കഴിഞ്ഞ ദിവസം ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന റിപ്പോര്‍ട്ട് ശരിക്കും പറഞ്ഞാല്‍ ചിന്തിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും ആയിരുന്നു. 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകര്‍(സ്വ) നിര്‍ദേശിച്ച, വെള്ളം കുടിക്കുന്നതിലെ മര്യാദകളെ കുറിച്ച് വീണ്ടും ആലോചിക്കുകയായിരുന്നു അപ്പോള്‍. നിന്നുവെള്ളം കുടിക്കുന്നതിനെ അവിടുന്ന് ശക്തമായി വിലക്കി. ശാസ്ത്രം വികസിച്ചപ്പോള്‍ അവിടുത്തെ വാക്കുകളുടെ ആഴവും അര്‍ഥവും ഒന്നുകൂടെ വ്യക്തമാകുന്നു.
നിന്നുകൊണ്ട് വെള്ളം കുടിച്ചാല്‍ സംഭവിക്കുന്ന ഗുരുതര പ്രശ്നങ്ങളൊന്ന് കണ്ണോടിച്ചുനോക്കൂ, എത്ര മാരകമാണ്. പ്രവാചകര്‍(സ)യുടെ ഒരു സുന്നത്ത് അഥവാ അവിടുത്തെ തിരുചര്യ ജീവിതത്തില്‍ പകര്‍ത്തുന്നത് കൊണ്ട് എന്തെല്ലാം ദുരിതങ്ങളും രോഗങ്ങളുമാണ് അകന്നുപോകുന്നത്.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ആ റിപ്പോര്‍ട്ടാണ് താഴെ:
(നമ്മളില്‍ പലരും നിന്നുകൊണ്ടാണ് വെള്ളം കുടിക്കുന്നത്. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതു ശരീരത്തിന് പ്രയാസങ്ങള്‍ സൃഷ്ട്ടിക്കുമെന്നു പഠനം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതു പലതരത്തിലുള്ള അസുഖങ്ങള്‍ വരാന്‍ ഇടയാക്കും. വയറിനേയും ആമാശയത്തേയും ഇത് ദോഷകരമായി ബാധിക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലില്‍ എത്തുകയും അത് അടിവയറ്റിലേയ്ക്കു വീഴുകയും ചെയ്യുന്നു. ഇത് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ദോഷകരമായി ബാധിക്കും.
നിന്നുകൊണ്ടു വെള്ളം കുടിക്കുന്നതു സന്ധിവാതത്തിന് കാരണമാകും. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയയെ തകരാറിലാക്കുമെന്നും പഠനം പറയുന്നു. വൃക്കകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വൃക്കയിലെ ഫില്‍റ്ററേഷന്‍ കൃത്യമായി നടക്കില്ല. ഇത് മാലിന്യങ്ങള്‍ മൂത്രസഞ്ചിയിലോ രക്തത്തിലോ കലരാന്‍ കാരണമാകും.)