സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണ്. ഇത്പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ
സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം ;
ഒരിക്കൽ ഒരാള്‍ പ്രവാചകരോട് ചോദിച്ചു. ആരെയാണ് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത്. പ്രവാചകർ പറഞ്ഞു നിന്റെ ഉമ്മയെ. “പിന്നെ ആരെയാണ്” അപ്പോഴും പറഞ്ഞു ” നിന്റെ ഉമ്മയെ” വീണ്ടും ചോദിച്ചു പിന്നെ ആരെയാണ് ? ” നിന്റെ ഉമ്മയെ” മൂന്നു പ്രാവശ്യവും ഉമ്മയെ പറഞ്ഞിട്ടും അദ്ദേഹം ചോദിച്ചു പിന്നെ ആരെയാണ് ? പ്രവാചകൻ അപ്പോഴാണ് പറഞ്ഞത് ” നിന്റെ പിതാവിനെ ” എന്ന്
സ്ത്രീ സമൂഹത്തെ വളരെ കൂടുതൽ മഹത്വപ്പെടുത്തിയ മതമാണ് ഇസ്ലാം. പുരുഷനേക്കാൾ മൂന്നു മടങ്ങ് സ്ഥാനം സ്ത്രീക്ക് നല്‍കിയതായി കാണിക്കുന്ന തിരു വചനമാണ് മുകളിൽ
പക്ഷെ ഇത്, താരതമ്യേന കഴിവ് പുരുഷന് കൂടുതലാണ് , സ്ത്രീക്കത് കുറവാണ് എന്ന തിനു എതിരല്ല. ഇസ്ലാം പുരുഷൻറെ കഴിവിനെ ബാലൻസ് ചെയ്യുന്നത് സ്ത്രീയെക്കാളും വലിയ ഉത്തര വാദിത്തം കൊടുത്താണ്.
മാനിനു സിംഹത്തെ അപേക്ഷിച്ച് കഴിവ് കുറഞ്ഞതാണ്. അതംഗീകരിച്ചേ പറ്റൂ.ഉപമ ഏതു വിഷയത്തിലാണ് എന്നതിന് അനുസൃതമായിരിക്കും ഉപമേയത്തെയും ഉപമാനത്തെയും നിശ്ചയിക്കുക. സ്ത്രീയെ പെണ്സിംഹമായല്ലേ ഉപമിക്കേണ്ടത് എന്ന് തിരുത്ത് പറയാതിരിക്കാനാണ് ഇങ്ങിനെ പറഞ്ഞത്.സ്ത്രീയുടെ മൃദുലതയും വാത്സല്യവും ആര്ദ്രതയുമൊക്കെയാണ് എനിക്കിങ്ങനെ ഒരുപമ നിശ്ചയിക്കാൻ പ്രചോദിതമായാത്. അപ്രകാരമുള്ള ഒരു ബന്ധം സ്ത്രീ പുരുഷ കഴിവിലും ഉണ്ട്. അതിനർത്ഥം എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരെക്കാളും കഴിവ് കുറഞ്ഞവർ ആണ് എന്നൊന്നുമല്ല. പുരുഷന്മാരെക്കാൾ കഴിവ് കൂടിയ എത്രയോ സ്ത്രീകളുണ്ട്. പക്ഷെ അതിനെ സാമാന്യ വൽക്കരിച്ചു സ്ത്രീയും പുരുഷനും കഴിവിൽ സമന്മാരാണ് എന്ന് പറയാൻ പറ്റില്ല. ഒരു ലിംഗത്തിനും അതത്തിന്റെ കഴിവും പരിമിധിയും വക വെച്ചു കൊടുത്താൽ മാത്രമേ ചലനാത്മക സമൂഹത്തെ വാർത്തെടുക്കാൻ പറ്റൂ. ലിംഗ സമത്വത്തിനേക്കാൾ സമരം നയിക്കേണ്ട വിഷയം ലിംഗ നീതിയാണ്.
വസ്തുനിഷ്ടമായി കാര്യങ്ങളെ അപഗ്രഥിക്കാൻ കഴിവ് കുറഞ്ഞവർ അസഭ്യം പുലമ്പി ചർച്ച വഴി തിരിക്കാൻ ശ്രമിക്കും. അതറിയാം . അത് കൊണ്ട് അത്തരക്കർക്കൊന്നും ഇത് മറുപടിയാണ് എന്ന് വിചാരിക്കരുത്. അവരർഹിക്കുന്ന പരിഗണന തികഞ്ഞ അവജ്ഞയാണ്.
ഒരേ തട്ടകത്തിൽ മത്സരിക്കേണ്ടവരല്ല സ്ത്രീയും പുരുഷനും ; മറിച്ച് രണ്ടുപേരുടേയും ജൈവികവും മാനസികവുമായ നിലക്കനുസരിച്ചു ധർമ്മങ്ങൾ പങ്കു വെച്ച് ഏറ്റെടുത്തു പരസ്പര പൂരകമാവുകയാണ് വേണ്ടത്. ഇവിടെയാണ് ഒരു ക്ഷേമ രാജ്യത്തിന്റെ വിജയം. നാടും വീടും ഒരേ സമയം സ്ത്രീയും പുരുഷനും പങ്കു വെക്കുന്നതിനു പകരം വീടിനോട് ഏറ്റവും ഇണങ്ങുന്ന സ്ത്രീ വീട് ഭരിക്കട്ടെ. മാനസികവും കായികവുമായി ഒരല്പം പ്രയാസം അനുഭവപ്പെടാൻ സാധ്യതയുള്ള നാടിൻറെ പൊതു ഭരണം ആണും നിർവഹിക്കട്ടെ. സ്ത്രീക്ക് വേണ്ടുന്ന എല്ലാ സാമ്പത്തിക , സംരക്ഷണ പിന്തുണ പുരുഷന്റെ ബധ്യതയുമായി മാറട്ടെ. എങ്കിൽ സംഘർഷമില്ലാതെ ജീവിക്കാൻ സമൂഹത്തിനാവും.
നമ്മൾ പ്രായോഗിക തലത്തിൽ അനുഭവിക്കുന്നത് എന്തെന്ന് വെച്ചാൽ ,പുറത്തു പോയി ജോലി ചെയ്തു വരുന്ന സ്ത്രീ തന്നെയാണ് കുട്ടികൾക്കും ഭർത്താവിനും വേണ്ട എല്ലാ കാര്യങ്ങളും വീട്ടിലും നിർവഹിക്കുന്നത്. അടുക്കളപ്പണിയോ , അകം തുടക്കാലോ, കുട്ടികളുടെ മല മൂത്ര വിസർജ്ജനം മാനേജ് ചെയ്യാലോ ഒന്നും ചെയ്യാൻ മനസ്സ് വെക്കാതെ ഭാര്യയെ പ്രതീക്ഷിക്കുന്ന ഭർതാക്കന്മാരാണ് ലോകത്ത് കൂടുതലും. ഇതൊക്കെ വീട്ടില്‍ ആരെങ്കിലും ചെയ്തെ പറ്റൂ . കഷ്ടപ്പെട്ടു ജോലി കഴിഞ്ഞ് എത്തുന്ന സ്ത്രീ തന്നെ വീട്ടില്‍ ഇതും ചെയ്യണം എന്ന് ശടിക്കുന്ന സാഹചാര്യം മറ്റു വാൻ കഴിയുമെങ്കിൽ സ്ത്രീ ശാക്തീകരണ പ്രവർത്തകരുടെ പൊതുപ്രവർത്തനം ഒരൽപ്പമെങ്കിലും സാർത്ഥകമായേനെ. അത് കാണുന്നില്ല .അത് കൊണ്ട് തന്നെ സ്ത്രീ മനസ്സ് കൂടുതൽ സംഘർഷ ഭരിതവും ആണുങ്ങൾ കൂടുതൽ അലസന്മാരാവുകയും ചെയ്യു. കുടുംബ ജീവിതം ആഗ്രഹിക്കുന്ന പെണ്ണുങ്ങൾക്ക് പൊതുപ്രവര്‍ത്തനം നല്ലതല്ലെന്ന ഗാന്ധിജിയുടെ വാക്കുകൾ ഇതിനോട് ചേർത്തു വായിക്കുക.
തൊഴിലില്ലായ്മ ആണുങ്ങളിൽ വരുത്തുന്ന അത്ര പ്രതിസന്ധി സ്ത്രീകളുടെ കാര്യത്തിൽ രാജ്യത്തുണ്ടാക്കുകയില്ല. തൊഴിലും ബാധ്യതയും പുരുഷനു നല്‍കണം. പകരം സ്ത്രീക്ക് സംരക്ഷണവും സ്നേഹവും പുരുഷനിൽ നിന്നും കിട്ടണം. അത് കിട്ടാത്തിടത്തു രാജ്യത്തെ കോടതിയും നിയമ വ്യവസ്ഥിതിയും നന്നായി ഇടപെടണം.
അടുക്കളയിലും കിടപ്പറയിലും എല്ലാം സ്ത്രീയോടൊപ്പം പുരുഷനുമുണ്ടാവണം. അവളെ മാത്രം അവിടെ ഒതുക്കുകയല്ല. അവൾക്കു വേണ്ട പൊതു ജീവിതത്തിന്റെ സമ്മർദ്ധത്തിൽ നിന്നുള്ള സംരക്ഷണവും , സമാധാനവും ഭർത്താവിൽ നിന്നുള്ള പരിലാളനയും സ്നേഹവും എല്ലാം ഉറപ്പു വരുത്തുന്നതായിരിക്കണം കുടുംബ ജീവിതം.