#മീ.റ്റു

എന്‍. ബി സിദ്ദീഖ് ബുഖാരി

0
2218

b6286f385e217b86aeaad0b51722a5eaമീ.റ്റു കാമ്പയിന്റെ കാലത്ത് ഇന്ത്യയുടെ ‘പെണ്‍പീഡന പാരമ്പര്യത്തെ’ കുറച്ച് ആലോചിക്കാമെന്ന് തോന്നുന്നു. ഇന്ത്യയില്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ട പെണ്ണ് ആരാണെന്ന വിവരമൊന്നും എന്റെ കൈയ്യിലില്ല. പീഡനത്തിനരയാകുന്ന കാലത്ത് ഈ പദം തന്നെ നിലനിന്നിരുന്നോ എന്നും ഉറപ്പില്ല. അത് പോട്ടെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട പുരാതന ഗ്രന്ഥം കാമസൂത്രമാണ്. വേദഗ്രന്ഥങ്ങളെ പോലും മറികടന്ന കച്ചവടം. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ഒരധ്യായം തന്നെ വേശ്യകളെ ധനാഗമന മാര്‍ഗമായി വിനിയോഗിക്കുന്നതിനെ കുറിച്ചാണെന്ന് സുനില്‍ പി ഇളയിടം പറയുന്നുണ്ട്. ഗണികാവൃത്തി എന്നാണ് വേശ്യപ്പണിക്ക് ഉപയോഗിച്ച് വന്നിരുന്ന/വരുന്ന വേറൊരു പ്രയോഗം. ദേവദാസി എന്ന് ‘ആദരപൂര്‍വ്വം’ അവരെ വിളിച്ചുപോന്നു. അഥവാ ദൈവത്തിന് ദാസ്യപ്പണി ചെയ്യുന്നവര്‍ എന്നര്‍ത്ഥം. ഒരു കാലത്ത് എല്ലാ ക്ഷേത്രങ്ങളുടെയും പ്രധാന വരുമാനം ഗണികകളായിരുന്നു. കാര്യപൂരണത്തിന് വരുന്ന ആണുങ്ങളെ മത്സരബുദ്ധിയോടെ സുഖിപ്പിച്ചും ശമിപ്പിച്ചും ഭക്തകളായ ഈ ഗണികകള്‍ ക്ഷേത്രങ്ങളുടെ സമ്പദ്‌സമൃദ്ധി കാത്തുപോന്നു. മണിപ്രവാളമെന്ന മലയാളത്തിലെ ഉപശാഖാ സാഹിത്യത്തില്‍ നിന്ന് ഇക്കാര്യം കുറച്ചുകൂടി കിട്ടും. രാവണന്‍ സീതാദേവിയെ കിഡ്‌നാപ്പ് ചെയതത് കിടപ്പറ പങ്കിടാനായിരുന്നു എന്നാണല്ലാേ ശ്രീരാമന്‍ ശങ്കിച്ചത്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്മാര്‍ എല്ലാരും കൂടി പാഞ്ചാലിയെന്ന ഒറ്റ സുന്ദരിയെയല്ലേ ഭാര്യയായി കൊണ്ടുനടന്നത്. പുതിയ കാലത്ത് മഹാഭാരതത്തിന്റെ സ്ത്രീ വായനയില്‍ ഇക്കാര്യം വിമര്‍ശിക്കപ്പെടാതിരിക്കില്ല.
കാലം പിന്നേയും ഉരുണ്ടു മറിഞ്ഞു. ശേഷം ഇന്ത്യയിലും ഫെമിനിസം/പെണ്ണിസം വന്നു. കേരളത്തിലുമെത്തി. സാഹിത്യത്തില്‍ ചുരുങ്ങിയതെങ്കിലും അടയാളപ്പെടുത്താന്‍ ശ്രരിച്ചു. ഈ നിരയില്‍ മുന്നിലുണ്ടായിരുന്ന രാജലക്ഷ്മി ആത്മഹത്യയില്‍ ഒളിച്ചു. ഇപ്പോള്‍ തീസിസുകളായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്; വേദപൂര്‍വ്വകാലം മുതല്‍ പോസ്റ്റ് മോഡേന്‍ കാലം വരെ ഏതൊക്കെ സ്ത്രീകള്‍ എന്തൊക്കെ ചെയ്തുവെന്ന്. അഥവാ എന്തായിരുന്നു അവരുടെ സാംസ്‌കാരിക കര്‍തൃത്വം? എങ്ങനെയായിരുന്നു സാമൂഹിക നിര്‍വഹണത്വം? സീത മുതല്‍ ഝാന്‍സി റാണി യിലൂടെ മേധാ പഠ്കറിലൂടെ അരുന്ധതിയും ടീസ്റ്റയും റണ അയ്യൂബും സാറാ ജോസഫും അടങ്ങുന്ന പെണ്‍നിരയുടെ താഴെ/മുകളില്‍ സതി (സമ്പ്രദായം ), അഭയ, സൗമ്യ, ആതിര അടങ്ങുന്ന നിര കൂടിയുണ്ടെന്നാണ് സത്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here