“ഉമ്മു ഹുമൈദിനി സാഇദി (റ) നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കട ന്നുവരാന് സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്” (സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)
“വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).
ഇബ്നു അബ്ബാസി (റ) ല്‍നിന്ന് നിവേദനം. ജുമുഅഃ ദിവസം പള്ളിയില്‍ നിസ്കരിക്കു ന്നതിനെക്കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ഠമായത്”(മുസ്വന്നഫു ഇ ബ്നു അബീശൈബഃ, 2/384)