മസ്ജിദുല്‍അഖ്‌സ ദിക്‌റിനും തോക്കിനും ഇടയില്‍

തര്‍ജുമ/ ഇ.എം സുഫിയാന്‍, ജുനൈദ് ഇ.കെ

0
1480

ദൗഡ് കുതുബ്
പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍കാല പ്രഫസറും അവാര്‍ഡ് ലഭിച്ച ഫലസ്തീനിയന്‍ പത്രപ്രവര്‍ത്തകനുമാണ് ദൗഡ് കുതുബ്.

ജറുസലേമിന്റെ ശാന്തത വീണ്ടെടുക്കാനുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ശ്രമങ്ങള്‍ മസ്ജിദുല്‍അഖ്‌സയില്‍ ആരാധന നടത്താനുള്ള മുസ്‌ലിംകളുടെ അവകാശത്തെയും മറ്റു മതക്കാര്‍ക്ക് പള്ളിയില്‍ സന്ദര്‍ശനം നടത്താനുള്ള അവകാശത്തെയും അംഗീകരിക്കുന്നു എന്നുവേണം സംശയിക്കാന്‍. പുതിയ അവസ്ഥകള്‍ മാറാതെ പ്രത്യേകിച്ച് മുഘ്‌റബി ഗെയറ്റിന്റെ ബഹുമാനം തിരിച്ചറിയാത്ത കാലത്തോളം ഈ സംശയം അവശേഷിക്കുക തന്നെ ചെയ്യും.

തര്‍ക്കത്തിലിരിക്കുന്ന കവാടത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേലിന്റെ കൈകളിലാണ്. ലോകത്തെമ്പാടുമുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ പോലെ തന്നെ ഈ അല്‍ഹറം ശരീഫിന്റെ സംരക്ഷകരുടെ നിയമങ്ങളും സന്ദര്‍ശകര്‍ പിന്തുടരല്‍ ആവശ്യമാണ്. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍ ആരായാലും സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ ജറുസലേം ഔകാഫില്‍ നിന്നും ടിക്കറ്റ് കൈപറ്റുകയും നിര്‍ദേശിക്കപ്പെട്ട കവാടത്തിലൂടെ കടക്കുകയും വേണം. രണ്ടായിരത്തില്‍ പെട്ടന്ന് പൊട്ടിപുറപ്പെട്ട രണ്ടാം ഇന്‍തിഫാദക്ക് ശേഷമാണ് ഇവിടെ അതിക്രമങ്ങള്‍ സംഭവിച്ചുതുടങ്ങിയത്. മുഘ്‌റബി കവാടത്തിന്മേലുള്ള ഔകാഫ് മന്ത്രിസഭയുടെ തീരുമാനങ്ങളെ മറികടക്കാനുള്ള ഇസ്രയേലിന്റെ നല്ല കാലമാണിത്.

ശാരോണിന്റെ സന്ദര്‍ശനം
2000 ഒക്‌ടോബറിലെ ഏരിയന്‍ ശാരോണിന്റെ വിവാദപരമായ മസ്ജിദുല്‍അഖ്‌സ സന്ദര്‍ശനത്തിന്  ശേഷം മുഘ്‌റബി കവാടത്തിലെ ഇസ്‌ലാമിക് വക്ഫ് സംരക്ഷകര്‍ വിട്ട് പോകാന്‍ ഇസ്രയേല്‍ വിളംബരം ചെയ്തു. ഇന്നത്തെ കലാപം നൂറ്റാണ്ടുകളായി പതഞ്ഞ് കൊണ്ടിരിക്കുന്ന പഴക്കമുള്ള കരാറിന്റെ ഫലങ്ങളാണ്. സ്റ്റാറ്റസ് കോ അഥവാ മത വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള യോജിപ്പുകള്‍ ഇസലാമിക പ്രദേശങ്ങളില്‍ മാത്രം ഉപയോഗിക്കുകയും ക്രിസ്തീയ മേഖലകളെ ഒഴിച്ചുനിര്‍ത്തുകയായിരുന്നു ഇത്രയും കാലം. മതപരമായ യുദ്ധത്തിന്റെ ദുരന്തത്തെകുറിച്ച് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസും ജോര്‍ദാന്‍ ഏകാധിപതി അബ്ദുല്ല രണ്ടാമനും ആവര്‍ത്തിച്ചു താക്കീത് നല്‍കിയ സാഹചര്യത്തിലാണ് ജറുസലേമിന്റെ ചരിത്ര വിജ്ഞാനീയത്തിനും അവബോധത്തിനും പ്രസക്തിയേറന്നത്. ക്രമം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2000നു മുമ്പുള്ള സാഹചര്യത്തിലേക്ക് മടങ്ങാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അന്നു മുതല്‍ തന്നെ പള്ളിപരിപാലകരുടെ സമ്മതമില്ലാതെ ജൂതവിശ്വാസികളെ അകത്തുകടത്താന്‍ ഇസ്രായേല്‍ ശ്രമിച്ചിട്ടുണ്ട്. പള്ളിയുടെ ഔദ്യേഗിക പരിപാലകരായി എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ജോര്‍ദാന്‍ ഈയിടെയായി ജൂതര്‍ അടക്കമുള്ള എല്ലാ സന്ദര്‍ശകരും ആരാധനാ സ്ഥലത്ത് നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ശഠിക്കുകയും അച്ചടക്കം പാലിക്കുന്നതിനായി സ്ഥലത്ത് 24/7 ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

നിയന്ത്രണങ്ങള്‍
പള്ളിയുടെ സാഹചര്യം മുമ്പത്തെപോലെതന്നെ ഇപ്പോഴും അക്രമകാരികളെ
പ്രകോപിക്കുന്നതാണെന്നിരിക്കെ കിഴക്കന്‍ ജറുസലമിന്റെയും അവിടത്തെ ജനതയുടെയും സ്ഥിതിഗതികളെ അവഗണിച്ചു കൂടാ. താമസ, തൊഴില്‍, പാര്‍പ്പിട, സഞ്ചാര മേഖലകളിലെ നിയന്ത്രണങ്ങളാണ്‌ ഇസ്രായേല്‍ നിര്‍മിച്ച ഐക്യത്തിന്റെ മതിലിനുനേരെ ഫലസ്തീനികളെ തള്ളിവിട്ടതും ഇന്നുകാണുന്ന പൊട്ടിത്തെറികള്‍ ഉണ്ടാകാന്‍ കാരണമായതും.
ജറുസലമിന്റെ അധീനഭാഗത്ത് താമസ സംവിധാനങ്ങള്‍ അതിധ്രുതം വികസിക്കുമ്പോള്‍ കിഴക്കന്‍ ജറുസലമിലെ അറബ് അധീനമേഖലയില്‍ പാര്‍പ്പിടനിര്‍മ്മാണ സംവിധാനങ്ങള്‍ പതിവുപോലെ നിരാകരിക്കപ്പെടുകയാണ്. അറബ് മേഖലകള്‍ കൃത്യമായി സംവിധാനിച്ചിട്ടില്ല എന്നത് പ്രാദേശിക സമുദായങ്ങളെ അനധികൃതമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാക്കുന്നു. ഇതിന്റെ പരിണതഫലമായി ഇത്തരത്തില്‍ വീടുണ്ടാക്കിയവര്‍ നിയമലംഘനങ്ങളുടെ പേരില്‍ നിരന്തരമായ പാര്‍പ്പിട ശിഥിലീകരണം അനുഭവിക്കുന്നു. കിഴക്കന്‍ ജറുസലമില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്‌റയേല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കെയാണിതെന്നോര്‍ക്കണം. അതേ സമയം, പൗരാണിക നഗരത്തിന്റെ പുറത്ത് പ്രബല അറബ് മേഖലയായ സില്‍വാനില്‍ ഇസ്‌റയേല്‍ തങ്ങള്‍ തന്നെ നിര്‍മിച്ച ഒമ്പതു നിലകളുള്ള ജൊനാഥന്‍ ഹൗസില്‍ അന്യായമായി ഇസ്‌റായീല്യന്‍ ഗുണ്ടകള്‍ക്ക് താമസമൊരുക്കുന്നു.
1978 ല്‍ ജൂതമേഖലക്കടുത്തുള്ള പടിഞ്ഞാറന്‍ പ്രദേശത്ത് സ്വന്തം വീട് പുനര്‍നിര്‍മാണം നടത്താമനുള്ള അവകാശം ഫലസ്തീന്‍ പൗരനായ മുഹമ്മദ് ബുര്‍ഖാന് ഇസ്‌റയേല്‍
ഹൈക്കോടതി നിഷേധിച്ചിരുന്നു. ഈയിടെ വികസിച്ച ജൂതമേഖയില്‍ ജൂതന്മാര്‍ക്ക് പ്രത്യേക ചരിത്രപ്രാധാന്യമുണ്ടെന്നും ജൂതേതരവിഭാഗത്തിന്റെ മുഴുവന്‍ വാദഗതികളെയും ഇത് പൊളിച്ചെഴുതുന്നുവെന്നും വിവേചനപരമായ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.

പ്രാരംഭാക്രമണം
ജൂതന്മാര്‍ ഇന്ന് ജീവിക്കുന്നത് പുരാതന നഗരത്തിലെ ജൂതമേഖലയില്‍ മാത്രമല്ല. ജൂതേതര മേഖലയിലും അതിര്‍ത്ഥിക്കപ്പുറത്തെ ഫലസ്തീന്‍ പ്രദേശങ്ങളിലും അവര്‍ താമസിക്കുന്നു. അല്‍-വാദ് പ്രദേശത്ത് മസ്ജിദുല്‍ അഖ്‌സക്കരികില്‍ ഏരിയല്‍ ഷാരോണ്‍ വാങ്ങിയ വീടുകളിലൊന്നിലാണ് യഥാര്‍ത്ഥത്തില്‍ സെപ്തംബര്‍ 13ന് ആദ്യ ആക്രമണം നടന്നത്. ഇസ്‌റയേല്‍
ഇതിനെതിരെ നിരന്തരം ശബ്ദിക്കുമ്പോള്‍ ഒപ്പം ജൂതശ്രമങ്ങളെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിനെയും ഇസ്‌റയേല്‍ ഗവണ്‍മെന്റ്, പോലീസ്, കോടതി, ജൂത താമസക്കാര്‍, പരിഷ്‌കരണ വാദികള്‍, സെനറ്റ് അംഗങ്ങള്‍ ഇവരെല്ലാം തങ്ങളുടെ കടമകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു. അന്യായമായ കച്ചവടങ്ങളിലൂടെ ഫലസ്തീനിയന്‍ ഭാഗങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ വേണ്ടി സമ്മാനവും ശിക്ഷയും മാറി മാറി നല്‍കുന്നതാണ് ഇസ്‌റയേലിന്റെ
യും അവരെ പിന്തുണക്കുന്നവരുടെയും ശൈലി. സ്ഥലം വില്‍ക്കാന്‍ വിസമ്മതിക്കുന്നവരെ ദാരുണമായി പീഡിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതേ സമയം കാവല്‍ക്കരായ താമസക്കാരും അവരെ പിന്തുണക്കുന്നവരും ഏതു സമയത്തും സുരക്ഷിതമായി കഴിയുന്നു.
ഫലസ്തീനില്‍ നിന്ന് കിഴക്കന്‍ ജറുസലമിനെ വേര്‍പ്പടുത്താനുള്ള ഇസ്രായേലിന്റെ അക്രമപരമായ നീക്കം അര്‍ത്ഥമാക്കുന്നത് ഫലസ്തീന്‍ നേതൃത്വത്തിന് അണികള്‍ക്കുമേല്‍ യാതൊരു സ്വാധീനവുമില്ല എന്നതാണ്.
അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് ഫലസ്തീനിയന്‍ റസിഡന്റുകളായ ഓറിയന്റ് ഹൗസും ചേമ്പര്‍ ഓഫ് കൊമോഴ്‌സും ആദ്യന്തം സുരക്ഷാ മന്ത്രിയുടെ നിര്‍ദേശപ്രകാരം അടച്ചിട്ടിരിക്കുകയാണ്. ഫലസ്തീനിന്റെ നിയമനിര്‍മാണ അംഗങ്ങള്‍, ദേശീയ നേതാക്കള്‍, പൗരസമൂഹത്തിന്റെ തലവന്‍മാര്‍, മതനേതാക്കള്‍ തുടങ്ങി പ്രതീകാത്മക നേതൃത്വം വഹിക്കുന്ന ഫലസ്തീനികളെ ചോദ്യം ചെയ്യാന്‍ വേണ്ടിയും ഹൃസ്വകാലതടവിനു വേണ്ടിയും ഇസ്‌റയേല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് വലിച്ചിഴക്കുന്നു. ചില സമയത്ത് മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. ഫലസ്തീന്‍ നിയമ നിര്‍മ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ജറുസലമികള്‍ ജറുസലമില്‍ കഴിയാനുള്ള തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പോരടിച്ചു കൊണ്ടിരിക്കുന്നു.
ഫലസ്തീനിന്റെ ഏതു പ്രാദേശിക നേതൃത്വത്തെയും എതിര്‍ക്കാനുള്ള ഇസ്രായേല്‍ പരിശ്രമത്തിന്റെ ഫലമെന്നോണം വിവിധ പക്ഷാന്തര ഗ്രൂപ്പുകളും നേതാക്കളും അപരിചിതരായ ഗ്രൂപ്പുകളും ഈ ശ്യൂന്യത പരിഹിക്കാനായി മുമ്പോട്ടുവരുന്നു. പ്രധാനമായും നേതൃത്വ- കുടുംബ ഘടനകളിലൂടനീളം കാണുന്ന യഥാര്‍ത്ഥ നേതൃത്തിന്റെ അഭാവമാണിതിന് മിക്കവാറും കാരണമകുന്നത്.
ജറുസലമിലെ ശാന്തത വീണ്ടെടുക്കാനുള്ള വഴി ചരിത്ര നഗരത്തലെ വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രതയെ 2000നു മുമ്പുള്ള കാലത്തെ നിലവാരത്തിലേക്ക് വീണ്ടെടുക്കുക എന്നതാണ്. അധീന മേഖലയില്‍ നിലവുലുള്ള പ്രാദേശിക നേതൃത്വം ഉപയോഗപ്പെടുത്തി ഇരു ഭാഗത്തും ബന്ധം പുനഃസ്ഥാപിച്ച് രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കാനാവും വിധം ജറുസലമിലെ ഫലസ്തീനികളെ ശക്തിപ്പെടുത്തുകയും വേണം.
ജറുസലമിനും അതിന്റെ വിശുദ്ധ കേന്ദ്രങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതോടെ നഗരത്തിലും ബാക്കിയുള്ള ഫലസ്തീന്‍ ദേശങ്ങളിലും സാധാരണത്വം വീണ്ടെടുക്കനുള്ള ശ്രമകരമായ വഴി തുറക്കാന്‍ കഴിഞ്ഞേക്കും.

courtesy: aljazeera

LEAVE A REPLY

Please enter your comment!
Please enter your name here