്യങ്ങളാണ് ഇസ്ലാമിനെ ആകര്‍ഷിപ്പിക്കുന്നത്.

പക്ഷേ ഇസ്ലാമിന്റെ വളര്‍ച്ചയും വാഴ്ചയും ചിലരെ അസ്വസ്ഥപ്പെടുത്തി. ഈ അസ്വസ്ഥതകള്‍ ചരിത്രത്തില്‍ എമ്പാടും വായിക്കാന്‍ കഴിയും. അവര്‍ ഇസ്ലാമിനെതിരെ പണിയെടുത്തു. മതത്തിനകത്ത് വരെ മതശത്രുക്കളെ രൂപപ്പെടുത്തി. സിദ്ധാന്തങ്ങളും ആശയങ്ങളും അതിന്റെ ഭാഗമായി രൂപമെടുത്തു. എല്ലാവരും കൃത്യമായി തങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. വിശ്വാസികള്‍ ഈമാനിക കരുത്തില്‍ ചിലതെല്ലാം അതിജയിക്കുന്നു.

ഹാദിയയിലേക്ക് തിരിച്ചുവരാം. ഉദ്ദേശിച്ച മതം മാറ്റം നടക്കുന്നത് പലര്‍ക്കും ക്ഷീണമാണ്. ഇത്തരം കാര്യങ്ങള്‍ ഒരുപക്ഷേ തടസ്സമില്ലാത്ത ഒരു പ്രവാഹമായി തുടര്‍ന്നേക്കാം. അത് കൊണ്ട് മതം മാറുന്നത് തോക്ക് എടുക്കാനും ആടു മേക്കാനും ആണെന്ന് വരുത്തി തീര്‍ക്കണം.(സലഫി തീവ്രചിന്താഗതിക്കാര്‍ അടങ്ങിയിരുന്നെങ്കില്‍ ഇക്കാര്യം ഇത്രക്ക് പോവുമായിരുന്നില്ല) മതം മാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ ഗര്‍വാപ്പസി കേന്ദ്രങ്ങളും യോഗ സെന്ററുകളും ആരംഭിക്കണം. ഏതു രൂപത്തില്‍ പീഡിപ്പിച്ചിട്ടാങ്കിലും ശരി തിരിച്ചു കൊണ്ട് വന്നേ മതിയാകൂ. അല്ലെങ്കില്‍ സനാതന ധര്‍മ്മത്തിന് മോശമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് നാണക്കേടാണ്. അതു കൊണ്ടല്ലേ അവര്‍ ഇക്കാര്യത്തില്‍ മിണ്ടാത്തത്. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ഇതില്‍ ഒരുപോലെ ഇടപെട്ടു. ഹാദിയയുടെ വഴി അതോടെ ദുര്‍ഘടമായി. ഇതൊരു പാഠമാണ്. ഇനി ആരും മതം മാറേണ്ടതില്ല. ഒന്നുകില്‍ ഞങ്ങള്‍ തിരിച്ചു കൊണ്ടുവരും, ആദിരയെ പോലെ. അല്ലെങ്കില്‍ അവിടെ നിര്‍ത്തി തന്നെ ഒന്നുമല്ലാതാക്കി കളയും, ഹാദിയയെപ്പോലെ. അതുകൊണ്ട് മതം മാറാനുള്ള പുതിയൊക്കെ ഒക്കെ അങ്ങു മനസ്സില്‍ വച്ചാല്‍ മതി.

അന്‍വര്‍ എന്ന മലയാള സിനിമയില്‍ പ്രഥിരാജ് പറയാന്‍ ശ്രമിച്ചത് ഓര്‍മ്മയുണ്ടോ? മുസ്ലിംകള്‍ ഒറ്റുക്കാരായി നിന്നാല്‍ ഇമ്മാതിരി ശല്യങ്ങളൊന്നും ഉണ്ടാവില്ലെന്ന്. അതായത് ഇസ്ലാം ഇവിടെ അപരവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. എല്ലാ മുസ് ലിംകളും അപരാധികളാണ്. ഇനി നിങ്ങള്‍ ഇവിടുത്തെ ഒറ്റുകാരായാല്‍ രക്ഷപ്പെടാം. മതേതരത്തിന്റെ വ്യാജ മുഖംമൂടി അണിഞ്ഞിരിക്കുന്ന കേരളത്തിന്റെ മുഖ്യധാരയും ഹാദിയയോട് ചോദിക്കുന്നത് ഇതുതന്നെയല്ലേ. വ്യക്തി സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു മറ്റൊരു മതത്തിലേക്ക് ചാടണോ? സവര്‍ണരെ വെറുതെ വേദനിപ്പിക്കണോ? ആ തട്ടം വലിച്ചെറിഞ്ഞുകൂടെ.?!

ഹാദിയക്ക് നീതി വേണം.
അവള്‍ രാഹുല്‍ ഈശ്വറിനോട് പറഞ്ഞത് കേട്ടല്ലോ. ഇപ്പോള്‍ നേരിടുന്നത് ക്രൂരതയാണ്. ഇവിടുത്തെ സാംസ്‌കാരിക പ്രവര്‍ത്തകരെ നാണംകെടുത്തുന്ന ക്രൂരത. ഹാദിയ രക്ഷപ്പെട്ടേ മതിയാകൂ. ഇത് മനുഷ്യത്വപരമായ ബാധ്യതയാണ്. അവള്‍ ഇഷ്ടപ്പെടുന്ന മതത്തില്‍ ജീവിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here