ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും ലക്ഷ്യമല്ലാത്തിടത്ത് സ്വഹാബത്തിന്റെ വാക്കുകളെയാണ് അവലംബിക്കേണ്ടത്. കാരണം ഖുര്‍ആനിക അവതരണത്തിന്റെ പശ്ചാത്തലത്തിന് സാക്ഷികളായവരാണവര്‍. മാത്രമല്ല, തിരുറസൂലിന്റെ അധരങ്ങളില്‍ നിന്ന് നേരിട്ട് ഖുര്‍ആനിക ആശയങ്ങളും വിജ്ഞാനവും നേടിയവരുമാണ് സ്വഹാബികള്‍. നാല് ഖലീഫമാര്‍, അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), ഉബയ്യ് ബ്നു കഅ്ബ്(റ), സൈദ്ബ്നു സാബിത്, അബൂമൂസല്‍ അശ്അരി, ഇബ്നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്നു സുബൈര്‍(റ), അനസ് ബ്നു മാലിക്(റ), അബൂഹുറൈറ(റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്നു അംറുബ്നു ആസ്(റ) എന്നിവര്‍ സ്വഹാബികളിലെ വ്യാഖ്യാതാക്കളില്‍ പ്രമുഖരാണ്.
സ്വഹാബത്തിന്റെ വ്യാഖ്യാനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്. സൂറതുല്‍ അമ്പിയാഇലെ 30-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: ഈ ആകാശ ഭൂമികളൊക്കെയും കൂടിചേര്‍ന്ന നിലയിലായിരുന്നു. പിന്നീട് നാമതിനെ വേര്‍പ്പെടുത്തി. ജലത്തില്‍ നിന്ന് സകല ജീവികളെയും നാം സൃഷ്ടിച്ചു. നമ്മുടെ ഈ സൃഷ്ടി വൈഭവത്തെ അവര്‍ അംഗീകരിക്കുന്നില്ലേ? പ്രസ്തുത ആയത്തിന്റെ വിശദീകരണം ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നത് ഇപ്രകാരം വായിക്കാം: ആകാശം ആദ്യം മഴ വര്ഷിപ്പിച്ചിരുന്നില്ല. ഭൂമി സസ്യങ്ങളെ മുളപ്പിച്ചിരുന്നില്ല. പിന്നീട് അല്ലാഹു ആകാശത്തെ മഴ കൊണ്ടും ഭൂമിയെ സസ്യലതാദികള്‍ കൊണ്ടും സമ്പുഷ്ടമാക്കി (ഇത്ഖാന്‍ 2/240).
ഇസ്ലാമിയ്യ ഫിതഫ്സീര് 73-75 വ്യാഖ്യാന വിജ്ഞാനത്തിലെ ഇത്തരമൊരു വകുപ്പിനെ ചിലര്‍ നിശിതമായി എതിര്‍ക്കുന്നുണ്ടെങ്കിലും ”സ്വയം ഗവേഷണം നടത്തി സത്യം കണ്ടെത്തിയവന് രണ്ട് പ്രതിഫലവും പിഴച്ചവന് ഒരു പ്രതിഫലവും ഉണ്ട്” എന്ന തിരുവചനം ഇതിന് പിന്തുണ നല്‍കുന്നുണ്ട്. ഗവേഷണം നടത്തി സത്യം കണ്ടെത്തിയാല്‍ ഒരു പ്രതിഫലവും ഗവേഷണത്തിന് ഒരു പ്രതിഫലവും ലഭിക്കുമെന്നും പിഴച്ചാല്‍ ഗവേഷണത്തിന് ഒരു പ്രതിഫലം ലഭിക്കുമെന്നാണ് ഹദീസിന്റെ സാരം. എന്നാല്‍ തഫ്സീറുബിറഅ്യ് അനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിച്ചവര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. സ്വയം ഒരു വിശ്വാസത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നതിന് പകരം അടിയുറച്ച് വിശ്വസിക്കുന്ന ആശയത്തിനനുസരിച്ച് അതില്‍ നിന്ന് വ്യതിയാനം സംഭവിക്കാതെ വിശദീകരിക്കുകയാണ് വേണ്ടത്. റഅ്യ് അനുസരിച്ച് പല കാലത്തും പല വ്യാഖ്യാനങ്ങള്‍ക്കും മഷി പുരണ്ടിട്ടുണ്ടെങ്കിലും അധികവും ലഭ്യമല്ല. ഇമാം റാസിയുടെ മഫാതീഹുല്‍ ഗൈബ്, ഇമാം ബൈദാവിയുടെ അന്വാറുതന്സീല്, ഇമാം നസഫി(റ)ന്റെ മദാരികുതന്സീല്, ഇമാം അബൂഹയ്യാന്റെ ബഹ്റുല്‍ മുഹീത്വ്, ഇമാം സുയൂഥിയും മഹല്ലി ഇമാമും സംയുക്തമായി പൂര്‍ത്തിയാക്കിയ ജലാലൈനി, ആലൂസി(റ)ന്റെ റൂഹുല്‍ മആനി എന്നിവ ഈ ഗണത്തില്‍ പ്രസിദ്ധമായവയാണ്.
മറ്റു പ്രമുഖ വ്യാഖ്യാനങ്ങള്‍
1. ജാമിഉല്‍ ബയാന്‍ ഫീ തഅ്ഫീലില് ഖുര്‍ആന്‍/ ഇബ്നു ജരീര്‍ ത്വബരി.
2. മആലിമുത്തന്‍സീല്‍/ ഇമാം ബഗ്വി.
3. അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍/ ഖുര്‍തുബി
4. മദാരികു ലുബാബുത്തഅ്മീന്/ഇമാം അലി ഖാസിന്
5. ഗറാഇബുല്‍ ഖുര്‍ആന്‍/ നിളാമുദ്ദീന്‍ നൈസാബൂരി.
6. തഫ്സീറുല്‍ ഖുര്‍ആനുല്‍ കരീം – ഇബനുകസീര്(റ)
7. അദുര്റുമന്സൂര്/ ഇമാം സുയൂഥി(റ)
8. റൂഹുല്‍ ബയാന്‍/ ഇസ്മാഈല്‍ ഹിഖി(റ)
9. ഇര്‍ശാദുല്‍ അഖ്ലിസ്സലീം – അബൂസുഊദ് ഇമാദി(റ).