വക്രീകരിക്കുന്ന മതചിന്തകള്‍ തടയാന്‍ സുന്നി സൂഫി ധാരകള്‍ക്ക് എളുപ്പം: മുഖ്യമന്ത്രി

0
392

കാരന്തൂര്‍: വക്രീകരിക്കുന്ന മതചിന്തകള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സുന്നി സൂഫി ധാരകള്‍ക്കാണ് എളുപ്പത്തില്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ധാരകള്‍ക്കൊപ്പം നില്‍ക്കുന്ന മര്‍ക്കസിനും ഇത് എളുപ്പമാകും. സാമ്രാജ്യത്വവും വര്‍ഗീയതയുമാണ് ദേശീയോഗ്രഥനം നേരിടുന്ന വെല്ലുവിളി. മതാത്മക വര്‍ഗീയതയാണ് ഭീകരവാദമായി മാറുന്നതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്നടന്ന ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇക്കാലത്ത് വലിയ കാര്യമാണ്. അനേകം വൈവിധ്യങ്ങളുള്‍കൊള്ളുന്ന രാജ്യത്തിന്റെ ബഹുസ്വര സമൂഹത്തില്‍ മതമീമാംസ പഠിപ്പിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ മത പണ്ഡിതന്റെ പങ്ക് എന്താണെന്ന് മര്‍കസ് മാതൃക കാണിക്കുന്നു. മത സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ ചിദ്രതയുണ്ടാക്കുന്നവരെ നിരാകരിക്കാന്‍ മത സ്ഥാപനങ്ങള്‍ക്ക് കഴിയണം.
ഇസ്ലാമോഫോബിയവളര്‍ത്തി അക്രമം നടത്തുകയാണ്. തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തീവ്രശക്തികളെ വളര്‍ത്താനും സാമ്രാജ്യത്വത്തിന് മടിയില്ല. പണമായും ആയുധമായും പരിശീലനമായും ഇവര്‍ക്ക് എല്ലാസഹായവും നല്‍കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി ഏറ്റെടുക്കേണ്ട പ്രഖ്യാപനമാണിത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാജ്യത്തെ ശിഥിലീകരിക്കാനും ശ്രമമുണ്ട്.
എല്ലാവര്‍ഗീയതയെയും നേരിടാന്‍ സമൂഹത്തിന് കഴിയണം. വികസന കാര്യത്തില്‍ അസന്തുലിതം ഇല്ലാതെ നോക്കുന്നതും പ്രധാനമാണ്. ദേശീയസാഹചര്യം ഇങ്ങിനെയാണെന്നിരിക്കെ കേരളം മരുഭൂമിയിലെ ഒരു പച്ചതുരുത്ത് പോലെ നിലനില്‍ക്കുകയാണ്. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു
facebook-abdurahman pkm

LEAVE A REPLY

Please enter your comment!
Please enter your name here