വിവാദത്തിന്റെ ആദ്യഘട്ടങ്ങൾ ഒക്കെ മുമ്പെങ്ങൊ കഴിഞ്ഞതാണ് എന്നാണ് മനസ്സിലാവുന്നത്.
പുതിയ എപിസോഡ് ഓപ്പണ്‍ ചെയ്യുന്നത് ഭരത് ഭൂഷൻ മമ്മൂട്ടി ആണ്.
ഉല്‍ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതാചരമല്ലെന്ന് മമ്മൂട്ടി വിദ്യാഭ്യാസ മന്ത്രി അബ്ദുൽ റബ്ബിനോട് .
എന്നാൽ ദീപം കൊളുത്തൽ തീരെ മതാചാരത്തിന്റെ ഭാഗമായി വരില്ല എന്ന് മമ്മുട്ടിക്ക് വാദമുണ്ടോ എന്നറിയില്ല. അങ്ങിനെ ഉണ്ടാവാൻ സാധ്യത ഇല്ല. ഈ കൊച്ചു കേരളത്തിൽ തന്നെ പെറ്റു വളർന്ന ആളാണല്ലോ അദ്ദേഹവും.
അതവിടെ ഇരിക്കട്ടെ… നമുക്ക് വിവാദത്തിൽ കക്ഷി ചേര്‍ന്ന മുസ്ലിം ലീഗിനെ അകത്തളത്തിലൂടെ ഒന്ന് കണ്ണോടിക്കാം. ആരെല്ലാം നില വിളക്ക് കത്തിക്കാൻ തെയ്യാറുണ്ടവിടെ ?
ഇ റ്റി ബഷീര്‍ സാഹിബു പറയുന്നതു നില വിളക്ക് കൊളുത്തില്ല എന്നത് ലീഗിൻറെ പ്രഖ്യാപിത നയമാണെന്നും അത് തുട രുമെന്നുമാണ്. പക്ഷേ മുനീറിനെന്തോ ആ അഭിപ്രായത്തോട് തീരെ യോജിപ്പില്ല . അദ്ദേഹം പറയുന്നത് നിലവിളക്ക് കൊളുത്തുന്നത് വ്യക്തിപരമായ കാര്യമാണെനാണ്.നിലവിളക്കുമായി ബന്ധപ്പെട്ട് യാതൊരു നിലപാടും പാര്‍ട്ടി തലത്തില്‍ എടുത്തിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. ഇതോടെ പാർട്ടിയിൽ ഈ വിഷയുമായി ബന്ധപ്പെട്ടു ഭിന്നത രൂക്ഷമാവുകയാണ്.കെ എം ഷാജി, കെ എന്‍ എ ഖാദര്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ നിലവിളക്കിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ നിലവിളക്ക് തെളിയിക്കുന്നതില്‍ നിന്ന് അബ്ദുൽ റബ്ബ് വിട്ടുനിന്നതാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയത്. നേരത്തെ നിലവിളക്ക് തെളിയിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബ് പറഞ്ഞിരുന്നു. ഇതിൽ ഉറച്ചു നിന്നതാണ് വിദ്യാഭ്യാസ മന്ത്രി.
ഇതിന് ശേഷം ഒരു ചടങ്ങില്‍ ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ വിളക്ക് തെളിയിച്ചു. ഇതിനെ അനുകൂലിച്ച് അദ്ദേഹം പരാമര്‍ശം നടത്തുകയും ചെയ്തു. ഇതേ അഭിപ്രായം തന്നെ കെ എം ഷാജിയും അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും പിന്നീട് വ്യക്തമക്കിയിരുന്നു. ഈ വിഷയത്തതില്‍ പരസ്യ പ്രതികരണം വേണ്ടന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. മുതിർന്ന നേതാക്കളായ അഹമ്മദും കുഞ്ഞാലിക്കുട്ടിയും ഇതിനെ കുറിച്ച് ഉരിയാടാൻ മടിക്കുന്നത് അന്തുകൊണ്ടായിരിക്കും.