പ്രണയവും ഒളിച്ചോട്ടവും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുളള വിവാഹവുമെല്ലാം സര്വ്വസാധാരണയായിക്കൊണ്ടിരിക്കുകയാണിന്ന് . പ്രണയവും വിവാഹപൂര്‍വ്വ ബന്ധങ്ങളും ന്യൂജനറേഷന് മതിമറന്നാഘോഷിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് സര്‍വ്വവിധ പിന്തുണയും നല്കി സിനിമ- സീരിയല്‍ വ്യവസായങ്ങളും റിയാലിറ്റി ഷോകളും സാംസ്കാരിക ബുദ്ധിജീവികളെന്നവകാശപ്പെടുന്ന സെലിബ്രിറ്റികളും കുട പിടിക്കുന്നു. കണ്ണടച്ച പ്രണയംമൂലം സ്വന്തം ജീവിതം നഷ്ടപ്പെടുന്ന പെകുട്ടികള്‍ക്കും കയ്യും കണക്കുമില്ല. കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കൊണ്ടാണ് ആന്മരിയ എന്ന പെകുട്ടി അഞ്ച് മാസം മുമ്പ് സോബിന്‍ എന്ന ബസ് ഡ്രൈവറെ പ്രണയ വിവാഹം ചെയ്യുന്നത്. പൈസക്കരി ദേവ മതാ ആര്‍ട്സ് കോളേജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനി ആയിരുന്ന ആന്‍ മറിയ പ്രായപൂര്‍ത്തിയാകും മുമ്പാണ് സോബിനുമായി പ്രണയത്തിലാകുന്നതും വിവാഹിതയാകുന്നതും. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായ യുവതി ഭര്‍തൃവീട്ടിലെ സാഹചര്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിഭിന്നമായതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. ജീവിതത്തില്‍ സകല പ്രതീക്ഷകളും നശിച്ച ഒരാളുടെ അവസ്ഥ വെളിവാക്കുതായിരുന്നു ആന്മരിയയുടെ ഡയറിക്കുറിപ്പുകള്‍ .’തെറ്റ് പറ്റിയത് എനിക്കാണ്’ എന്ന് തുടങ്ങുന്ന ആത്മഹത്യാ കുറിപ്പ് അവരനുഭവിച്ച ദൈന്യതയെക്കുറിച്ച് വാചാലമാകുന്നുണ്ട് .
പ്രണയത്തിന്റെ അനശ്വരതയക്കുറിച്ച് വാചാലമാകുവരും പ്രണയത്തിന്റെ ലഹരി വിദ്യാര്‍ത്ഥികളില്‍ കുത്തിവെക്കുവരുമാണ് വ്യാപകമാകുന്ന പ്രണയ വിവാഹത്തകര്ച്ചകള്ക്ക് മറുപടി പറയേണ്ടത്. പ്രണയവും വികാരങ്ങളും പരസ്പരധാരണയും വൈവാഹിക ജീവിതത്തിന്റെ അനിവാര്യതകളാണ്. ജീവിതത്തിന്റെ അര്‍ത്ഥവും കുടുംബ ബന്ധത്തിന്റെ വിശുദ്ധിയും തിരിച്ചറിഞ്ഞ വര്ക്കിടയിലേ അനശ്വരമായ പ്രണയത്തിന്റെ പൂമൊട്ട് വിരിയുകയുള്ളു. ശരീര വടിവും ബാഹ്യസൗന്ദര്യം മാത്രം പ്രണയത്തിന്റെ മാനദണ്ഡമാകുന്ന പുതിയ കാലത്ത് ഭൗതികവും നൈമിഷികവുമായ അടുപ്പമേ ഉണ്ടാകുന്നുള്ളൂ. തന്റെ ഇണയുടെ സൗന്ദര്യവും ശക്തിയും ക്ഷയിക്കുന്നിടത്ത് ബന്ധങ്ങള്‍ക്കും വിരാമമാകുന്നു. ശേഷം പരസ്പരം വേണ്ടാത്ത ചവറുകളായി മാറുന്നതോടെ പലരും ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് വരെ എത്തുന്നു. മത-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകളും സംഭവങ്ങളും തെളിയിക്കുന്നത്.
വി പി എം സ്വാദിഖ്