മുസ്ലിംകളും ദേശക്കൂറും

0
2759

ഇന്ത്യന്‍ മുസ് ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യാനാവില്ലെന്നും അവര്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്ഥാവന എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടരിയേറ്റ് സ്വാഗതം ചെയ്തു. ഇത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെങ്കില്‍ ഇന്ത്യന്‍ ജനതയെ അത് സന്തോഷിപ്പിക്കാതിരിക്കില്ല.ദേശസ്നേഹത്തിന്‍റെ വിഷയത്തില്‍ നരേന്ദ്ര മോഡിയില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമുണ്ടെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഇരുപത് കോടിയോളം വരുന്ന മുസ്ലികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടുള്ള സംഘപരിവാരത്തിലെ ഒരംഗം എന്ന നിലക്ക് വിഭിന്നമായ ഒരു കാഴ്ചപ്പാട് പ്രധാന മന്ത്രിക്കുണ്ടെങ്കില്‍ ആ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. അല്‍ ഖ്വയ്ദ പോലുള്ള തീവ്രവാദ ശക്തികള്‍ക്ക് ഇന്ത്യയിലെ മുസ്ലിംകളെ ആകര്‍ഷിക്കാന്‍ സാധിക്കില്ലെന്ന അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം അനുഭവങ്ങളുടെ വെളിച്ചത്തിലാണെങ്കില്‍ വസ്തു നിഷ്ടമായ കാഴ്ചപ്പാടാണ്‌. സംഘപരിവാര്‍ ശക്തികള്‍ ഒരു ഭാഗത്ത് മുസ്ലിംകള്‍ക്കെതിരായി ലൗ ജിഹാദ് പോലുള്ള വിദ്വേഷ പ്രാചരണ കാമ്പയിന്ന് ഇറങ്ങിയ ഘട്ടത്തില്‍ മോഡിയുടെ പ്രസ്ഥാവന പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തില്‍ അവശ്യം നില നില്‍ക്കേണ്ട സഹിഷ്ണുതയും പാരസ്പര്യവും ശക്തിപ്പെടുത്താനുതകുന്ന പ്രതികരണമാണ്‌ ഈ സന്ദര്‍ഭത്തില്‍ പ്രധാന മന്ത്രി നടത്തിയത്. പരസ്പരം സംശയിച്ചും അവിശ്വസിച്ചും മുന്നോട്ട് പോവേണ്ടവരല്ല രാഷ്ട്രത്തിലെ മത സമൂഹങ്ങള്‍. മുസ്ലിംകളുടെ ദേശക്കൂറിനെ വിവാദ വിഷയമാക്കി രാജ്യത്ത് വര്‍ഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് കൂടിയാണ്‌ ഈ പ്രസ്ഥാവനയെന്ന് സെക്രട്ടരിയേറ്റ് അഭിപ്രായപ്പെട്ടു. Courtesy : https://www.facebook.com/pages/SYS-Kerala/540072976094821

LEAVE A REPLY

Please enter your comment!
Please enter your name here