കാശ്മീരില്‍ നിന്നൊരാള്‍

0
1153

ഡോ. ഷൌക്കത്ത് ബുഖാരി നഈമി, വശ്യമായ ചിരിയും സ്നേഹപൂർവമായ പെരുമാറ്റവും.
ഇംഗ്ലീഷ് അടക്കം നാല് ഭാഷകളില പ്രവീണ്യം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി. വര്ഷങ്ങള്ക്ക് മുന്പ് ഒരു പ്രഭാഷണത്തിന് വേണ്ടി കശ്മീർ സന്ദര്ഷിച്ചപ്പോഴാണ് ഈ ജനതയുടെ നിശ്ചലാവസ്ഥ ഡോ. ബുഖരിയെ വേദനിപ്പിച്ചത്. ആ വേദനയാണ് ഒരു മഹാ വിപ്ലവത്തിന്റെ നാന്നിയായി മാറിയത്. കേരളത്തിലെ സുഖകരമായ കംഫോര്ട്ട് സോണിൽ എത്രയോ സുന്ദരമായി ആസ്വദിച് ജീവിക്കാമയിരുന്നിട്ടും കൂട് വിട്ടു പറന്നു ഒന്നും ഇല്ലാത്ത ഒരു നാട്ടിലെത്തി അവിടെ പൂജ്യത്തിൽ നിന്ന് തുടങ്ങി ഒരു വലിയ സാംസ്കാരിക വിപ്ലവം നടത്തുകയാണ് അദ്ദേഹം. കാശ്മീർ എന്നത് തന്നെ ഒരു കുറ്റമാകുന്ന, കാഷ്മീരുകാരൻ ആവുന്നത് രാജ്യ ദ്രോഹമാവുന്ന ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹം എത്തുന്നത് . ഉറ്റവരുടെയും ഉടയവരുടെയും നിരന്തര അഭ്യർഥനകൾ അവഗണിച്ചാണ് ഈ കലാപ ഭൂമിയിൽ തന്നെ തന്റെ ദൗത്യം നിറവേറ്റാൻ ഡോ. ബുഖാരി തീരുമാനിച്ചത്.
വെടിയൊച്ചകൾ കേട്ടും കബന്ധങ്ങൾ കണ്ടും മടുത്ത ജമ്മു & കശ്മീരിലെ ഒരു ജനതയുടെ ഉത്ധാനതിനു വേണ്ടി സമര്പിച്ച ജീവിതം. 2007 ൽ ആദ്യത്തെ സംരംഭം പൂന്ജിൽ തുടങ്ങുമ്പോൾ കിട്ടിയത് എതിര്പുകളും നിരുല്സാഹപ്പെടുതലുകളും മാത്രം. സ്രീനഗറിലും ഷാദ്ര ശരീഫിലും ഇസ്ലാമബാദിലും (ഇന്ത്യയുടെ ഭാഗം) പരിസരങ്ങളിലും അന്തിയുറങ്ങുന്ന ആത്മീയ തേജസ്സുകളിൽ നിന്ന് വെളിച്ചം സ്വീകരിച് മുന്നോട്ട് നടക്കേണ്ട ഒരു സമൂഹം അന്ധതയുടെയും അറിവില്ലായ്മയുടെയും ബലിക്കല്ലുകളിൽ സ്വയം തളചിട്ട് വെളിച്ചത്തിൽ നിന്ന് തിരിഞ്ഞു നടന്നപ്പോഴാണ് ഡോ . ബുഖാരി സംസ്കാരത്തിന്റെ, തിരിച്ചറിവിന്റെ, ആത്യന്തികമായി ഒരു നല്ല മനുഷ്യനിലേക്കുള്ള വഴി വെട്ടാൻ തുടങ്ങിയത്.
ഈ സമൂഹം ഇനിയും ഇരുട്ടിൽ തപ്പി തടയണമെന്ന് ആഗ്രഹിക്കുന്ന ചിലർ പ്രാദേശിക ദാദമാരെ കൂട്ട് പിടിച് ഭീഷണിയുടെ സ്വരവുമായി വന്നെങ്കിലും അവര്ക്കും ഇക്കയുടെ മനസ്സുരപ്പിനു മുന്നിൽ പിന്തിരിയേണ്ടി വന്നു.
ശ്രീനഗറിലും പൂന്ജിലും ജമ്മുവിലുമായി ഇരുപത് സ്കൂളുകളാനിന്ന് ബുഖാരിയുടെ നേതൃത്വത്തിൽ ആ ചരിത്ര ദൗത്യം നിർവഹിക്കുന്നത്. ഓരോ രക്ഷിതവിന്റെയും അഭിമാനത്തിന്റെ നിറമാനിന്നു ഈ സ്കൂളുകൾ. ഓരോ സ്കൂളുകളിലും പുതിയ ആകാശങ്ങൾ സൃഷ്ടിക്കാൻ ദൂരെ മലമുകളിൽ നിന്നും, വയലുകളുടെ അതിർത്തികൾ പിന്നിട്ടും, പുഴകൾ താണ്ടിക്കടന്നും കിലൊമീറ്റരുകൽ നടന്നെത്തുന്ന കുട്ടികൾ ഈ തലമുറയുടെ നാളത്തെ പ്രതീക്ഷകളാണ്. അവർ നടന്നു വരുന്ന പ്രദേശത്തെ ഓരോ ചെടികളും അരുവികളും ഉരുണ്ട പാറക്കല്ലുകളും എല്ലാം അവരെ അഭിവദ്യമാർപ്പിക്കുന്നുണ്ടായിരിക്കും….കാലത്തിന്റെ ചുമരുകൾക്കപ്പുരതെക്ക് നടന്നു പോകുന്ന ഈ മക്കളെ നോക്കി അവയൊക്കെ അഭിമാനിക്കുന്നുണ്ടാവും.
അറുപതോളം വരുന്ന മലയാളി സ്റ്റാഫുകലും ബാക്കി ഭൂരിപക്ഷം വരുന്ന സ്വദേശികളും അടങ്ങുന്ന ഒരു വലിയ വൃന്ദം ഡോ. ബുഖരിയോടൊപ്പം ഈ ദൌത്യത്തിന് ശക്തി പകരുന്നു.
മുഴുവൻ മലയാളി അധ്യാപകരും സ്നേഹത്തോടെ ‘ഇക്ക’ എന്ന് വിളിക്കുന്ന ഡോ. ബുഖാരി സേവന സന്നധതയുടെ ഒരു സഞ്ചരിക്കുന്ന അടയാളമാണ്. ഓരോ സ്കൂളിൽ ചെന്നപ്പോഴും ഓരോരുത്തര്ക്കും പറയാനുണ്ടായിരുന്നത് അവരുടെ സ്വന്തം ഇക്കയെക്കുറിച്ചുള്ള ത്യാഗത്തിന്റെ കഥകൾ. എങ്ങനെയാണു ഇക്ക ഇത്രയുമധികം തന്നെ സ്നേഹിക്കുന്ന ഒരു വലിയ സംഘത്തെ ഉണ്ടാക്കിയെടുതതെന്നു ഞാൻ പലപ്പോഴും അതിശയിച്ചു പോയി….അവസാനം ഞാനും ആ കൂട്ടത്തിൽ ചേർന്നു. ഞാനും ഇക്ക എന്ന് വിളിക്കാൻ തുടങ്ങി. ആ വിളിയിൽ അഗാധതയിൽ നിന്ന് വരുന്ന അത്മാര്തമായ സ്നേഹത്തിന്റെ ഒരു ചാലക ശക്തി ഞാൻ കണ്ടു.
ഒരു മത പണ്ഡിതൻ കൂടിയായ ഇക്കയെ മറ്റു പല മതങ്ങളിലും പെട്ട ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥരും സൈനിക മേധാവികളും പൊതു പ്രവര്ത്തകരും ആദരവോടെ അടുത്ത് വന്നു കൈ പിടിച് കുശലം പറയുന്നത് ഞാൻ കണ്ടു ….
ഇദ്ദേഹത്തിന്റെ ജീവിതം മിക്കവാറും യാത്രകളിൽ തന്നെയാണ്. അതും പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ കാട്ടു വഴികളിലൂടെ. നേരത്തെ ഒരു പഴയ ഓംനി കാറിൽ കാട്ടു പാതകളിലൂടെ ഒറ്റക്ക് വണ്ടിയോടിച്ചു പോയപ്പോൾ പോലിസ് തടഞ്ഞു സ്നേഹപൂർവ്വം മടക്കി അയച്ച കഥകൾ ഞാൻ പലരിൽ നിന്നും കേട്ടു. സ്വന്തം ജീവിതം പോലും തന്റെതല്ല, അപരന് വേണ്ടിയുള്ളതാണെന്ന് പ്രവര്തനതിലൂടെ പഠിപ്പിക്കുകയാണ് ഈ ഇക്ക. അവസാനം കൂട്ടുകാരും കൂടെയുള്ള മലയാളികളും ഇക്കയുടെ സമ്മതം ചോദിക്കാതെ പോയി എടുത്ത റ്റാറ്റായുദെ സഫാരി കാറിലാണ് ഇപ്പോൾ യാത്ര. കൂട്ടിനു എല്ലാം മറന്നു കൂടെ കൂടിയ ഇവിടത്തുകാരനായ ഇമ്രാനും.
വിദേശ യാത്രകൾ കഴിഞ്ഞാൽ സ്വന്തം നാട്ടിലേക്കു പോവാതെ ഇങ്ങോട്ടാണ് പലപ്പോഴും വരിക. അത്രയധികം ഈ നാടും ജനങ്ങളും ഇക്കയുടെ ജീവിതത്തിൽ ലയിച്ചിരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് അധികമായി എന്തെങ്കിലും ആസ്വദിക്കാതെ, അതെ സൌകര്യങ്ങളിലും സംവിധാനങ്ങളിലും ജീവിക്കുന്ന ഇക്ക സഹനത്തിന്റെ അദ്ധ്യായങ്ങൾ ജീവിച് കാണിച്ചു തരുന്നു. കൂടെ സഞ്ചരിച്ചപ്പോൾ, ഇവിടുത്തെ സാധാരണ ജനങ്ങള് ഈ വിമോചന നായകനോട് കാണിക്കുന്ന കടപ്പാടിന്റെ ആഴവും പരപ്പും സ്നേഹവും ഞാൻ ആവോളം കണ്ടു.
സ്കൂളുകളിൽ ചെന്നപോൾ കുട്ടികളും അവരുടെ ഇക്കയെക്കുരിച് ആവേശത്തോടെ പ്രാര്ത്ഥന മനസ്സോടെ പലതും പറഞ്ഞു തന്നു.
കശ്മീരിന്റെ പേരില് കരയുന്നവർ ധാരാളം പേരുണ്ട് നമ്മുടെ കേരളത്തിലടക്കം. കശ്മീരിലെ സമൂഹത്തിനു വേണ്ടത് നെടുവീർപ്പുകളോ സഹതാപ തരംഗങ്ങലോ അല്ല, കൂടെ നിന്നുള്ള ഉദ്ധാരണ പ്രവര്തനങ്ങളാണ്. അതാണ് ഇക്കയും സംഘവും ചെയ്യുന്നത് .
ഈ മനുഷ്യ വിപ്ലവത്തിന് കരുത്തും പിന്തുണയും നല്കുന്ന പ്രവാസ ലോകത്തും കേരളത്തിലും ഉള്ള സുമനസ്സുകളെക്കുറിച്ചും ഇക്ക പറഞ്ഞു. നമുക്കും ഈ വിപ്ലവത്തിന്റെ ഭാഗമാവാം. പ്രാർത്ഥനകളും ശാരീരിക സാമ്പത്തിക സഹായങ്ങളും നല്കാം …..തടവിലാക്കപ്പെട്ട മനുഷ്യത്വം മോചിപ്പിക്കാൻ വേണ്ടി നടത്തുന്ന ഈ ഉത്ഥാനത്തിൽ പങ്കു ചേരാം
ഈ വിപ്ലവങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ‘എല്ലാം തുടങ്ങിയിട്ടേയുള്ളൂ, ജമ്മു & കാശ്മീരിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക തുടങ്ങി എല്ലാ അർത്ഥത്തിലുമുള്ള Total Upliftment ആണ് മനസിലുള്ള ചിത്രം’ എന്നു മറുപടി. കാന്തപുരം ഉസ്താദിന്റെയും ഡോ. ഹകീം അസ്ഹരിയുടെയും സർവ പിന്തുണയും ഇദ്ദേഹതോടോപ്പമുണ്ട്. ഇക്കക്കും മുഴുവൻ സഹ പ്രവര്തകര്ക്കും എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും എപ്പോഴും.

LEAVE A REPLY

Please enter your comment!
Please enter your name here